വീഡിയോ

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ എക്‌സ്ട്രാ ടെറസ്ട്രിയലിലെ മികച്ച രംഗം

Print Friendly, PDF & Email

സൈക്കിളില്‍ ആകാശത്തേയ്ക്ക് പറന്ന് ചാടുന്ന ഈ രംഗത്തിനായി സ്പില്‍ബര്‍ഗ് ഉപയോഗിച്ചത് Go Motion സാങ്കേതികവിദ്യയാണ്.

A A A

Print Friendly, PDF & Email

ആകാശത്ത് ചന്ദ്രന്‍ വലുതായി കാണുന്നു. അതിന് പുറത്തുകൂടെ സൈക്കിളില്‍ ഒരാള്‍ പറക്കുകയാണ്. ഒരാളല്ല രണ്ട് പേര്‍ – ഏലിയറ്റിനൊപ്പം അന്യഗ്രഹ ജീവിയായ സുഹൃത്തുമുണ്ട്. സ്റ്റീവന്‍ സ്പില്‍ബിര്‍ഗിന്റെ 1982ല്‍ പുറത്തിറങ്ങിയ E.T (Extra Terrestrial) എന്ന വിഖ്യാത സിനിമയുടെ പ്രശസ്തമായ പോസ്റ്ററാണിത്. കുട്ടികളെ ആവേശം കൊള്ളിക്കാന്‍ കഴിയുന്ന ദൃശ്യങ്ങളിലൊന്നാണിത്. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതി നേടിയ കുട്ടികളുടെ ചിത്രമായിരുന്നു E.T.

ഏലിയറ്റ് എന്ന കുട്ടി, തന്റെ ലോകവുമായി ബന്ധം നഷ്ടപ്പെട്ട് ഭൂമിയില്‍ ഒറ്റപ്പെടുന്ന ഒരു ഏലിയനെ (അന്യഗ്രഹജീവി) പരിചയപ്പെടുകയാണ്. അതിന് ഏലിയറ്റ് E.T എന്ന് പേര് നല്‍കുന്നു. ഇ.ടിയും ഏലിയറ്റും സഹോദരങ്ങളും ചേര്‍ന്ന് ഇ.ടിയുടെ ആളുകളുമായി ബന്ധപ്പെടാനുള്ള ഉപകരണം നിര്‍മ്മിക്കുന്നു. ഇ.ടിയും ഏലിയറ്റും തമ്മില്‍ സുദൃഢമായ ബന്ധം ഉടലെടുക്കുന്നു.

സൈക്കിളില്‍ ആകാശത്തേയ്ക്ക് പറന്ന് ചാടുന്ന ഈ രംഗത്തിനായി സ്പില്‍ബര്‍ഗ് ഉപയോഗിച്ചത് Go Motion സാങ്കേതികവിദ്യയാണ്. ഫില്‍ ടിപ്പറ്റ് എന്നൊരാളാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. 1980ലെ സ്റ്റാര്‍ വാര്‍സ് സിനിമയിലാണ് Go Motion വിദ്യ ആദ്യമായി ഉപയോഗിച്ചത്. ആകാശത്തും സൈക്കിളിന്റെ ചക്രങ്ങള്‍ കറങ്ങിക്കൊണ്ടിരുന്നു. ഇത് ഈ സീനിനെ റിയലിസ്റ്റിക് ആക്കി. സ്പില്‍ബര്‍ഗിന്റെ നിര്‍മ്മാണ കമ്പനിയായ ആംബ്ലിന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ലോഗോയായി ഈ രംഗം മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍