TopTop
Begin typing your search above and press return to search.

സിനിമാക്കാര്‍ക്ക് ബുദ്ധിയും വിവരവുമില്ലെന്ന് ബിജെപി നേതാവ്; ഈ നിലവാരമുള്ള സിനിമാക്കാര്‍ കേട്ടോളൂ എന്ന് ഫറാന്‍ അക്തര്‍

സിനിമാക്കാര്‍ക്ക് ബുദ്ധിയും വിവരവുമില്ലെന്ന് ബിജെപി നേതാവ്; ഈ നിലവാരമുള്ള സിനിമാക്കാര്‍ കേട്ടോളൂ എന്ന് ഫറാന്‍ അക്തര്‍
സിനിമാതാരങ്ങള്‍ ബുദ്ധിയും ജനറല്‍ നോളേജുമില്ലെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. വിജയ് ചിത്രം മെര്‍ലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുമ്പോളാണ് നരസിംഹ റാവു ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ഫറാന്‍ അക്തര്‍ രംഗത്തെത്തി. നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ഇത്തരത്തില്‍ സംസാരിക്കാന്‍ എന്നാണ് ഫറാന്‍ അക്തര്‍ ചോദിക്കുന്നത്‌. ഇദ്ദേഹത്തിന്റെ നിലവാരത്തിലുള്ള സിനിമാക്കാര്‍ ശ്രദ്ധിക്കുക, അയാള്‍ എന്താണ് നിങ്ങളെ പറ്റി പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകയും ചെയ്യുന്നുണ്ട് ഫറാന്‍ അക്തര്‍

ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് നരസിംഹ റാവു ഇക്കാര്യം പറഞ്ഞത്. സിനിമാതാരങ്ങള്‍ക്ക് ഐക്യുവും ജനറല്‍ നോളെജും കുറവാണ് എന്നാണ് ബിജെപി വക്താവിന്‍റെ അഭിപ്രായം. ജി എസ് ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തുടങ്ങിയവെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും യുപിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം പരാമര്‍ശിച്ചതുമാണ് വിജയ് ചിത്രത്തിനെതിരെ ബിജെപിക്ക് പ്രകോപനമായത്.



Next Story

Related Stories