TopTop
Begin typing your search above and press return to search.

ഐ എഫ് എഫ് കെയ്ക്ക് ഇന്ന് തുടക്കം: മാധബി മുഖര്‍ജിയും പ്രകാശ് രാജും ഉദ്ഘാടന ചടങ്ങിനെത്തും

ഐ എഫ് എഫ് കെയ്ക്ക് ഇന്ന് തുടക്കം: മാധബി മുഖര്‍ജിയും പ്രകാശ് രാജും ഉദ്ഘാടന ചടങ്ങിനെത്തും

തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍, അഭിനേതാക്കളായ മാധബി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ പങ്കെടുക്കും. മാധബി മുഖര്‍ജിയാണ് ഇത്തവണ മുഖ്യാതിഥി. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം 'ദ് ഇന്‍സള്‍ട്ട്' ആണ് ഉദ്ഘാടന ചിത്രം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകീട്ട് 6 മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും. ടാഗോര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ ഇന്ന് രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10ന് 'കിങ് ഓഫ് പെക്കിങ്', കൈരളിയില്‍ 'ഹോളി എയര്‍', 10.15ന് കലാഭവനില്‍ 'വുഡ് പെക്കേഴ്സ്', ശ്രീയില്‍ 'ഡോഗ്സ് ആന്റ് ഫൂള്‍സ്', 10.30ന് നിളയില്‍ 'ദ് ബ്ലസ്ഡ്' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുക. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

തീയറ്ററുകളില്‍ സീറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍ക്ക് പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് ഐഎഫ്എഫ്കെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചോ റിസര്‍വ് ചെയ്യാം. വേദികളില്‍ സജ്ജമാക്കിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴി രാവിലെ എട്ട് മുതല്‍ വൈകിട്ട് ഒമ്പത് വരെ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. ഒരു പാസില്‍ ദിവസം മൂന്ന് സിനിമകള്‍ക്ക് റിസര്‍വ് ചെയ്യാം. റിസര്‍വേഷനില്‍ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല. റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ എത്താത്ത സാഹചര്യത്തില്‍ ആ സീറ്റുകളിലേക്ക് ക്യൂവിലുള്ളവരെ പരിഗണിക്കും. ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ക്കായി റാംപുള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ക്യൂ നില്‍ക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.


Next Story

Related Stories