സിനിമാ വാര്‍ത്തകള്‍

കയറ അദ്വാനിയുടെ സ്വയംഭോഗ രംഗത്തിലെ പാട്ട്: കരണ്‍ ജോഹറിനെതിരെ ലത മങ്കേഷ്‌കറുടെ കുടുംബം

Print Friendly, PDF & Email

ഇത്തരത്തില്‍ ഈ പാട്ടിനെ ഉപയോഗിക്കുന്ന കാര്യം കരണോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ ലതയെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും കുടുംബം പറയുന്നു. ഈ പ്രായത്തിലുള്ള ലതയുടെ ശബ്ദം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല – ലതയുടെ കുടുംബം പറയുന്നു.

A A A

Print Friendly, PDF & Email

നെറ്റ് ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ മള്‍ട്ടി ഡയറ്ക്ടര്‍ മൂവി ‘ലസ്റ്റ് സ്റ്റോറീസി’ലെ കയറ അദ്വാനിയുടെ സ്വയംഭോഗ രംഗം വിവാദത്തിലേയ്ക്ക്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഭാഗത്തെ രംഗമാണ് വിവാദത്തിലായിരിക്കുന്നത്. വൈബ്രേറ്റര്‍ ഉപയോഗിച്ച് കയറയുടെ കഥാപാത്രം സ്വയംഭോഗം ചെയ്ത് രതിമൂര്‍ച്ഛ നേടുന്ന രംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കരണ്‍ ജോഹര്‍ തന്നെ സംവിധാനം ചെയ്ത കഭി ഖുശി കഭി ഘം എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ് ആണ്. ലത മങ്കേഷ്‌കറാണ് ഇത് പാടിയിട്ടുള്ളത്. ലതയെ അപമാനിക്കുന്നതായി പോയി കരണിന്റെ ഈ ഏര്‍പ്പാട് എന്നാണ് അവരുടെ കുടുംബം കുറ്റപ്പെടുത്തുന്നത്.

ഇത്തരത്തില്‍ ഈ പാട്ടിനെ ഉപയോഗിക്കുന്ന കാര്യം കരണോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ ലതയെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും കുടുംബം പറയുന്നു. ഈ പ്രായത്തിലുള്ള ലതയുടെ ശബ്ദം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായി എന്നാണ് ലത ഈ പാട്ട് പാടി റെക്കോഡ് ചെയ്തുകഴിഞ്ഞപ്പോള്‍ കരണ്‍ ജോഹര്‍ പറഞ്ഞതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്ന് സംതൃപ്തി കണ്ടെത്താന്‍ കഴിയാത്ത ഹൗസ് വൈഫ് ആയാണ് കയറ ഈ ചിത്രത്തില്‍ രംഗത്തുവരുന്നത്.

സ്വര ഭാസ്‌കറിനു പിറകെ വൈറലായി ലസ്റ്റ് സ്റ്റോറീസിലെ കൈറാ അദ്വാനിയുടെ സ്വയംഭോഗ രംഗം

സ്ത്രീ കേന്ദ്രീകൃത സിനിമകളെല്ലാം സ്ത്രീ ലൈംഗികതയില്‍ മാത്രം ചുറ്റിത്തിരിയണോ? നന്ദിത ദാസ്/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍