TopTop
Begin typing your search above and press return to search.

അര്‍ബണ്‍ നക്‌സല്‍ കാര്‍ഡ് കഴുത്തില്‍ തൂക്കി: ഗിരീഷ് കര്‍ണാടിനെതിരെ ബംഗളൂരുവില്‍ പൊലീസ് കേസ്

അര്‍ബണ്‍ നക്‌സല്‍ കാര്‍ഡ് കഴുത്തില്‍ തൂക്കി: ഗിരീഷ് കര്‍ണാടിനെതിരെ ബംഗളൂരുവില്‍ പൊലീസ് കേസ്

അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഒരു പൊതുപരിപാടിക്കിടെ അര്‍ബണ്‍ നക്‌സല്‍ കാര്‍ഡ് കഴുത്തിലിട്ട് പ്രത്യക്ഷപ്പെട്ട വിഖ്യാത നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാടിനെതിരെ ബംഗളൂരുവില്‍ പൊലീസ് കേസ്. Me too Urban Naxal (ഞാനും അര്‍ബണ്‍ നക്‌സലാണ്) എന്നാണ് കാര്‍ഡില്‍ എഴുതിയിരുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയിലാണ് ഗിരീഷ് കര്‍ണാട് ഇത്തരത്തില്‍ പങ്കെടുത്തത്. അമൃതേഷ് എന്‍പി എന്ന അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗിരീഷ് കര്‍ണാടിനും സഹപ്രവര്‍ത്തകര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും മഹാരാഷ്ട്രയിലെ ഭീമ കോറിഗാവ് സംഘര്‍ഷത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും അമൃതേഷ് ആരോപിക്കുന്നതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദു ജനജാഗൃതി പ്രവര്‍ത്തകനായ അമൃതേഷ് ഗൗരി ലങ്കേഷ് വധ കേസ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നുണ്ട്. ഗിരീഷ് കര്‍ണാട് നക്‌സലുകളെ പ്രോത്സാഹിപ്പിക്കുതയാണ് ചെയ്തിരിക്കുന്നതെന്നും കര്‍ണാടകയിലെ നക്‌സല്‍ പ്രസ്ഥാനത്തിന് പ്രധാനമായും പ്രേരണ നല്‍കിയത് ഗിരീഷ് കര്‍ണാട് ആണെന്നും അമൃതേഷ് ആരോപിക്കുന്നു. നടന്‍ പ്രകാശ് രാജ്, പൊതുപ്രവര്‍ത്തകരായ ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് അമൃതേഷ് ആരോപിക്കുന്നു. അനീതികള്‍ക്കെതിരെ സംസാരിക്കുന്നവരും ചോദ്യം ചെയ്യുന്നവരും നക്‌സലുകളാണെങ്കില്‍ താനും നക്‌സല്‍ ആണെന്നും അത് അഭിമാനപൂര്‍വം പറയുമെന്നും ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കര്‍ണാട് പറഞ്ഞിരുന്നു.


Next Story

Related Stories