ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) മികച്ച നടനുള്ള പുരസ്കാരം ചെമ്പന്‍ വിനോദിന്. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഈ മാ യൗ ആണ് ഇരുവരേയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്ഐയില്‍ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലിജോ ജോസ് നേടിയിരുന്നു. സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയ്ന്–റഷ്യൻ ചിത്രം ഡോൺബാസിൻ ഐഎഫ്എഫ്ഐയില്‍ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. മികച്ച നടിക്കുള്ള പുരസ്കാരം വെന്‍ ദ ട്രീസ് ഫോള്‍ എന്ന ചിത്രത്തിന് അഭിനയത്തിന് അനസ്തസ്യ പുസ്തോവിച്ച് ആണ് മികച്ച നടി.
തമിഴ് സിനിമ ടു ലെറ്റ് പ്രത്യേക ജൂറി പരാമര്‍ശം നേടി. ഫിലിപ്പീന്‍സ് ചിത്രം റെസ്പെറ്റോ ഒരുക്കിയ ആല്‍ബര്‍ട്ടോ മൊണ്ടെറാസ് ആണ് മികച്ച നവാഗത സംവിധായകന്.
https://www.azhimukham.com/film-cinema-will-not-influence-people-says-lijojosepellissery-interview-veena/
https://www.azhimukham.com/trending-ee-ma-yau-comparison-with-shavam-arguments-start/
https://www.azhimukham.com/film-eemayau-and-savam-not-comparable-writes-shijuaachandy/