Top

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ ഹസിന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബയ് പിസിസി പ്രസിഡന്റ് സഞ്ജയ് നിരുപം ആണ് മോഡല്‍ ആയ ഹസിന്‍ ജഹാന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. മുഹമ്മദ് ഷമി തന്നെ ശാരീരികമായും മാനസികമായും പിഡീപ്പിച്ചെന്നും ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം കോഴ വാങ്ങിയിട്ടുള്ളതായുമെല്ലാം ഹസിന്‍ നേരത്തെ ആരോപിച്ചിരുന്നു.

ഏപ്രില്‍ 10ന് ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ കോടതിയില്‍ ഹസിന്‍ പരാതി നല്‍കിയിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങളും അവര്‍ ഉന്നയിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം ഷമി തള്ളിയിരുന്നു. ഒത്തുകളി, കോഴ ആരോപണങ്ങളില്‍ ഹസിന്റെ ആരോപണങ്ങളെ തുടര്‍ന്ന് ബിസിസിഐ ഷമിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്.



https://www.azhimukham.com/update-i-will-call-her-for-my-secondmarriage-mohammadshami/
https://www.azhimukham.com/trending-shami-forced-me-to-sex-with-his-brother-hasin-allegation/
https://www.azhimukham.com/mohammedshami-matchfixing-allegation-wife-hasinjahan-bcci/
https://www.azhimukham.com/sports-serious-allegations-against-mohammed-shami/

Next Story

Related Stories