ബിസിനസുകാരന് തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ട് ബോളിവുഡ് നടി സീനത്ത് അമന് മുംബയ് പൊലീസിനെ സമീപിച്ചു. മുംബയ് ജുഹു പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അപമാനിക്കല്‍, പിന്തുടര്ന്ന് ശല്യപ്പെടുത്തല്‍ എന്നിവയുടെ പേരില്‍ ഐപിസി സെക്ഷന്‍ 304 ഡി, 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കുറച്ചുകാലമായി അമര്‍ ഖന്ന എന്ന ഈ ബിസിനസുകാരനുമായി സീനത്ത് അമന് ബന്ധമുണ്ടായിരുന്നു എന്നും എന്ന് പിന്നിട് ഇയാളുമായി തെറ്റുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
താനുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് വിലക്കിയിട്ടും പിന്നെയും ഇയാള്‍ ഫോണ്‍ ചെയ്തും പിന്തുടര്ന്നും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സീനത്ത് അമന് പൊലീസിനെ സമീപിച്ചത്. സീനത്ത് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡുകളോടും അമര്‍ ഖന്ന മോശമായി പെരുമാറിയിരുന്നു. മക്കളായ അസാനും സഹാനുമൊപ്പമാണ് സീനത്ത് ഇവിടെ താമസിക്കുന്നത്. സീനത്ത് അമന്റെ പരാതിയെ തുടര്‍ന്ന് അമര്‍ ഖന്ന ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്.