ന്യൂസ് അപ്ഡേറ്റ്സ്

വെട്ടിക്കുറച്ച റേഷന്‍ പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി

കേരളത്തിന്‌റെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ അനുകൂല പ്രതികരണം പ്രതീക്ഷ നല്‍കുന്നു.

വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനസ്ഥാപിക്കണമെന്ന കേരളത്തിന്‌റെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ അനുകൂല പ്രതികരണം പ്രതീക്ഷ നല്‍കുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ സംഘര്‍ഷം പ്രധാനമന്ത്രിയെ അറിയിക്കേണ്ട കാര്യമില്ലെന്ന് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍