UPDATES

സിനിമാ വാര്‍ത്തകള്‍

മൈ സ്‌റ്റോറി കാലാതീതമായ പ്രണയ കഥ: റോഷ്‌നി ദിനകര്‍

ഇതുവരെ മലയാള സിനിമകളൊന്നും ചിത്രീകരിക്കാത്ത, നിരവധി മനോഹരമായ പ്രദേശങ്ങളുള്ള രാജ്യമാണ് പോര്‍ച്ചുഗല്‍. കൂടാതെ കേരളവുമായി ഭക്ഷണം, ഭാഷ എന്നിവയിലടക്കം സാംസ്‌കാരികമായി ബന്ധവുമുണ്ട്. ഇതുകൊണ്ടാണ് പോര്‍ച്ചുഗല്‍ ലൊക്കേഷനായി തിരഞ്ഞെടുത്തത്.

കാലാതീതമായ പ്രണയകഥയാണ് മൈ സ്റ്റോറിയെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. കാലത്തെ അതിജീവിക്കുന്ന പ്രണയ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ തനിക്ക് വേണ്ടി എഴുതിയിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ മൈ സ്റ്റോറിയക്കുറിച്ച് ദ ഹിന്ദുവുമായുള്ള സംഭാഷണത്തിലാണ് റോഷ്‌നി ഇക്കാര്യം പറയുന്നത്. പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗത സിനിമ സംവിധായകന്‍ ജയ് യും പ്രമുഖ നടി താരയും തമ്മിലുള്ള പ്രണയബന്ധവും അവരുടെ യാത്രയുമാണ് ചിത്രം പറയുന്നത്.

ഇതുവരെ മലയാള സിനിമകളൊന്നും ചിത്രീകരിക്കാത്ത, നിരവധി മനോഹരമായ പ്രദേശങ്ങളുള്ള രാജ്യമാണ് പോര്‍ച്ചുഗല്‍. കൂടാതെ കേരളവുമായി ഭക്ഷണം, ഭാഷ എന്നിവയിലടക്കം സാംസ്‌കാരികമായി ബന്ധവുമുണ്ട്. ഇതുകൊണ്ടാണ് പോര്‍ച്ചുഗല്‍ ലൊക്കേഷനായി തിരഞ്ഞെടുത്തത്. 45 ദിവസം 13 ഇടങ്ങളില്‍ ഷൂട്ട് ചെയ്തു. ഞങ്ങള്‍ ലിസ്ബണില്‍ ഷൂട്ടിനായി ചെന്നപ്പോള്‍ ഷാരൂഖ് ഖാന്‍ അവിടെ നിന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മൈസൂരിലും ചെന്നൈയിലും ജോര്‍ജ്ജിയയിലും മാഡ്രിഡിലും ഷൂട്ട് ചെയ്തു.

ചെന്നൈ എക്‌സ്പ്രസിന്റെ ക്യാമറാമാന്‍ ഡൂഡ്‌ലിയാണ് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍. ബിശ്വദീപ് ചാറ്റര്‍ജി ശബ്ദലേഖനവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഇത്തരത്തില്‍ നല്ലൊരു ക്രൂവാണ് തനിക്കൊപ്പമുണ്ടായിരുന്നത് എന്നതുകൊണ്ടും കഴിവിന്റെ പരമാവധി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ടും ചിത്രത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് റോഷ്‌നി ദിനകര്‍ പറയുന്നു. അടുത്ത ചിത്രമായ മെറ്റാമോര്‍ഫോസിസിന്റെ പണിപ്പുരയിലാണ് താനെന്നും റോഷ്‌നി ദ ഹിന്ദുവിനോട് പറഞ്ഞു. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രം പുറത്തിറങ്ങും. നേരിട്ടറിയാവുന്ന മൂന്ന് സ്ത്രീകളുടെ ജീവിതമാണ് പറയുന്ന്. ഒരേ സാഹചര്യത്തെ ഇവര്‍ വ്യത്യസ്ത രീതിയില്‍ അഭിമുഖീകരിക്കുന്നു. ന്യൂയോര്‍ക്കിലും ബംഗളൂരുവിലുമായാണ് മെറ്റാമോര്‍ഫോസിസ് ചിത്രീകരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍