TopTop
Begin typing your search above and press return to search.

തകരാതെ ജാതിവ്യവസ്ഥ, സസ്യാഹാര ശീലമടക്കമുള്ള ബ്രാഹ്മണിക് മൂല്യങ്ങള്‍ പടര്‍ത്തി രവിശങ്കറിനെ പോലെയുള്ള ആദ്ധ്യാത്മിക സംഘങ്ങള്‍; ബാലിയും ഇന്ത്യയും തമ്മില്‍ എന്ത്

തകരാതെ ജാതിവ്യവസ്ഥ, സസ്യാഹാര ശീലമടക്കമുള്ള ബ്രാഹ്മണിക് മൂല്യങ്ങള്‍ പടര്‍ത്തി രവിശങ്കറിനെ പോലെയുള്ള ആദ്ധ്യാത്മിക സംഘങ്ങള്‍; ബാലിയും ഇന്ത്യയും തമ്മില്‍ എന്ത്

ബാലിയും ഇന്ത്യയും തമ്മില്‍ വൈജാത്യങ്ങളേറെയുണ്ട്. ഇന്ത്യയിൽനിന്ന് 8000 കിലോ മീറ്റർ അകലെ കിടക്കുന്ന, നെൽപാടങ്ങൾ നോക്കെത്താ ദുരത്തോളം പരന്നുകിടക്കുന്ന പ്രദേശം. ബഹാസ ഇന്തോനേഷ്യയും ബാലിയും ഇടകലർന്ന ഭാഷ സംസാരിക്കുന്ന ജനത. ഭാഷയും സംസ്ക്കാരത്തിലും വ്യത്യാസങ്ങളേറെയുണ്ടെങ്കിലും ഇന്ത്യയ്ക്കും ബാലിക്കും ഇടയിൽ സൂക്ഷ്മവും അങ്ങേയറ്റം പ്രധാന്യമുള്ള സാമ്യമുണ്ട്. ജാതി വ്യവസ്ഥയുടെ സാന്നിധ്യമാണത്.

ഹിന്ദു അധികാരശ്രേണിയായ ജാതിവ്യവസ്ഥ തെക്കനേഷ്യൻ രാജ്യങ്ങൾക്കപ്പുറത്തേക്ക് പ്രചാരത്തിലില്ല എന്നാണ് പൊതുവെയുള്ള ധാരണ.എന്നാൽ 42 ലക്ഷത്തോളം പേർ അധിവസിക്കുന്ന ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ ഇന്നും ജാതിവ്യവസ്ഥ തീർത്തും സാമ്പ്രദായികമായി തന്നെ പിന്തുടര്‍ന്ന് വരുന്നതായി കാണാം.

എന്നാൽ ബാലിനീസ് സമൂഹത്തിൽ നിലനില്‍ക്കുന്ന ഹിന്ദുമതവും ജാതി വ്യവസ്ഥയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്നതിൽ നിന്നും വ്യത്യവുമാണ്. എ ഡി ഒന്നാം നൂറ്റാണ്ടോടു കൂടി ദ്വീപിൽ പ്രചരിച്ച ബാലിനിസ് ഹിന്ദുമതം, ഇന്ത്യൻ ഋഷികളായ അഗസ്ത്യൻ, മാർക്കണ്ഡേയൻ, ഭരദ്വാജൻ എന്നിവരുടെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയതാണ്. ഈ ഋഷികളെ സംബന്ധിച്ച കഥകളും അവരുടെ ആശയങ്ങളും ഇന്നും ബാലിനിസ് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ബാലിദ്വീപിലെ ജനസംഖ്യയുടെ 83 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ പക്ഷെ ഇന്തോനേഷ്യയുടെ മൊത്തം ജനസംഖ്യയായ 2.7 കോടിയിൽ തീരെ ചെറിയൊരു ശതമാനം മാത്രമാണ്. ഭരണഘടനാപരമായി ഇന്തോനേഷ്യ ഒരു ഇസ്ലാമിക രാഷ്ട്രമോ, സെക്കുലർ രാഷ്ട്രമോ അല്ല. സുകാർണോയുടെ പഞ്ചശിലാ തത്വങ്ങളി ലധിഷ്‌ഠിതമായി രൂപീകരിക്കപ്പെട്ട ഇവിടെ ഏകദൈവാരാധന നിർബന്ധമാകുന്ന നിയമങ്ങളുണ്ട്. ബഹുദൈവാരാധനയിലധിഷ്‌ഠിതമായ ബാലിയിൽ ഈ നിയങ്ങളുടെ പ്രഭാവമെന്താണ്?

സാങ് ഹ്യാങ് വിധി

ബാലിനീസുകാരായ ഹിന്ദുക്കൾ ബഹുദൈവാരാധനയിലധിഷ്‌ഠിതമായ തങ്ങളുടെ ആരാധാനരീതികളെ, സ്യാങ് ഹ്യാങ് വിധി വാസ എന്ന് വിളിക്കുന്ന ഒരു ദൈവത്തെ ആരാധിക്കുന്ന രീതിയിലേക്കു പരിവർത്തനം ചെയ്തിരിക്കുന്നതായി കാണാം. ബാലീ സ്വദേശിയായ ആർക്കിടെക്ചർ വിദ്യാർത്ഥി ഗെക് സിരി പറയുന്നു, " സാധാരണയായി സാങ് ഹ്യാങ് വിധിയുടെ ചെറിയ പ്രതിമകൾ പ്രതിഷ്‌ഠിച്ച മണ്ഡപങ്ങൾ ബലിയിലെ ഹിന്ദു വീടുകൾക്കുമുന്നിൽ കാണാൻ കഴിയും, ഇതോടൊപ്പം തന്നെ നിരവധി നാട്ടു ദൈവങ്ങൾ യോദ്ധാക്കളുടെ രൂപത്തിൽ സ്യാങ് ഹ്യാങ് വിധിയുടെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന് നതായി കാണാം." തെക്കനേഷ്യയിലെ പോലെ തന്നെ നാല് വര്‍ണ്ണങ്ങളിലധിഷ്‌ഠിതമായ ജാതിവ്യവസ്ഥ ബാലിയിൽ പൊതുവെ പിന്തുടർന്നുവരുന്നതായി കാണാം, എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെപോലെ വർണങ്ങൾ ഉപസമുദായങ്ങളായ ജാതികളായി തരം തിരിച്ചിട്ടില്ലെന്നു മാത്രമല്ല ജാതി വ്യവസ്ഥയ്ക്ക് പുറത്തു നിർത്തുന്ന ദളിത് സമുദായങ്ങളും ഇവർക്കിടയിലില്ല. തൊഴിലിനോടനുബന് ധിച്ച പാരമ്പര്യത്തെ സൂചിപ്പിക്കുന്ന സോറോഹ് എന്ന ഘടന നിലവിലുണ്ടെങ്കിലും, വലിയ നിബന്ധനകളിലാത്ത താരതമ്യേന ലളിതമായ ഒരു സാമൂഹിക ശ്രേണീകരണമാണിത്. എന്നാൽ ജാതിയിലധിഷ്ഠിതമായ ജന്മിവ്യവസ്ഥയും, അസമത്വവും കുറഞ്ഞത് 1500 വർഷത്തോളമായി, അതായത് ഹിന്ദുമതത്തിന്റെ വരവിനു ശേഷം ബാലിയിൽ ശക്തമായി തുടരുന്നു എന്നതൊരു യാഥാർഥ്യമാണ്. ഭൂരിഭാഗം ഭൂവുടമസ്ഥരും ഉന്നത ജാതിയിൽ പെട്ടവരാണ്, അവരിൽ തന്നെ ക്ഷത്രിയ വിഭാഗത്തിൽപെട്ട കോക് കോർദാസ് എന്ന പേരിലറിയപ്പെടുന്ന നാട്ടുരാജാക്കന്മാരുടെ കയ്യിലാണ് ബാലിയിലെ ഭൂസ്വത്തിന്റെ പ്രധാനഭാഗം. " ഈ കോക് കോർദസുകൾ തന്നെയാണ് ഇന്നും ദേശങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇവിടുത്തെ ഗ്രാമങ്ങളുടെ സാമ്പ്രദായിക നേതാക്കൾ , ജന്മനാൽ തന്നെ വിശേഷപെട്ടവരാണ് ഉന്നത ജാതിയിൽപ്പെട്ട കോക് കോർദസുകൾ എന്ന പൊതുവെയുള്ള വിശ്വാസം ഇവർക്കു നേതാക്കന്മാരാകുന്നതിനു സഹായകരമാകുന്നു ", ഗെക് സിരി പറയുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലും ബാലിയിലും നടന്ന ജനാധിപത്യ പ്രക്രിയകൾ ജാതിവ്യവസ്ഥയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി കാണാം. ഇന്ത്യയിൽ ഡോ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ നടന്ന മഹദ് സത്യാഗ്രഹം, പെരിയാറിന്റെ ദ്രാവിഡ കഴകം തുടങ്ങി നിരവധി ജാതി വിരുദ്ധ മുന്നേറ്റങ്ങളിലൂടെയാണ് ഈ മാറ്റങ്ങൾ നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ കാര്യത്തിലാകട്ടെ ശ്രീനാരായണഗുരുവും, അയ്യങ്കാളിയും ഉൾപ്പെടെയുള്ളവർ നയിച്ച പോരാട്ടങ്ങളാണ് ജാതിവ്യവസ്ഥയുടെ കാഠിന്യത്തിനു അല്പമെങ്കിലും പോറലേൽപ്പിച്ചത്. 1990 കളോടെ ഒരു സ്വതന്ത്ര വിപണി വ്യവസ്ഥയിലേക്കു മാറിയതിലൂടെ ഉണ്ടായിയ പുതിയ അവസരങ്ങളും അടിച്ചമർത്തപ്പെട്ടവർക്കു സാമൂഹിക പുരോഗതി നേടാനുള്ള ചില വാതിലുകൾ തുറന്നിട്ടു. എന്നാൽ ബാലിയിലെ കാര്യങ്ങൾ കുറേകൂടി സങ്കീർണമായിരുന്നു, ജാതിവ്യവസ്ഥയിലെ മാറ്റങ്ങൾ പ്രധാനമായും കൊണ്ടുവന്നത് നവ ഉദാരവത്ക്കരണ നയങ്ങളും അവയോടനുബന്ധിച്ച വിപണിസാധ്യതകളുമാണ്. ജാതിവ്യവസ്ഥ മാറ്റിത്തീർക്കാനായി നടന്ന സാമൂഹികമുന്നേറ്റങ്ങൾ ബാലിയിൽ തീരെ കുറവാണെന്നുകാണാം. ഇതിനാൽ തന്നെ ഒച്ചിഴയുന്ന വേഗതയിലാണ് ബാലിയിൽ സാമൂഹികമാറ്റം നടപ്പിലാകുന്നത്. സർക്കാരിന്റെ മുൻകൈയിൽ ഭൂമിയുടെ പുനർവിതരണം നടപ്പിലാക്കിയില്ലെങ്കിൽ ഇതേ സ്ഥിതി തുടർന്നുപോകുകതന്നെയായിരിക്കും ചെയ്യുക. എന്നാൽ ഭൂപരിഷ്കരണത്തിനു പകരമായി ബാലിയിൽ ഭൂമിയുടെ ഉടമസ്ഥത ഗ്രാമങ്ങളിലെ ജനതയ്ക്കു കൂട്ടായി പതിച്ചിച്ചു നൽകുകയാണ് സർക്കാർ ചെയ്തത്. വ്യക്തിഗത ഉടമസ്ഥതയ്ക്കുപകരം ഗ്രാമീണസമുദായത്തിന്റെ പേരിൽ ഭൂമി പതിച്ചു നൽകിയ ഈ നടപടി ഉന്നത ജാതിക്കാരായ നേതാക്കൾക്കും നാട്ടുരാജാക്കന്മാർക്കും ഭൂമിയുടെ നിയന്ത്രണം നൽകുന്നതിന് തുല്യമായിരുന്നു. എന്നാൽ ഇനിയും ആശയ്ക്ക് വകയുണ്ട് " കർഷകർക്ക് സാധാരണയായി കൃഷിക്ക് അനുയോജ്യമല്ലാത്ത , മലയോടും കടലിനോടും അടുത്തുകിടക്കുന്ന വളക്കൂറില്ലാത്ത ഇടങ്ങളാണ് ഈ നാട്ടുമുഖ്യന്മാർ പതിച്ചു നൽകിയിരുന്നത്. എന്നാൽ പത്തു വര്‍ഷങ്ങള്‍ക്ക് മുൻപ് ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിൽ മേല്പറഞ്ഞ നിലങ്ങളുടെ മുഴുവൻ വില കുത്തനെ ഉയരുകയും അതിലൂടെ സാമ്പത്തികസമത്വത്തിനു ഒരുപരിധിവരെ കുറവുവരികയും ചെയ്തു ." എന്ന് ഗെക് സിരി പറയുന്നു. ടൂറിസം രംഗത്തെ വളർച്ചയോടൊപ്പം കൂടുതല്‍ വിദേശ സഞ്ചാരികൾ വന്നു ചേരുകയും, ബാലിയുടെ തലസ്ഥാനമായ ദെൻസ്പാർ പോലുള്ള പട്ടണങ്ങൾ വികസിച്ചുവരികയും ചെയ്തു. ഗ്രാമങ്ങളിൽ നിന്നും നഗരകേന്ദ്രികൃത ജീവിതത്തിലേക്കുള്ള ഈ മാറ്റം ജാതിവ്യവസ്ഥയിൽ ചെറിയരീതിയിലുള്ള മാറ്റങ്ങൾ വരുത്തിയതായി കാണാം. നഗരങ്ങളുടെ വളർച്ചയിലൂടെ ആളുകൾക്കൊരുമിച്ചിടപഴകാനുള്ള അവസരങ്ങൾ വർധിച്ചുവെന്നു മാത്രമല്ല മിശ്രവിവാഹങ്ങളുടെ എണ്ണത്തിൽ പോലും വര്ധനവുണ്ടായതായി കാണാം. ജാതികൾ കേന്ദ്രികരിച്ചു പ്രവർത്തിച്ചിരുന്ന ഗ്രാമ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പൊതു ഉടമസ്ഥതയിലുള്ള നഗര ക്ഷേത്രങ്ങളിലേക്ക് ബാലിനീസ് ജനതയുടെ ആരാധന രീതികളും പരിവർത്തനം ചെയ്യപ്പെട്ടു.

ഫോട്ടോ കടപ്പാട്-ട്രിപ്അഡ്വൈസര്‍

എന്നിരുന്നാലും ഇപ്പോഴും ജാതിവ്യവസ്ഥയുടെ അതിർവരമ്പുകൾ ലംഘിക്കാതെ തന്നെ നിലകൊള്ളുകയാണ്. ഗ്രേക് സിരിയുടെ അഭിപ്രായത്തിൽ ജനാധിപത്യ പ്രക്രിയയിലെ വോട്ടെടുപ്പുകൾ പോലും ജാതിവ്യവസ്ഥയുടെ നിയമങ്ങളാലാണ് നിയന്ത്രിക്കപ്പെ ടുന്നത്. " പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ശൂദ്രർ തിരഞ്ഞെടുക്കപ്പെടുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ സാധാരണയായി കോക് കോർദസുകളുടെ ഇഷ്ടരായിരിക്കും എന്നതാണ് പതിവ് . ഈ നാട്ടു രാജാക്കൾക്കാകട്ടെ, ഗ്രാമവാസികൾ ആർക്കു വോട്ടു ചെയ്യണം എന്ന് നിശ്ചയിക്കുന്നതിൽ വലിയ പങ്കുമുണ്ട്."

ദ്വീപിലെ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സർ ആയ ഗുസ് ദാസ് ദ്വീപിലെ അവസ്ഥയെ കുറിച്ച് ഇങ്ങനെ പറഞ്ഞു. " ഒരു ബ്രാഹ്മണനായിരിക്കുക എന്നതിൽ ഏറെ അഭിമാനം കൊണ്ടിരുന്നൊരാളാണ് ഞാൻ, ഒരു അബ്രാഹ്മണന്‌ വോട്ട് ചെയ്താൽ കുഴപ്പമില്ല എന്നൊരു മനസികാവസ്ഥയിലേക്ക് ഞാൻ എത്തിച്ചേരുന്നത് ഈ അടുത്ത കാലത്തു മാത്രമാണ്." പലരും കരുതുന്നത് ജാതിയുടെ ഇനിയുള്ള നിലനിൽപ് ക്ഷേത്രാചാരങ്ങളിലും, ഉത്സവങ്ങളിലും മറ്റു ആചാരസംബന്ധിയായ ഇടങ്ങളിലും മാത്രമായിരിക്കുമെന്നതാണ്. അങ്ങിനെയെങ്കിൽ ആ മാറ്റം കൊണ്ടുവന്നത്, ബാലിയുടെ പ്രധാന വരുമാനസ്രോതസ്സായ വിനോദസഞ്ചാരമേഖലയിലുണ്ടായ കുതിച്ചു ചാട്ടങ്ങളിലൂടെയാണ്. 1990കളുടെ തുടക്കത്തിൽ തന്നെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയ ബാലിയിൽ, അവരെ ആകർഷിക്കുന്നതിനായി ബാലിനീസ് സംസ്ക്കാരത്തിന്റെ ഏറ്റവും വർണാഭവും മനോഹരവുമായ വശങ്ങൾ ഒരുക്കിവയ്ക്കേണ്ടി വന്നു. കടൽത്തീരങ്ങളിലെ മനോഹരങ്ങളായ അമ്പലങ്ങൾ സന്ദര്‍ശിക്കുവാനും പലപ്പോഴും ആര്‍ഭാടകരമായ പൂജകളിലും പങ്കെടുക്കുവാനും വരുന്ന വിദേശ വിനോദ സഞ്ചാരികൾ ബാലിയിലെ കാഴ്ചയാണ്. കഥകളിയും, തെയ്യവും , വള്ളംകളിയും ഉൾപ്പെടുത്തി കേരളം വിനോദസഞ്ചാരികൾക്ക് മുന്നിൽ ഒരുക്കിവച്ചതിനു സമാനമായ ഒരു സ്ഥിതിയാണിതും. ഹരേ കൃഷ്ണ, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയ ഹിന്ദു ആധ്യാത്മിക സംഘങ്ങള്‍ക്ക് ദ്വീപിൽ വലിയ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇവരാകട്ടെ ബാലിനീസ് ഹിന്ദുക്കൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത സസ്യാഹാരശീലം പോലെയുള്ള ബ്രാഹ്മണിക്ക് മൂല്യങ്ങളുടെ വ്യാപനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തദ്ദേശവാസികളായ ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ഓരോ ദൈവവും ഓരോ തരം മാംസമാണ് ഇഷ്ടപ്പെടുന്നവരാണ്. ഉദാഹരണത്തിന് ബ്രഹ്മാവിനുള്ള പൂജയ്ക്കായി ഇവർ ഉപയോഗിക്കുന്നത് താറാവിന്റെ മാംസമാണ്. അങ്ങിനെ വിനോദസഞ്ചാര മേഖല, ഒരുപാട് പേര്‍ക്ക് സാമ്പത്തികമായ ഉന്നതി പ്രദാനം ചെയ്തുവെങ്കിലും, സാമൂഹികമായ സാമ്പ്രദായിക അസമത്വങ്ങളെയും ശ്രേണീകരണങ്ങളെയും അത് കൂടുതൽ ശക്തമാക്കി. ജനങ്ങൾ തങ്ങളുടെ പരമ്പരാഗത ജീവിത രീതികളിൽ നിന്നും, കാഴ്ചപ്പാടുകളിൽ നിന്നും മറാത്തിടത്തോളം കാലം ബാലിനീസ് സമൂഹത്തിലെ ജാതിവ്യവസ്ഥ എന്നവസാനിക്കും എന്നതിനെ കുറിച്ച് ഒരു പ്രവചനം അസാധ്യമാണ്.

കടപ്പാട്:

https://ceritalah.com/

Next Story

Related Stories