സിനിമാ വാര്‍ത്തകള്‍

കാന്‍സര്‍ ചികിത്സ: സോണാലി ബെന്ദ്രെയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഭര്‍ത്താവ്

തനിക്ക് ഹൈഗ്രേഡ് കാന്‍സറാണെന്നും ന്യൂയോര്‍ക്കില്‍ മെറ്റാസ്റ്റിക് കാന്‍സറിന് ചികിത്സ തുടങ്ങിയിരിക്കുകയാണെന്നും സൊണാലി നേരത്തെ അറിയിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ കാന്‍സര്‍ ചികിത്സയില്‍ തുടരുന്ന നടി സൊണാലി ബെന്ദ്രെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുഴപ്പങ്ങളൊന്നുമില്ലാതെ സാധാരണനിലയില്‍ ചികിത്സ തുടരുകയാണെന്നും ഭര്‍ത്താവും സംവിധായകനുമായ ഗോള്‍ഡി ബെഹല്‍. ട്വിറ്ററിലാണ് ഗോള്‍ഡി ഇക്കാര്യം പറഞ്ഞത്. സോണാലിയോടുള്ള സ്‌നേഹത്തിനും നല്‍കുന്ന പിന്തുണയ്ക്കും ഗോള്‍ഡി നന്ദി പറഞ്ഞു. ഇത് വലിയൊരു യാത്രയാണ്. എന്നാല്‍ ഞങ്ങള്‍ വളരെ പോസിറ്റീവായി തുടങ്ങിയിരിക്കുന്നു – ഗോള്‍ഡി ട്വീറ്റ് ചെയ്തു.

തനിക്ക് ഹൈഗ്രേഡ് കാന്‍സറാണെന്നും ന്യൂയോര്‍ക്കില്‍ മെറ്റാസ്റ്റിക് കാന്‍സറിന് ചികിത്സ തുടങ്ങിയിരിക്കുകയാണെന്നും സൊണാലി നേരത്തെ അറിയിച്ചിരുന്നു. അതേസമയം സൊണാലിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ആരോഗ്യവിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. 2002ലാണ് സൊണാലിയും ഗോള്‍ഡിയും വിവാഹിതരായത്. ഇവര്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്. സര്‍ഫറോഷ്, ഹം സാഥ് സാഥ്, മേജര്‍ സാബ്, സഖം, കാദലര്‍ ദിനം, ശങ്കര്‍ ദാദ എംബിബിഎസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സൊണാലി ബെന്ദ്രെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍