TopTop
Begin typing your search above and press return to search.

നീതി തേടിയുള്ള പോരാട്ടത്തിൽ നമ്പി നാരായണൻ മാർഗ്ഗദീപമെന്ന് ദിലീപ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ ദിലീപ്. 'അഭിനന്ദനങ്ങള്‍ നമ്പി സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമായ് പ്രകാശിക്കും.'- ദിലീപ് തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു. ഒരു വലിയ ഇടവേളയ്ക്കു ശേഷം ആണ് ദിലീപ് ഒരു പൊതു വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരുന്നത്.

തമിഴ് താരം മാധവനും നമ്പി നാരായണനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കമാകട്ടെ മാധവന്‍ ട്വീറ്റ് ചെയ്തു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മാധവന്‍ നായകനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. മാധവന്റെ ട്വീറ്റ് നടൻ സൂര്യയും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധി വന്നത്. ഇതു സംസ്ഥാന സർക്കാർ നൽകണം. കൂടുതൽ നഷ്ടപരിഹാരത്തിനുള്ള കേസ് തുടരുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നമ്പി നാരായണന്റെ അറസ്റ് അനാവശ്യമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.


Next Story

Related Stories