സിനിമാ വാര്‍ത്തകള്‍

ദിലീപ് പുറത്ത് തന്നെ, ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; മാധ്യമങ്ങളോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍

ചെറിയ പ്രശ്‌നങ്ങളുടെ പേരിലുള്ള സംഘര്‍ഷമാണ് എഎംഎംഎയിലുണ്ടായതെന്നും ഒരു ഘട്ടത്തില്‍ എഎംഎംഎ പിളരുന്ന അവസ്ഥ വരെ ഉണ്ടായെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താരസംഘടനയായ എഎംഎംഎയുടെ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാതിരുന്നതില്‍ ഖേദ പ്രകടനവുമായി സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ദിലീപിനെ പുറത്താക്കിയത് എഎംഎംഎ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു എന്നും ദിലീപിനെ കോടതി കുറ്റക്കാരനാണ് എന്ന് ഇതുവരെ വിധിക്കാത്തതിനാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉയര്‍ന്നു. ആരും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനാല്‍ ദിലീപിനെ തിരിച്ചെടുക്കേണ്ടി വന്നു – മോഹന്‍ലാല്‍ പറഞ്ഞു.

ചെറിയ പ്രശ്‌നങ്ങളുടെ പേരിലുള്ള സംഘര്‍ഷമാണ് എഎംഎംഎയിലുണ്ടായതെന്നും ഒരു ഘട്ടത്തില്‍ എഎംഎംഎ പിളരുന്ന അവസ്ഥ വരെ ഉണ്ടായെന്നും മോഹന്‍ലാല്‍ പറഞ്ഞു. എഎംഎംഎയിലേയ്ക്കില്ല എന്ന് ദിലീപ് എഴുതിത്തന്നിരിക്കുകയാണ്. ആ സ്ഥിതിക്ക് അദ്ദേഹം സാങ്കേതികമായി പുറത്തുതന്നെയാണ്. ഡബ്ല്യുസിസിയെ അധിക്ഷേപിക്കുന്ന സ്കിറ്റ് എന്ന് ആരോപണം ഉയര്‍ന്ന എഎംഎംഎ സ്റ്റേജ് ഷോയിലെ പരിപാടിയെ ഒരു ബ്ലാക്ക് ഹ്യൂമര്‍ ആയി മാത്രം കണ്ടാല്‍ മതിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയില്‍ അമ്മയുടെ നിയമാവലി പുനക്രമീകരിക്കുമെന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദമാക്കി. അമ്മ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണത്തത് തെറ്റായിപ്പോയ, മാപ്പു ചോദിക്കുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന താരങ്ങളുടെ പരാതി പരിഗണിച്ച് എല്ലാവര്‍ക്കും അവസരമൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന വാര്‍ത്ത അന്വേഷിക്കും. ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചര്‍ച്ചക്ക് അമ്മ തയ്യാറാണ്. ദിലീപ് പുറത്ത് തന്നെയാണെന്ന് അമ്മ വിശദമാക്കി. നാലു പേര്‍ രാജിവച്ചുവെന്ന് പറഞ്ഞതില്‍ രണ്ടു പേര്‍ മാത്രമാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഇനി അവര്‍ തിരിച്ച് വരാന്‍ ആഗ്രഹിച്ചാല്‍ അത് ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍