81 പേരുമായി പോയ ബ്രസീലിയന്‍ വിമാനം കൊളംബിയയില്‍ തകര്‍ന്നു: 25 മരണം

അഴിമുഖം പ്രതിനിധി

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളടക്കം 72 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി കൊളംബിയയിലേയ്ക്ക് പോയ വിമാനം തകര്‍ന്നു. 25 പേര്‍ മരിച്ചു. കൊളംബിയന്‍ നഗരമായ മെഡലിനിലെ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. ഇന്നലെ അര്‍ദ്ധരാത്രിക്ക് മുമ്പായാണ് സംഭവം.

ഇന്ധനം തീര്‍ന്നുപോയതാണ് അപകട കാരണമെന്നാണ് സൂചന. കോപ്പ സുഡമേരിക്ക ടൂര്‍ണമെന്‌റിനെത്തിയ ഷാപ്പെകോന്‍സ് ക്ലബ് താരങ്ങള്‍ അടക്കമുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു. രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി കൊളംബിയന്‍ സിവില്‍ ഏവിയേഷന്‍ അസോസിയേഷന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.      

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍