സിനിമാ വാര്‍ത്തകള്‍

രജനീകാന്തിന്റെ എന്തിരന്‍ 2.0 നവംബര്‍ 29ന് തീയറ്ററുകളില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 സ്റ്റുഡിയോകളിലായി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്. 450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

രജനീകാന്ത് – ശങ്കര്‍ ടീമിന്‍റെ പുതിയ ചിത്രം ‘2.0’ നവംബര്‍ 29ന് തീയറ്ററുകളിലെത്തും. സംവിധായകന്‍ ശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 സ്റ്റുഡിയോകളിലായി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്. 450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. എന്തിരന്‍റെ തുടര്‍ച്ചയാണ് ‘2.0’.

രജനികാന്ത് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് വില്ലന്‍. എമി ജാക്‌സണ്‍ നായികയാകുന്നു. എന്തിരന്‍ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായി ഡോ.വസീഗരനെന്ന ശാസ്ത്രജ്ഞനായും ചിട്ടിയെന്ന റോബോട്ട് ആയും രജനികാന്ത് എത്തു. സുധാംശു പാണ്ഡെ, ആദില്‍ ഹുസൈന്‍ കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശങ്കറും ജയമോഹനും ചേര്‍ന്നാണ്. എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍