സിനിമാ വാര്‍ത്തകള്‍

കുമാരസ്വാമിയോട് രജനിയുടെ ‘കാല’ നിരോധിച്ചതിനെ പറ്റി മിണ്ടാഞ്ഞതെന്ത്? കമല്‍ഹാസനെ വിമര്‍ശിച്ച് പ്രകാശ് രാജ്‌

“വിശ്വരൂപം നിരോധിച്ചപ്പോള്‍ കമല്‍ഹാസന് ലോകത്ത് എല്ലാവരുടേയും പിന്തുണ വേണമായിരുന്നു. ഒരു സിനിമയ്ക്കും ഇങ്ങനെ സംഭവിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്” – പ്രകാശ് രാജ് പറഞ്ഞു.

കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ഇന്നലെ ബംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെ കണ്ടിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ കര്‍ണാടകയില്‍ രജനികാന്തിന്റെ കാല സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് എന്തുകൊണ്ട് കമല്‍ഹാസന്‍ കുമാരസ്വാമിയോട് സംസാരിച്ചില്ല എന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ന്യൂസ് 18നുമായി സംസാരിക്കവേയാണ് കമല്‍ഹാസനെതിരെ പ്രകാശ് രാജിന്റെ വിമര്‍ശനം.

കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് തടയുന്നത് വിതരണക്കാരാണ്.
കാവേരി പ്രശ്‌നത്തിലെ രജനികാന്തിന്റെ തമിഴ്‌നാടിന് അനുകൂലമായതും കര്‍ണാടകയ്ക്ക് എതിരായതുമായ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് ഇത് എന്നാണ് വിശദീകരണം. തമിഴ്‌നാടിന് അര്‍ഹതപ്പെട്ട കാവേരി ജലം വിട്ടുതരാന്‍ കര്‍ണാടക തയ്യാറാകണമെന്ന് രജനികാന്ത് പറഞ്ഞിരുന്നു. മുഖ്യമന്ത്രി കുമാര സ്വാമി അടക്കമുള്ള രജനികാന്തിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം കാവേരി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധനായ കുമാരസ്വാമിയെ കമല്‍ ട്വിറ്ററില്‍ പ്രശംസിച്ചിരുന്നു.

“വിശ്വരൂപം നിരോധിച്ചപ്പോള്‍ കമല്‍ഹാസന് ലോകത്ത് എല്ലാവരുടേയും പിന്തുണ വേണമായിരുന്നു. ഒരു സിനിമയ്ക്കും ഇങ്ങനെ സംഭവിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്” – പ്രകാശ് രാജ് പറഞ്ഞു. അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസോ ബിജെപിയോ ജെഡിഎസോ ആരുമാകട്ടെ, ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്. പ്രതിഷേധിക്കണം എന്നുള്ളവര്‍ക്ക് ആ സിനിമ കാണില്ലെന്ന് തീരുമാനിക്കാം. എന്നാല്‍ കാണാന്‍ താല്‍പര്യമുള്ള മറ്റാരെങ്കിലുമുണ്ടെങ്കില്‍ അവരെ തടയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. കര്‍ണാടകയോ തമിഴ്‌നാടോ ബിഹാറോ ഗുജറാത്തോ – ഏത് സംസ്ഥാനത്തായാലും ശരി ഇത്തരം ക്രിമിനല്‍ സംഘങ്ങളെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല – പ്രകാശ് രാജ് പറഞ്ഞു.

വീഡിയോ ലിങ്ക്:
https://www.news18.com/news/india/prakash-raj-hits-out-at-kamal-haasan-for-not-raising-ban-on-rajinis-kaala-in-meeting-with-kumaraswamy-1768667.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍