TopTop
Begin typing your search above and press return to search.

മുതിര്‍ന്ന വിദ്യാര്‍ഥിയില്‍ നിന്നും മര്‍ദ്ദനം; ഒന്നാം ക്ലാസ്സുകാരന്‍ മരിച്ചു

മുതിര്‍ന്ന വിദ്യാര്‍ഥിയില്‍ നിന്നും മര്‍ദ്ദനം; ഒന്നാം ക്ലാസ്സുകാരന്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഏഴു വയസ്സുകാരനായ മുതിര്‍ന്ന വിദ്യാര്‍ഥിയില്‍ നിന്നും മര്‍ദ്ദനമേറ്റ് ഒന്നാം ക്ലാസുകാരന്‍ മരിച്ചു. ഹൈദരാബാദ് ഐഎഎസ് കോളനിയിലുള്ള പ്രോമിസിംഗ് സ്കോളെഴ്സ് സ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ്‌ ഇബ്രാഹിം എന്ന ആറു വയസ്സുകാരന്‍ ആണ് അതേ സ്കൂളിലെ തന്നെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത്. ജൂലൈ 12ന് മുതിര്‍ന്ന വിദ്യാര്‍ഥി ഇബ്രാഹിമിനെ തല്ലുകയും വയറില്‍ ചവിട്ടുകയും ചെയ്തു. നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി എങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഇബ്രാഹിമിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് സ്കൂള്‍ അധികൃതര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സ്കൂള്‍ അശ്രദ്ധ കാട്ടിയതാണ് തനിക്ക് മകന്‍ നഷ്ടപ്പെടാന്‍ കാരണം എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു കാരണകാരനായ കുട്ടിക്കെതിരെയും പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. പ്രതി മൈനര്‍ ആയതിനാല്‍ കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നത് ആലോചിക്കുകയാണ് തങ്ങള്‍ എന്ന് എസ്ഐ കെ ശ്രീനിവാസ് പറയുന്നു. അതേസമയം സ്കൂള്‍ കെയര്‍ടേക്കര്‍ മഹേശ്വരി പറയുന്നത് സംഭവത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നു. കുട്ടികള്‍ തമ്മില്‍ പ്രശ്നം ഉണ്ടായത് രണ്ടാം നിലയിലായിരുന്നു എന്നാല്‍ അപ്പോള്‍ താന്‍ ഒന്നാം നിലയില്‍ ആയിരുന്നു എന്നുമാണ്.


Next Story

Related Stories