സിനിമാ വാര്‍ത്തകള്‍

സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹേ: ആദ്യ ദിവസത്തെ കളക്ഷന്‍ 33.75 കോടി രൂപ

ടൈഗര്‍ സിന്ദാ ഹേ ഒരുക്കിയിരിക്കുന്നത് അലി അബ്ബാസ് സഫറാണ്. ലോകത്താകെ 5700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതില്‍ 4600 എണ്ണം ഇന്ത്യയിലാണ്.

സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദ ഹേ ആദ്യ ദിവസത്തെ കളക്ഷന്‍ 33.75 കോടി രൂപ. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സല്‍മാന്‍ ഖാനും കത്രീന കൈഫും അഭിനയിച്ച ഏക് ഥാ ടൈഗറിന്റെ തുടര്‍ച്ചയാണിത്. ആദ്യ ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയതതെങ്കില്‍ ടൈഗര്‍ സിന്ദാ ഹേ ഒരുക്കിയിരിക്കുന്നത് അലി അബ്ബാസ് സഫറാണ്. ലോകത്താകെ 5700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതില്‍ 4600 എണ്ണം ഇന്ത്യയിലാണ്. ട്യൂബ് ലൈറ്റിന് ശേഷമുള്ള സല്‍മാന്‍ ഖാന്‍ ചിത്രമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍