TopTop
Begin typing your search above and press return to search.

ഫൈവ്സ്റ്റാർ ആശുപത്രികൾക്ക് പുകൾപെറ്റ അമേരിക്ക കോവിഡിനെ നേരിടുന്നതിൽ പരാജയപ്പെടുന്നോ?

ഫൈവ്സ്റ്റാർ ആശുപത്രികൾക്ക് പുകൾപെറ്റ അമേരിക്ക കോവിഡിനെ നേരിടുന്നതിൽ പരാജയപ്പെടുന്നോ?

അടുത്തദിവസങ്ങളിൽ കേൾക്കാനിടയാ യ ഒരു ടെഡ് ടോക്കിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഏതാണ്ടൊരു പ്രവചനഭാ വത്തിൽ പറയുന്നൊരു വസ്തുതയുണ്ട്. വരുംകാല ലോകദുരിതങ്ങൾ അണ്വായു ധങ്ങൾ മൂലമായിരിക്കില്ല മറിച്ച് നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത രോഗാണുക്കളെക്കൊണ്ടാവുമെന്ന്. മനുഷ്യശരീരത്തിൽ പ്രവേശിച്ചതിനപ്പുറം പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന രോഗാണുവിന്റെ വളർച്ചാഘട്ടത്തി ൽത്തന്നെ (incubation period) മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് പിടിക്കാൻ ശേഷിയുള്ള ഒരു വൈറസ്സുണ്ടായാൽ അതിന്റെ വ്യാപനം തടയാനുള്ള ആയുധങ്ങൾ ഇന്ന് മനുഷ്യരാശിയുടെ കയ്യിലില്ല എന്നതായിരുന്നു പ്രഭാഷണത്തിന്റെ രത്നച്ചുരുക്കം. 2015-ൽ മേൽപ്പറഞ്ഞ പ്രഭാഷണം നടത്തുന്ന സമയത്ത് ഒരു പക്ഷെ അദ്ദേഹം പോലും വിചാരിച്ചിരിക്കില്ല വെറും അഞ്ചു വർഷങ്ങൾക്കകം തന്റെ വാക്കുകൾ അന്വർഥമായിത്തിരുമെന്ന്. പരീക്ഷണ നിരീക്ഷണങ്ങൾക്കും പകർച്ചവ്യാധികൾ തടയുന്നതിനുമായി ലോകരാജ്യങ്ങൾ നീക്കിവച്ചിരിക്കുന്ന തുക ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ചിലവാക്കുന്ന പണത്തിന്റെ നൂറിലൊരംശം പോലുമില്ല എന്ന വസ്തുതയും അദ്ദേഹം കണക്കുകൾ നിരത്തിപ്പറയുന്നുണ്ട്. സാധാരണഗതിയിൽ പകച്ചവ്യാധികളും മഹാമാരികളുമൊക്കെ മൂന്നാം ലോകരാജ്യങ്ങളുടെ ആഭ്യന്തരപ്രശ് നങ്ങൾ മാത്രമാണെന്ന് ഇക്കാലമത്രയും കരുതിയിരുന്ന പഴകിദ്രവിച്ച അമേരിക്കൻ ഭാവനാശാസ്ത്രത്തിനു കൂടിയാണ് കോവിഡ് - 19 വെല്ലുവിളി ഉയർത്തിയിക്കുന്നത്. തുടക്കത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുൾപ്പെടെയുള്ള സർക്കാരിലെ ഉന്നതർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന പിന്തിരിപ്പൻ ചിന്താഗതിയിലായിരുന്നു. അല്ലെങ്കില്‍ത്തന്നെ അമേരിക്കയിലെ ആരോഗ്യരംഗം പൊതുവെ ഉയർന്നനിലവാരം പുലർത്തുന്നതാണ് എന്നൊരു പൊതുചിന്തയുണ്ട് ലോകമെമ്പാടും. ഒരു പരിധിവരെ അത് ശരിയാണ് താനും. നൂതനകളായ ശസ്ത്രക്രിയകൾ നടത്താൻ പ്രാവീണ്യമുള്ള ഡോക്ടർമാർ അതിന് തക്ക സൗകര്യങ്ങളുള്ള ആശുപത്രികൾ, കൃത്യമായ കാലേകൂട്ടിയുള്ള രോഗനിർണ്ണയങ്ങൾ, കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിലും അനുബന്ധപഠനങ്ങളിലും ലോകത്തിനുതന്നെ മാതൃകയാവുന്ന നിരവധി സ്ഥാപനങ്ങൾ, ഒക്കെയുണ്ട്. ഒന്നും കാണാതെപോകുന്നില്ല. എന്നാൽ മുൻകൂട്ടി ഉറപ്പിച്ച് ക്രമപ്പെടുത്തിവച്ചി രിക്കുന്ന ഒരു നിശ്ചിത എണ്ണത്തിനു മാത്രമേ മേൽപ്പറഞ്ഞ ഈ സേവനങ്ങൾ കൊടുക്കാൻ ഈ സിസ്റ്റത്തിന് ത്രാണിയുള്ളു. അതായത് ആയിരങ്ങൾ രോഗലക്ഷണങ്ങളുമായെത്തുന്ന ഈ കൊറോണക്കാലത്ത് ഇത്രമാത്രം രോഗികളുടെ എണ്ണം കണ്ട് പകച്ചുനില്കുകയാണ് നാളിതുവരെ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കയിലെ ഫൈവ് സ്റ്റാർ ആശുപത്രികളും ഇതര സ്ഥാപനങ്ങളും. സെന്റർ ഫോർ ഡിസിസ് കൺട്രോൾ (CDC) എന്ന അമേരിക്കൻ ആരോഗ്യരംഗത്തിന്റെ നെടുംതൂണായ സർക്കാർ ഏജൻസിക്ക് ആദ്യ ആഴ്ചയിൽ ഏതാണ്ട് രണ്ടായിരം കോവിഡ്-19 ടെസ്റ്റുകൾ മാത്രമേ നടത്താനായുള്ളു എന്നത് അപഹാസ്യമായ വസ്തുതയാണ്. ഇതേ കാലയളവിൽ തെക്കൻ കൊറിയ 2 ലക്ഷം കോവിഡ് - 19 ടെസ്റ്റുകൾ നടത്തിയെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ നിയന്ത്രിത പ്രൈമറി ഹെൽത്ത് സെന്ററുകളെക്കുറിച്ച് പൊതുധാരണപോലുമില്ലാത്ത അമേരിക്കയിൽ പ്രൈവറ്റ് ആശുപത്രി മുതലാളിമാരുടെയും ഇൻഷുറൻസ് ഭീമന്മാരുടെയും പിടിവാശിക്കു മുന്നിൽ സീസണൽ ഇൻഫ്ലുവൻസയുടെ രോഗലക്ഷണങ്ങളാണോ അതോ കോവിഡ് -19 ന്റെ രോഗലക്ഷണങ്ങളാണോ എന്ന് തിരിച്ചറിയാനാവാതെ രോഗികൾ അന്തം വിട്ടുനിൽക്കുകയാണ്. കാരണം ടെസ്റ്റ് ചെയ്തവരിൽ രണ്ടുശതമാനത്തിനു മാത്രമെ കോവിഡ് - 19 രോഗബാധയുള്ളു. ബാക്കി തൊണ്ണൂറ്റിയെട്ടുശതമാനം ടെസ്റ്റുകളും കമ്പനിയ്ക്ക് നഷ്ടങ്ങളുണ്ടാക്കി. ലാഭക്കൊതിയന്മാരായ കോർപ്പറേറ്റ് ഭീമന്മാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ പതിയെ ഇടംവലം നോക്കാതെ ടെസ്റ്റുകൾക്കുള്ള അഭ്യർത്ഥനകൾ തിരസ്കരിക്കപ്പെട്ടു. സർക്കാരിന് വീണ്ടും ഇടപെടേണ്ടിവന്ന ഈ സാഹചര്യത്തിലാണ്, വാൾമാർട്ട് പോലുള്ള ഭീമൻ പ്രൈവറ്റ് കമ്പനികളുമായി സഹകരിച്ച് സ്പെസിമെൻ ശേഖരിക്കുന്നതിനായി സൂപ്പർമാർക്കറ്റുകളുടെ പാർക്കി ങ് ഏരിയയിൽ ക്വസ്റ്റ്, ലാബ് കോർപ്പ് ആദിയായ പരിശോധനാ സ്ഥാപനങ്ങളുടെ കൂട്ടായ ഇടപെടലിൽ ഡ്രൈവ് ഇൻ ടെസ്റ്റ് സെന്ററുകൾ ഉടനടി ഉണ്ടാവുമെന്ന ട്രംപിന്റെ പ്രഖ്യാപനം. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഗൂഗിൾ കമ്പനി രൂപകൽപ്പന ചെയുന്ന പ്രത്യേക വെബ് സൈറ്റുവഴി ടെസ്റ്റിങ് സെന്ററുകളിലേക്കെത്തിയ്ക്കാം എന്നതായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ വിശദമായ പത്രസമ്മേളനത്തിൽ ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഈ കുറിപ്പെഴുതുന്ന സമയംവരെ ഇപ്രകാരമുള്ള ഒരൊറ്റ ടെസ്റ്റിംഗ് സെന്ററുകളും അമേരിക്കയിലൊരിടത്തും സ്ഥാപിതമായിട്ടില്ല എന്നതാണ് വസ്തുത. 1700-ഓളം ഗൂഗിൾ എൻജിനിയർമാർ പണിയെടുക്കുന്നു, വാരാന്ത്യം ലൈവ് ആകും എന്ന് ട്രംപ് അവകാശപ്പെട്ട വെബ്‌സൈറ് റിന്റെ യാതൊരു സൂചനകളും ഈ നിമിഷവും ഇന്റർനെറ്റിലെത്തിയിട്ടുമില്ല. ഏറ്റവും ഭീകരമായത് വാഷിങ്ടൺ സ്റ്റേറ്റിലെ കിർക്ക്‌ലാൻഡ് സിറ്റിയിലുള്ള ലൈഫ് കെയർ സെന്റർ എന്ന വൃദ്ധസദനത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 19 ന് ശേഷം നാളിതുവരെ 26 പേർ മരണപ്പെടുകയും അതിൻ ഏതാണ്ട് പതിമൂന്നോളം വൃദ്ധർ കൊറോണ ബാധിതരായിരുന്നു എന്ന വാർത്തയാണ്. സമീപപ്രദേശങ്ങളിലുള്ള അൻപതോളം നഴ്സിങ് ഹോമുകളിലെ അന്തേവാസികളും കൊറോണ ബാധിതരാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അലർജി ആൻഡ് ഇൻഫെക്ഷൻ നാഷണൽ ഇൻസ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടറായ Dr. Anthony S. Fauci M.D യുടെ അഭിപ്രായപ്രകാരം ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു. ബാറുകളും റെസ്റ്റോറെന്റുകളും ആരാധനാലയങ്ങളും സ്‌കൂളുകളും സർക്കാർ നിർദ്ദേശങ്ങൾ ക്രിയാത്‌മകമായി ഉൾക്കൊണ്ട് ഈ ദിവസങ്ങളിലായി അടച്ചിട്ടിരിക്കു ന്നു. സാധ്യമായ തരത്തിൽ ടെലികമ്യുട്ട് ചെയ്യാനാവുന്ന ജോലിക്കാരൊക്കെ യാത്രകളൊഴിവാക്കി വീട്ടിൽ നിന്നും ജോലിയെടുക്കുന്നു. ആളുകൾ പൊതുഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കൽ പോലുള്ള നിയന്ത്രണങ്ങൾ സ്വയം സ്വികരിക്കുന്നു. ഇത്തിരി വൈകിയാണെങ്കിലും സർക്കാർ നടത്തിയ അടിയന്തിര ഇടപെടലുകൾ ഫലം കാണുമെന്ന പ്രതീക്ഷയെ ഇപ്പോൾ അമേരിക്കൻ ജനതയുടെ മുന്നിലുള്ളു. കൂടെ ഇത്തരം അനുഭവങ്ങളിൽ നിന്നെല്ലാം ഈ സമൂഹം വലിയ പാഠങ്ങൾ പഠിക്കുമെന്ന പ്രത്യാശയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories