വിതുര ലൈംഗിക പീഡന കേസില്‍ പ്രതിയായിരുന്ന നടന് ജഗതി ശ്രീകുമാറിനെതിരെ എഎംഎംഎ നടപടിയെടുത്തിരുന്നില്ലെന്ന് സിദ്ദിഖ്. എഎംഎംഎയ്ക്കെതിരെ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയവേയാണ് സംഘടനയുടെ സെക്രട്ടറിയായ സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖിനൊപ്പം കെപിഎസി ലളിതയും പങ്കെടുത്തു. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ ദിലീപ് കുറ്റാരോപിതന് മാത്രമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ പെട്ടെന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പുറത്താക്കിയത്. എന്നാല്‍ പിന്നീട് ദിലീപിനെ തിരിച്ചെടുണമെന്ന ആവശ്യം 250ലധികം പേര് ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിച്ചു.
തിലകന് ചേട്ടന് സംഘടനയ്ക്കെതിരെ പരസ്യവിമര്‍ശനം നടത്തുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചു. അദ്ദേഹം തൃപ്തമായ മറുപടി നല്കാതിരുന്നപ്പോള് നടപടി എടുക്കേണ്ടി വരുമെന്ന് അറിയിച്ചു. എന്നാല്‍ അമ്മ സംഘടന തന്നോടാണ് മാപ്പ് പറയേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം പുറത്തുപോവുകയായിരുന്നു. ദിലീപ് ഇത്തരത്തില്‍ സംഘടനയ്ക്കെതിരെ എന്തെങ്കിലും പറയുകയോ അച്ചടക്ക ലംഘനം നടത്തുകയോ ചെയ്തിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.
https://www.azhimukham.com/trending-amma-afraid-to-take-action-against-dileep-mohanlal-express-his-slippery-nature/
https://www.azhimukham.com/trending-we-are-hurt-says-wcc-against-amma/
https://www.azhimukham.com/cinema-revathy-against-mohanlal/
https://www.azhimukham.com/trending-i-have-to-do-more-no-time-to-waste/
https://www.azhimukham.com/cinema-wcc-reveals-mohanlals-real-face-on-actress-attack-case/