TopTop
Begin typing your search above and press return to search.

പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന

പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് അയവില്ല. ചിത്രം പുറത്തിറങ്ങുന്ന ജനുവരി 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തുടക്കം മുതല്‍ ചിത്രത്തിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങളും ഭീഷണികളുമായി രംഗത്തുണ്ടായിരുന്ന രജപുത്ര കര്‍ണി സേന. ബന്ധ് ഫലപ്രദമാണെന്ന് ഉറപ്പുവരുത്താന്‍ മുംബയ് നഗരത്തില്‍ താന്‍ രംഗത്തിറങ്ങുമെന്ന് കര്‍ണി സേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു.

ഹരിയാനയിലെ അംബാലയില്‍ രജപുത്ര സംഘടന ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ച നാല് സംസ്ഥാനങ്ങളുടെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയെങ്കിലും തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണികള്‍ മൂലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് ഗുജറാത്തിലെ മള്‍ട്ടിപ്ലക്്‌സ് ഉടമകളുടെ തീരുമാനം.


Next Story

Related Stories