മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സെന്‍കുമാര്‍ കളിക്കുന്നത് യുഡിഎഫിന് വേണ്ടിയല്ല. അദ്ദേഹം പുതിയ പാളയത്തിലാണെന്ന് പ്രതിപക്ഷം മനസിലാക്കിയാല്‍ നല്ലതെന്നും ബിജെപിയെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പറഞ്ഞു.
സെന്‍കുമാര്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത തരത്തില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സെന്‍കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം മുഖ്യസെന്കുമാറിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന അനുചിതമായെ്ന്നും ബിജെപി പാളയത്തിലേയ്ക്ക് ആളെക്കൂട്ടുന്ന പരിപാടി അദ്ദേഹം ചെയ്യേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.