സിനിമാ വാര്‍ത്തകള്‍

വിജയുടെ ‘സര്‍ക്കാര്‍’ സിനിമ ഭീകരപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു: തമിഴ്‌നാട് മന്ത്രി സിവി ഷണ്‍മുഖം

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സിനിമ ശ്രമിക്കുന്നത്. വിജയിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി.

ഭരണകൂടത്തിനെതിരെ ഭീകരപ്രവര്‍ത്തനത്തിന് ആഹ്വാനം നല്‍കുന്ന സിനിമയാണ് വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എആര്‍ മുരുഗദോസിന്റെ സര്‍ക്കാര്‍ എന്ന് തമിഴ്‌നാട് നിയമ മന്ത്രി സിവി ഷണ്‍മുഖം. ഈ സിനിമ തന്നെ ഒരു ഭീകരപ്രവര്‍ത്തനമാണ്. ഈ സിനിമയിലൂടെ സമൂഹത്തില്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണ്. ഒരു ഭീകരന്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് പോലെയാണിത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സിനിമ ശ്രമിക്കുന്നത്. വിജയിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി. സര്‍ക്കാരിനെ ചില സീനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മറ്റൊരു മന്ത്രി കടമ്പൂര്‍ സി രാജുവും ഭീഷണി മുഴക്കിയിട്ടുണ്ട്.

പുകവലി പ്രോത്സാഹിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായി മുരുഗദോസിനും വിജയിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ വിജയ് സിഗററ്റ് വലിക്കുന്ന ചിത്രമാണുണ്ടായിരുന്നത്. രണ്ട് ദിവസത്തിനുള്ള 100 കോടി രൂപ കളക്ഷന്‍ നേടി സര്‍ക്കാര്‍ ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്.

അതേസമയം മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമപദ്ധതികളെ പരിഹസിക്കുന്നു എന്ന ആരോപണം ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. മിക്‌സിയും ഫാനുമെല്ലാം തീയിലിടുന്ന സീന്‍ സിനിമയിലുണ്ട്. 2011ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൗജന്യ ഗൃഹോപകരണ വിതരണം ജയലളിതയുടെ വാഗ്ദാനങ്ങളിലുണ്ടായിരുന്നു. മധുരയിലെ മള്‍ട്ടിപ്ലക്‌സിന് മുന്നില്‍ ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. 2017ല്‍ മെര്‍സല്‍ സിനിമയില്‍ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തേയും ജി എസ് ടിയേയും വിമര്‍ശിക്കുകയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പരിഹസിക്കുകയും ചെയ്യുന്ന സംഭാഷണങ്ങളുടെ പേരില്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

‘സര്‍ക്കാരി’നെതിരേ തമിഴ്‌നാട് സര്‍ക്കാര്‍; വിജയ്ക്ക് മുന്നറിയിപ്പുമായി മന്ത്രി

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയേയും ജി എസ് ടിയേയും ട്രോളി വിജയുടെ മെര്‍സല്‍: രംഗങ്ങള്‍ നീക്കണമെന്ന് തമിഴ്‌നാട് ബിജെപി

മെര്‍സലില്‍ മോദിയെ വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനിയായതിനാല്‍: ബിജെപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍