TopTop
Begin typing your search above and press return to search.

ജനങ്ങള്‍ക്ക് സ്വന്തം ശരീരത്തില്‍ പൂര്‍ണ അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ജനങ്ങള്‍ക്ക് സ്വന്തം ശരീരത്തില്‍ പൂര്‍ണ അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ജനങ്ങള്‍ക്ക് തങ്ങളുടെ ശരീത്തില്‍ പൂര്‍ണ അവകാശം ഉന്നയിക്കാനാകില്ലെന്നും ഫിംഗര്‍ പ്രിന്റിന്റിന്റെയും ആധാര്‍ രേഖയായി നല്‍കുന്ന കണ്‍പോളയുടെയും ഡിജിറ്റല്‍ സാമ്പിള്‍ നല്‍കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഒരാളുടെ ശരീരത്തില്‍ പൂര്‍ണ അവകാശമെന്നത് സങ്കല്‍പ്പം മാത്രമാണെന്നും അത്തരം അവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ നിരവധി നിയമങ്ങളുണ്ടെന്നും അറ്റോണി ജനറല്‍ മുകുള്‍ റൊഹത്ഗി കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ചിലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. വരുന്ന ജൂലൈ മുതല്‍ ആദായ നികുതി സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതികള്‍ പരിശോധിക്കുകയായിരുന്നു കോടതി. ആധാര്‍ നിയമം പാസാക്കപ്പെട്ടതോടെ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ എല്ലാ ജനങ്ങള്‍ക്കും നിര്‍ബന്ധിതമായതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജനങ്ങള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ അവകാശമില്ലെന്നും സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അവകാശമില്ലെന്നും റൊഹത്ഗി ചൂണ്ടിക്കാട്ടി. ആര്‍ക്കും സ്വന്തം ശരീരത്തില്‍ പൂര്‍ണമായ അവകാശമില്ലെന്നതിന് ഇത് നല്ല തെളിവാണ്. കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്ന സംഭവങ്ങളില്‍ ശരീരത്തിലെ മദ്യത്തിന്റെ അളവ് പരിശോധിക്കാന്‍ ജനങ്ങള്‍ പോലീസുകാര്‍ക്ക് മുന്നില്‍ ശ്വാസപരിശോധനയ്ക്ക് തയ്യാറകണം.

അതേസമയം അറ്റോണി ജനറലിന്റെ ഉദാഹരണങ്ങള്‍ ഉചിതമല്ലെന്ന് കോടതി വിലയിരുത്തി. വ്യക്തികളുടെ അവകാശങ്ങളും രാഷ്ട്രത്തിന്റെ നീക്കങ്ങള്‍ക്കുമിടയില്‍ ഒരു സന്തുലിതാവസ്ഥയുണ്ടാകേണ്ടതുണ്ട്. ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ കുറ്റക്കാരനെന്ന് സംശയിക്കപ്പെടുന്നയാളുടെ രക്തസാമ്പിള്‍ എടുക്കുന്നതിനോ ഫിംഗര്‍ പ്രിന്റ് എടുക്കുന്നതിനോ അനുവാദം ആവശ്യമില്ലെന്നും അറ്റോണി ജനറല്‍ കോടതിയോട് പറഞ്ഞിരുന്നു. പാന്‍കാര്‍ഡുമായി ആധാര്‍ കാര്‍ഡിനെ ബന്ധിപ്പിക്കുന്നതിലൂടെ കള്ളപ്പണവും നികുതി വെട്ടിപ്പും തടയാന്‍ സാധിക്കുമെങ്കില്‍ അവയെ ബന്ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.


Next Story

Related Stories