TopTop
Begin typing your search above and press return to search.

മിഗ്- 27 വിമാനങ്ങളോട് വിട പറയുമ്പോള്‍, ഇന്ത്യൻ വ്യോമസേന എത്തിനില്‍ക്കുന്ന സന്ദിഗ്ദ്ധാവസ്ഥ

മിഗ്- 27 വിമാനങ്ങളോട് വിട പറയുമ്പോള്‍, ഇന്ത്യൻ വ്യോമസേന എത്തിനില്‍ക്കുന്ന സന്ദിഗ്ദ്ധാവസ്ഥ

സോവിയറ്റ് കാല മിഗ് 27 ഫൈറ്റർ ജെറ്റുകളുടെ ഉപയോഗത്തിന് വിരാമമിട്ടതോടെ ഇന്ത്യൻ വ്യോമസേനയുടെ സ്വിങ്-വിങ് അധ്യായത്തിനു അവസാനം കുറിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ജോധ്പുരിൽ നടന്ന അവസാന പറക്കലോടെ മൈറ്റി ബഹദൂറിന്റെ (ജെറ്റിന്റെ ഇന്ത്യൻ പേര്) ഇന്ത്യൻ യുഗം അവസാനിച്ചു. യുദ്ധവിമാനമായ മിഗ് 23ഉം അത് പരിഷ്കരിച്ചു രൂപം നൽകിയ മിഗ് 27 എന്ന വിമാനവും ഇന്ത്യൻ വ്യോമസേനയ്ക്ക് ഏറെ പ്രിയങ്കരമായിരുന്നു. നൂറോളം മിഗ് 27 വിമാനങ്ങൾ ഉപയോഗിച്ചിരുന്ന ഇന്ത്യൻ വ്യോമസേനയിൽ അവസാനമാകുമ്പോഴേക്കും അതേ മോഡലിന്റെ പരിഷ്‌കൃത രൂപം മാത്രമേ ഉപയോഗത്തിലിരിക്കുന്നുള്ളു. ജെറ്റ് വിമാനങ്ങളിപ്പോഴാണ് പറക്കലവസാനിപ്പിക്കുന്നതെങ്കിലും , ഇതിനു വളരെ മുൻപുതന്നെ സാങ്കേതികമായ കാരണങ്ങളാൽ ഇവയുടെ ഉപയോഗം വ്യോമസേന കുറച്ചുകൊണ്ടുവരികയായിരുന്നു. ആധുനിക വൈമാനിക സാങ്കേതിക വിദ്യയുടെയും യുദ്ധസാങ്കേതിക വിദ്യയുടെയും സഹായത്തോടെ മിഗ്‌വിമാനങ്ങളുടെ പരിഷ്കരണത്തിനുള്ള നടപടികൾ ഏറെകാലമായി ശ്രമിച്ചു വരികയാണ്. വ്യോമസേനയ്ക്ക് വേണ്ടി ഇത്തരം വിമാനങ്ങൾ നിർമ്മിക്കുവാനുള്ള ലൈസൻസ് എടുത്തിരിക്കുന്നുന്നത് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് എന്ന കമ്പനിയാണ്. കഴിഞ്ഞ കാർഗിൽ യുദ്ധസമയത്ത് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനായുള്ള വ്യോമനിരീക്ഷണവും ആക്രമണവും നടത്താനാണ് ജെറ്റ് വിമാനങ്ങൾ അവസാനമായി ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യം ഈ വിമാനങ്ങൾ ഉപയോഗിച്ച് കൊണ്ടിരുന്ന രണ്ടു സ്ക്വാഡ്രനുകൾ ജെറ്റ് വിമാനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുകയും ശേഷിക്കുന്ന ഒരു യൂണിറ്റ് (29 സ്ക്വാഡ്രനുകൾ) പ്രവർത്തനം നിർത്തുകയും ചെയ്യുന്നതോടെ ജെറ്റ് യുഗം അവസാനിക്കുന്നു. മിഗ് 27 യുഗം അവസാനിക്കുന്നതോടെ തങ്ങളുടെ യുദ്ധ നിരയിലേക്ക് പുതിയ അംഗങ്ങളെ തിരയുകയാണ് വ്യോമസേന. അവരുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനമായ മിഗ് 21 ന്റെ സാങ്കേതികവിദ്യ ഏറെ കാലപ്പഴക്കം ചെന്നതാണ്. വ്യോമസേന ആവശ്യപ്പെടുന്നത് എച്ച് എ എല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണം അസംബ്ലി ലൈൻ സംവിധാനത്തിലൂടെ ത്വരിതഗതിയിലാക്കുമെന്നാണ്. ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്ന ആദ്യ സ്ക്വാഡ്രന്റെ രൂപീകരണത്തിന്റെ ഭാഗമായി വ്യോമസേന കൂടുതൽ ലൈറ്റ് വെയ്റ്റ് യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഇത്തരം വിമാനങ്ങൾക്ക് പുറമെ ഫ്രഞ്ച് കമ്പനിയായ റാഫേലിൽ നിന്നും 36 യുദ്ധവിമാനങ്ങൾ ആണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇത്തരം വിമാനങ്ങളുൾപ്പെടുത്തിക്കൊണ്ടു രണ്ടു സ്ക്വാഡ്രണുകൾ രണ്ടു വർഷത്തിനുള്ളിൽ നിർമ്മിക്കുവാനാണ് വ്യോമസേനയുടെ പദ്ധതി. എന്നാൽ ഇതും പോരാതെ 100 മൾട്ടി റോൾ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങുവാനുള്ള പ്രക്രിയകൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനോടപ്പം തന്നെ നേരത്തെ പറഞ്ഞ ലൈറ്റ് വെയ്റ്റ് യുദ്ധവിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പുകൾ നിർമ്മിച്ചു നൽകുവാനും എച്ച് എ എലിനോട് വ്യോമസേന ആവശ്യപെട്ടിട്ടുണ്ട്. ഇന്ത്യയിൽ തന്നെ നിർമ്മിച്ച മീഡിയം ലെവൽ യുദ്ധ വിമാനങ്ങളും രൂപീകരണ പ്രക്രിയ കഴിഞ്ഞിറങ്ങേണ്ടതാണെന്നു പ്രതീക്ഷിക്കുന്നു. ഒരടിയന്തിര നടപടി എന്ന നിലയ്ക്ക് ഇന്ത്യൻ വ്യോമസേന കൂടുതൽ മിഗ്-29 വിമാനങ്ങളും എസ് യു - 30 കളും വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ റഷ്യയുമായി തുടങ്ങി വെച്ചിട്ടുണ്ട്. മിഗ്-27 വിമാനങ്ങള്‍ ഉപേക്ഷിക്കുന്നതോടെ ഇന്ത്യയുടെ ഫൈറ്റർ വിമാന ശേഖരത്തിൽ ഇനി ഉള്ളത് എസ് യു -30 എം കെ ഐ കളും, മിറാഷ് 2000, ജാഗ്വറുകൾ, മിഗ് 29, എൽ സി എ, മിഗ്-21 എന്നീ വിമാനങ്ങളുമാണ്. ഡീപ് പെനിട്രേഷൻ സ്ട്രൈക്ക് വിമാനങ്ങളായ ജാഗ്വാറും മിഗ്-21 കളുമാണ് പുറന്തള്ളാനുള്ളവയുടെ നിരയിൽ അടുത്തത്. ഇതുണ്ടാക്കുന്ന ഒഴിവും അടുത്തുതന്നെ നികത്തേണ്ടതായി വരും. വരും വർഷങ്ങളിൽ ഇന്ത്യൻ വ്യോമ സേന റാഫെലുകളെയും പുതുക്കിയ മാതൃകയിൽ ഉള്ള എൽ സി എകളെയും പുതുതായി ഈ തട്ടിലേക്ക് ചേർക്കും. സർക്കാർ ഇവ വാങ്ങാൻ മുൻകൈയെടുക്കുമെന്ന പ്രതീക്ഷിക്കാം. രണ്ടു മുന്നണിയിലുമുള്ള പ്രബലരായ ശത്രുക്കളെ - പാകിസ്താനെയും ചൈനയെയും - നേരിടാൻ വ്യോമ സേനയെ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന കാര്യത്തിൽ ഈ സർക്കാരിന് സംശയമില്ല. ഈ വര്‍ഷം ഫെബ്രുവരിയിൽ പാകിസ്താനുമായി നടത്തിയ ആകാശ യുദ്ധത്തിൽ റാഫേൽ വിമാനങ്ങൾ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ കുറെ കൂടെ മെച്ചപ്പെട്ട ഫലം ലഭിക്കുമെന്നാണ് വ്യോമ സേനയിലെ ഉന്നതോദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഒരു കൂട്ടം എഫ് -16 കളുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കു ഒരു മിഗ് 21 നഷ്ടപ്പെട്ടു. തകർന്നു വീഴുന്നതിനു മുൻപ് ഈ പോരാട്ട വിമാനം മറ്റൊരു എഫ്-16 വിമാനത്തെ തകർത്തിട്ടാണ് നിലം പതിച്ചത്. ഇന്ത്യയ്ക്കു ഒരു ചീഫ് ഡിഫെൻസ് സ്റ്റാഫിനെ (സി ഡി എസ്-പ്രതിരോധ മന്ത്രിയുടെ നേരിട്ടുള്ള പട്ടാള ഉപദേഷ്ടാവ്) ലഭിക്കുന്നതോടെ, വിമാനങ്ങൾ ഏറ്റെടുക്കുന്നതിന് മുൻഗണന ലഭിക്കുമെന്നും ഈ വിഷയത്തെ സംബന്ധിച്ചു വ്യത്യസ്ത അധികാരികൾ തമ്മിൽ സ്വരച്ചേർച്ചയിൽ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കാം. ഇത് വരെ ഈ വിഷയം കൈകാര്യം ചെയ്തിരുന്നതാകട്ടെ, മൂന്നു സ്വതന്ത്ര സെർവിസുകളാണ്. കാലാളുകളുടെ എണ്ണത്തെക്കാൾ ഉപരിയായി ഏതു യുദ്ധത്തിലും മുൻനിരയിൽ സഹായകരമാവുന്ന യുദ്ധവിമാനങ്ങൾ സജ്ജീകരിക്കുകയാണ് വേണ്ടത് എന്ന കാഴ്ചപ്പാട് അടുത്ത കാലത്തു കൂടുതലായി ഉയർന്നു വന്നിട്ടുണ്ട്. ചൈനക്കെതിരെ ഉണ്ടാകുന്ന ഏതു യുദ്ധത്തിലും ഫൈറ്റർ ജെറ്റുകൾക്കായിരിക്കും ഹിമാലയൻ മല നിരകൾക്കു മുകളിലൂടെ പറന്നു ശത്രു രാജ്യത്തിൻറെ അതിർത്തികൾക്കുള്ളിൽ ആഴത്തിൽ ചെന്ന് ആക്രമിക്കാൻ സാധിക്കുക എന്ന് ഒരു ഉയർന്ന പട്ടാള ഉദ്യോഗസ്ഥൻ അഭിപ്രായപ്പെടുന്നു. ബലാകോട്ടിലെ ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദ ക്യാമ്പുകളിൽ മിന്നലാക്രമണം പ്രഖ്യാപിച്ചു പാതിരാത്രിക്ക് നടത്തിയ ആക്രമണത്തിൽ ഫൈറ്റർ ജെറ്റുകളുടെ പ്രസക്തി വ്യക്തമായതാണ്. പ്രായം അതിക്രമിച്ച പോരാട്ട വിമാനങ്ങൾ മാറ്റാത്തതു മൂലം വ്യോമ സേന ഇപ്പോൾ തന്നെ വളരെ പുറകിലാണ്. ഈ കുറവ് നികത്താൻ ഒരുപാടു വർഷങ്ങൾ വേണ്ടിവരുന്ന തരത്തിൽ ഉള്ള ഒരു സന്ദിഗ്ദാവസ്ഥയിൽ എത്തിനിൽക്കുകയാണ് ഇന്ത്യൻ വ്യോമസേന.


Next Story

Related Stories