UPDATES

സിനിമാ വാര്‍ത്തകള്‍

അമിതാഭ് ബച്ചന്‍ കാപട്യം നിറഞ്ഞ മനുഷ്യനെന്ന് തനുശ്രീ ദത്ത; ‘സാമൂഹ്യ പ്രതിബദ്ധത’ സിനിമയില്‍ മാത്രമേയുള്ളൂ

സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ട് പറയാം എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞപ്പോള്‍ താന്‍ നാന പടേക്കറോ തനുശ്രീ ദത്തയോ അല്ലാത്തതിനാല്‍ ഇതേക്കുറിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.

അമിതാഭ് ബച്ചന്‍ ഒരു കപട വ്യക്തിത്വമാണെന്ന് നടി തനുശ്രീ ദത്ത. നടന്‍ നാന പടേക്കറിനും സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കും എതിരെ തനുശ്രീ ഉന്നയിച്ചിരിക്കുന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് പിന്തുണയുമായി ബോളിവുഡിലെ പല താരങ്ങളും രംഗത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്ര, സോനം കപൂര്‍, ഫറാന്‍ അക്തര്‍, കങ്കണ റാണട്ട്, പരിണീതി ചോപ്ര, രേണുക ഷഹാനെ, ശില്‍പ്പ ഷെട്ടി തുടങ്ങിയവരെല്ലാം തനുശ്രീക്ക് പിന്തുണയുമായി എത്തിയപ്പോള്‍ അമിതാഭ് ബച്ചനേയും സല്‍മാന്‍ ഖാനേയും പോലുള്ള താരങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ബച്ചനെതിരെ വിമര്‍ശനവുമായി തനുശ്രീ രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ട് പറയാം എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞപ്പോള്‍ താന്‍ നാന പടേക്കറോ തനുശ്രീ ദത്തയോ അല്ലാത്തതിനാല്‍ ഇതേക്കുറിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. സിനിമ ചിത്രീകരണത്തിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് തനുശ്രീയുടെ ആരോപണം.

അമിതാഭ് ബച്ചന്റെ പ്രതികരണത്തില്‍ വേദനയുണ്ടെന്ന് തനുശ്രീ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സിനിമകളില്‍ സാമൂഹ്യപ്രതിബദ്ധതയെ പറ്റി പ്രസംഗിക്കുകയും ജീവിതത്തില്‍ അതില്ലാത്തവരുമാണ് പല നടന്മാരുമെന്ന് തനുശ്രീ കുറ്റപ്പെടുത്തി. ആമിര്‍ ഖാനും തനുശ്രീയുടെ ലൈംഗികപീഡന ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം ആര്‍എസ്എസ് അനുഭാവിയായ വിവേക് അഗ്നിഹോത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തനുശ്രീയെ അധിക്ഷേപിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ട്വിറ്ററില്‍ ഇവര്‍ വലിയ തോതില്‍ തനുശ്രീക്കെതിരെ ആക്രമണവുമായി രംഗത്തുണ്ട്. ബോളിവുഡില്‍ അവസരങ്ങളില്ലാത്തതിനാല്‍ ‘ചീപ്പ് പബ്ലിസിറ്റിക്ക്’ ശ്രമിക്കുകയാണ് തനുശ്രീ എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ആരോപണം.

അതേസമയം ഇന്ത്യ ടുഡെ പുറത്തുവിട്ട വീഡിയോ, നാന പടേക്കറിനെതിരായ തനുശ്രീയുടെ ആരോപണം ശരിവയ്ക്കുന്നുണ്ട്. ഹോണ്‍ ഒകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവമുണ്ടായത്. എംഎന്‍എസ് ഗുണ്ടകള്‍ തനുശ്രീയെ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്. തനുശ്രീയും മാതാപിതാക്കളും കാറിനകത്തിരിക്കുമ്പോളാണ് ആക്രമണമുണ്ടായത്. നാന പടേക്കറിന്റെ ലൈംഗികാവശ്യത്തിന് വഴങ്ങാതിരുന്നപ്പോള്‍ ചിത്രത്തിന്റി നിര്‍മ്മാതാവ് ഇടപെട്ടാണ് ഗുണ്ടകളെ വിട്ട് ആക്രമിച്ചത് എന്ന് തനുശ്രീ പറഞ്ഞിരുന്നു.

ll

നാന പടേക്കറുടെ നിര്‍ദേശ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും നേരിട്ട അക്രമത്തെക്കുറിച്ച് തനുശ്രീ ദത്ത

“നിങ്ങളുടെ ദൈവം അമിതാഭ് ബച്ചന്‍ നിലപാടുകളില്ലാത്ത മനുഷ്യനാണ്‌”: റാണ അയ്യൂബ്

പീഡിപ്പിച്ച നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ ദത്ത; ഞെട്ടിത്തെറിച്ച് ബോളിവുഡ്​

എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡിന് അറിയാം, അന്ന് ആരും മിണ്ടിയില്ല: തനുശ്രീ ദത്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍