TopTop
Begin typing your search above and press return to search.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയതും സ്വര്‍ണ്ണകള്ളക്കടത്തും തമ്മില്‍ എന്താണ് ബന്ധം? ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലൂടെ ഒഴുകിയ 1473 കോടി സ്വര്‍ണ്ണത്തിന്റെ കഥ ഓര്‍ക്കാം

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയതും സ്വര്‍ണ്ണകള്ളക്കടത്തും തമ്മില്‍ എന്താണ് ബന്ധം? ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലൂടെ ഒഴുകിയ 1473 കോടി സ്വര്‍ണ്ണത്തിന്റെ കഥ ഓര്‍ക്കാം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള തീരുമാനം മറ്റൊരു കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് കാരണമായിരിക്കുകയാണ്. ഈ വിഷയത്തില്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വരികയും ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതിവരെ എത്തുകയും ചെയ്തതാണ്. നിലവില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആ ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ വന്നിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനാണ്‌ കേന്ദ്രമന്ത്രിസഭ ഇന്നലെ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളാണ് പാട്ടത്തിന് നൽകുന്നത്. വിമാനത്താവളങ്ങൾ 50 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളങ്ങൾ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടി എന്നും മന്ത്രി വിശദീകരിക്കുന്നു.

കേന്ദ്ര തീരുമാനം വന്ന ഉടനെ തന്നെ
ശക്തമായ എതിര്‍പ്പറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും പ്രവർത്തനവും സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കണം എന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യ മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനു ഭൂരിപക്ഷ ഓഹരിയുള്ള ഒരു പ്രത്യേക ഉദ്ദേശ്യ വാഹനത്തെ (എസ്പിവി) ഏൽപ്പിക്കണം എന്ന കേരള സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അവഗണിച്ചാണ് ഇപ്പോൾ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമ്പോൾ, വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ നൽകിയ സംഭാവനകൾ കൂടെ പരിഗണിക്കും എന്ന ഉറപ്പു 2003 ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകിയിരുന്നു. ഡല്‍ഹിയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തിൽ ഉറപ്പു തന്നിരുന്നു. ഇതിനു വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം, മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് തുടര്‍ന്ന് വായിക്കാം:

അന്താരാഷ്ട്ര ടെർമിനൽ നിർമാണത്തിന് 23.57 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നേരത്തെ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഭൂമിയുടെ മൂല്യം എസ്‌പി‌വി രൂപീകരിക്കുമ്പോൾ കേരളത്തിന്റെ ഓഹരി മൂലധനമായി പ്രതിഫലിപ്പിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് ഇത് ചെയ്തിരുന്നത്. നീതി ആയോഗ് 2018 ഡിസംബർ 4 ന് വിളിച്ചുചേർത്ത എംപവർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേരള സർക്കാർ പ്രതിനിധികൾ സൗജന്യമായി കൈമാറ്റം ചെയ്ത ഭൂമി ഏറ്റെടുക്കുന്നതിന് ചെലവഴിച്ച പൊതു ഫണ്ടിന്റെ വ്യാപ്തി വിശദമായി തന്നെ ബോധ്യപ്പെടുത്തിയിരുന്നു.

കൊച്ചിയിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന സർക്കാർ ഈ മേഖലയിൽ തങ്ങൾക്കുള്ള വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാന സർക്കാരിനുള്ള പ്രവൃത്തി പരിചയം സ്യകാര്യ ബിഡ്ഡറിനില്ല. പിപിപി മോഡിൽ പ്രവർത്തിപ്പിക്കാനുള്ള പ്രൊപ്പോസലിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണം എന്നും, അല്ലെങ്കിൽ, ഹയസ്റ്റ് ബിഡ്ഡറിന്റെ ലേലത്തുകയെ മാച്ച് ചെയ്യുന്നതിനുള്ള റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ സംസ്ഥാന സർക്കാരിന്റെ എസ് പി വിക്ക് നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.

10 ജൂൺ 2020 നയച്ച കത്തിലും തിരുവനന്തപുരവും വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ് പി വിയെ ഏൽപ്പിക്കണമെന്ന് ആവശ്യം ആവർത്തിച്ചുന്നയിച്ചതാണ്. അതും പരിഗണിച്ചിട്ടില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയിൽ ഒരു കേസ് നിലനിൽക്കെയാണ് കേന്ദ്രം ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ഏകപക്ഷീയമായാണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന് വേണ്ട സഹകരണം വാഗ്ദാനം ചെയ്യാൻ സംസ്ഥാന സർക്കാരിന് ബുദ്ധിമുട്ടായിരിക്കും എന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായം കൂടിയാണ് എന്നും പ്രധാനമന്ത്രിയെ അറിയിച്ചുട്ടുണ്ട്.

എന്തായാലും കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്ന് വിമാനത്താവളത്തിലെ തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് മുന്‍ എം എല്‍ എയും സി പി എം നേതാവുമായ വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ജില്ലയില്‍ നിന്നുള്ള മന്ത്രി കടകം പള്ളി സുരേന്ദ്രനും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ഈ വിഷയത്തില്‍ ബിജെപി
കോടികളുടെ അഴിമതി നടത്തി എന്നതിന് തെളിവാണ് കേസ് കോടതിയില്‍ നിലനില്‍ക്കേ ധൃതി പിടിച്ച് തീരുമാനമെടുത്തത്തിന് പിന്നിലെന്ന് കടകംപള്ളി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും എ കെ ആന്‍റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമഞ്ചന്ദ്രന്‍, വി എസ് ശിവകുമാര്‍ എന്നിവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ വികസനം വരാന്‍ അദാനി വരണം എന്ന നിലപാടാണ് സ്ഥലം എം പി കൂടിയായ ശശി തരൂരിന്. സ്വകാര്യവല്‍ക്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കുമെന്നാണ് തരുരിന്റെ നിലപാട്. ‌

തിരുവനന്തപുരത്തിന്റെ ചരിത്രം, പദവി, സാധ്യതകൾ എന്നിവയ്ക്ക് യോഗ്യമായ ഒരു ഫസ്റ്റ് ക്ലാസ് വിമാനത്താവളം ജനങ്ങൾ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ‌, എത്ര വിവാദപരമാണെങ്കിലും ഈ തീരുമാനം ഞങ്ങൾ‌ അനുഭവിച്ച ദീർഘകാല കാലതാമസത്തേക്കാൾ‌ മികച്ചതാണ്, എന്നാണ്
തരൂര്‍ ട്വീറ്റ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനുള്ള ഒരേയൊരു മാർഗ്ഗം മത്സരാധിഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കടന്ന് വരവ് തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. സ്വകാര്യ പങ്കാളിത്തം വരുമ്പോൾ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാ
ല്‍ അതിനോട് യോജിക്കാനാവില്ല. നാളെ അദാനിയെ മാറ്റി രവി പിള്ളയെ കൊണ്ടുവന്നോളു, യുസഫ് അലിയെ കൊണ്ടുവന്നോളു അതല്ല പ്രശ്നം. തിരുവനന്തപുരം വികസിക്കണം എന്നതാണ് വിഷയം. അതിന് വേണ്ടിയാണ് താൻ ശബ്ദം ഉയര്‍ത്തുന്നതെന്നും തരൂർ വ്യക്തമാക്കുന്നു.

എന്നാല്‍ ഏറ്റവും കൌതുകകരം ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് മാതൃഭൂമി ചാനലിന് നല്‍കിയ ഒരു ടെലി ഇന്‍ കമന്റാണ്. സ്വര്‍ണ്ണക്കളള
ക്കടത്ത് അടക്കം സുഗമാമായി നടത്താനാണ് തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്നാണ് രാജേഷിന്റെ വാദത്തിന്റെ ചുരുക്കം. അതായത് അദാനി ഏറ്റെടുത്താല്‍ ഇതൊന്നും നടക്കില്ലെന്ന് വ്യംഗ്യം.

രാജേഷിന്റെ ഓര്‍മ്മയ്കായി 2019 നവംബറില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിക്കട്ടെ. 1473 കോടിയുടെ സ്വര്‍ണ്ണം മുന്ദ്ര തുറമുഖം വഴി ഇന്ത്യയിലേക്ക് കടത്തിയതായി സെന്‍ട്രല്‍ റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി എന്നാണ് വാര്‍ത്ത. അതായത് 4552 കിലോഗ്രാം സ്വര്‍ണ്ണം. ഈ മുന്ദ്ര തുറമുഖം ഗുജറാത്തിലാണെന്നും അത് നടത്തുന്നത് അദാനി ആണെന്നും രാജേഷിന് അറിയാത്തതാണോ?


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories