TopTop
Begin typing your search above and press return to search.

അമൃത പ്രീതമായി ദീപിക, സാഹിര്‍ ലുധിയാന്‍വിയായി അഭിഷേക്; ദീപികയോടൊപ്പം വീണ്ടും ബന്‍സാലി

അമൃത പ്രീതമായി ദീപിക, സാഹിര്‍ ലുധിയാന്‍വിയായി അഭിഷേക്; ദീപികയോടൊപ്പം വീണ്ടും ബന്‍സാലി

എഴുത്തുകാരി അമൃത പ്രീതമായി ദീപിക പദുക്കോണ്‍ എത്തുന്നു. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കവിയും ഗാനരചയിതാവും അമൃതയുടെ കാമുകനുമായിരുന്ന സാഹിര്‍ ലുധിയാന്‍വിയാകുന്നത് അഭിഷേക് ബച്ചനാണ്. ബന്‍സാലി സംവിധാനം ചെയ്ത കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലും ദീപികയായിരുന്നു നായിക. സാഹിറിനെ കേന്ദ്രീകരിച്ചാണ് ചിത്രം. നവാഗതനായ ജസ്മീത് റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിഹ്നെ നാസ് ഹെ ഹിന്ദ് പര്‍ വോ കഹാം ഹേ (പ്യാസ), ദേഖീ സാമ്‌നെ കി യാരി (കാഗസ് കെ ഫൂല്‍), കഭീ കഭീ മേരെ ദില്‍ മേ (കഭീ കഭീ) തുടങ്ങിയ പാട്ടുകള്‍ എഴുതിയത് സാഹിര്‍ ലുധിയാന്‍വിയാണ്. മറ്റ് റോളുകളൊന്നും സ്വീകരിക്കാതെ സാഹിര്‍ ലുധിയാന്‍വിയാകാനുള്ള ഒരുക്കത്തിലാണ് അഭിഷേക് ബച്ചന്‍.


Next Story

Related Stories