സിനിമാ വാര്‍ത്തകള്‍

അമ്മയായതോടുകൂടി ജീവിതം കൂടുതൽ സുന്ദരമെന്ന് സണ്ണി ലിയോൺ

Print Friendly, PDF & Email

കരൺ ജിത് കൗറിൽ നിന്ന് സണ്ണി ലിയോണിലേക്കുള്ള യാത്രയിൽ താൻ തൃപ്തയാണെന്ന് അവർ പറയുന്നു. കാരണം ഞാൻ എൻ്റെ ജീവതവുമായി ഇപ്പോൾ പ്രണയത്തിലാണ്.

A A A

Print Friendly, PDF & Email

മൂന്ന് കുട്ടികളുടെ അമ്മയായി മാറിയതോടെ താൻ ജീവിതത്തിന്റെ പുതിയ അർഥങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ. ലാത്തൂറിലെ ഒരു ഗ്രാമത്തിൽ നിന്ന് നിഷ എന്ന് പേരുള്ള പെൺകുട്ടിയെ സണ്ണി ലിയോണും ഭർത്താവായ ഡാനിയേൽ വെബറും ദത്തെടുക്കുന്നത് കഴിഞ്ഞ വർഷമാണ്. ഈ വർഷം മാർച്ചിൽ ഗർഭപാത്രം വാടകക്കെടുത്ത് (സറഗസിയിലൂടെ) അവർ രണ്ടു കുട്ടികളുടെ കൂടി അമ്മയായി എന്നത് കൗതുകത്തോടെയാണ് ആരാധകർ കണ്ടത്.

മാതൃത്വം തന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ മാറ്റങ്ങളെല്ലാം കൂടുതൽ നല്ലതിന് വേണ്ടിയാണെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറയുന്നു. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മ എന്ന ഉത്തരവാദിത്തവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ. ‘കുഞ്ഞുങ്ങളുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ഞാൻ ഏറ്റവും മികച്ച അമ്മ തന്നെയാണ്. ഞാനെന്റെ ജോലി ഇഷ്ടപ്പെടുന്നുണ്ട്. എന്നെയും എന്റെ ഭർത്താവിനെയും പോലെ കഠിനാദ്ധ്വാനം ചെയ്യുന്നവരായി കുട്ടികൾ വളരണമെന്നാണ് എന്റെ ആഗ്രഹം’. കുട്ടികൾക്ക് ശ്രദ്ധയും പരിചരണവും സ്നേഹവും കിട്ടുന്നില്ലെന്ന് തോന്നാതിരിക്കാൻ തങ്ങളുടെ സമയം ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും 37കാരിയായ നടി പറയുന്നു.

സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി കരൺജിത് കൗർ, ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണിലിയോൺ എന്ന ഓൺലൈൻ പരമ്പര ഇറങ്ങിയിരുന്നു. കരൺ ജിത് കൗറിൽ നിന്ന് സണ്ണി ലിയോണിലേക്കുള്ള യാത്രയിൽ താൻ തൃപ്തയാണെന്ന് അവർ പറയുന്നു. കാരണം ഞാൻ എൻ്റെ ജീവതവുമായി ഇപ്പോൾ പ്രണയത്തിലാണ്. എംടിവിയിലെ റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്സ് വില്ലയുടെ അവതാരകയാണ് അവരിപ്പോൾ. 2012ൽ ജിസ്മ് 2 എന്ന സിനിമയിലൂടെ പോൺഫിലിം രംഗത്തെ താരമായിരുന്ന സണ്ണിലിയോൺ ആദ്യമായി ബോളിവുഡിലേക്കെത്തുന്നത്.

തനിക്കെതിരെയുണ്ടാകാറുള്ള ട്രോളുകളും വിമർശനങ്ങളും അപക്വവും അനാവശ്യവുമാണെന്നാണ് അവർ കരുതുന്നത്. ‘എന്നോട് ആളുകൾക്കുള്ള വെറുപ്പിനെ ഞാൻ കാര്യമായി എടുക്കാറില്ല, അതിനെ മറന്ന് മുന്നോട്ടുപോകാനാണ് ശ്രമിക്കാറ്. ഞാൻ നെഗറ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയല്ല. ജീവിതത്തിലും ചുറ്റുമുള്ള ആളുകളിലും പോസിറ്റീവായ കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ എനിക്ക് എൻ്റെ ജോലിയുമായി മുന്നോട്ടുപോകാൻ കഴിയൂ. ഞാൻ എപ്പോഴും ഇങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. എന്നാൽ ഓരോ തവണയും മാദ്ധ്യമങ്ങൾ അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് എനിക്ക് അസഹ്യമായിരുന്നു. ആ വിമർശനങ്ങളെല്ലാം അപക്വവും അനാവശ്യവുമാണ്’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍