TopTop
Begin typing your search above and press return to search.

ജനസംഖ്യ വര്‍ധനവ്: രാജ്യത്തെ കാത്തിരിക്കുന്നത് വലിയ വിഭജനങ്ങള്‍, ഗവണ്‍മെന്‍റുകളുടെ സമീപനം മാറിയേ തീരൂ-ടി എന്‍ നൈനാന്‍ എഴുതുന്നു

ജനസംഖ്യ വര്‍ധനവ്: രാജ്യത്തെ കാത്തിരിക്കുന്നത് വലിയ വിഭജനങ്ങള്‍, ഗവണ്‍മെന്‍റുകളുടെ സമീപനം മാറിയേ തീരൂ-ടി എന്‍ നൈനാന്‍ എഴുതുന്നു


കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനയും പല പ്രദേശങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യാപനത്തിനുമിടയില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസ് ഇക്കൊല്ലം നടത്താന്‍ സാധിക്കുമോ എന്നുള്ള സംശയങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. നാഷണല്‍ കമ്മിഷന്‍ ഓണ്‍ പോപുലേഷന്‍റെ ടെക്നിക്കല്‍ കമ്മറ്റിയുടെ കണക്കുകള്‍ പ്രകാരം മാര്‍ച്ച്‌ ഒന്നിന് രാജ്യത്തിന്‍റെ
ജനസംഖ്യ 1.36 ബില്ല്യന്‍ ആയിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ഇത് ഇന്ത്യയുടെ ഔദ്യോഗിക കണക്കുകളേക്കാള്‍ 40 മില്ല്യന്‍ കൂടുതലാകാനാണ് സാധ്യത. ഇതില്‍ ഏതായിരുന്നാലും 2011- 2021 കാലയളവില്‍ 150 മില്ല്യന്‍ കൂടുതല്‍ ജനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. 1971 - 81 കാലയളവിനു ശേഷമുള്ള ചെറിയ വര്‍ദ്ധനവാണിത്.

ശതമാനത്തിന്‍റെ കണക്കില്‍ പറയുകയാണെങ്കില്‍ 12.6 ശതമാനം വര്‍ധനവ് (സംഭവിക്കുകയാണെങ്കില്‍
). അത് 1970, 80 കളിലെ വളര്‍ച്ചാ നിരക്കിന്‍റെ നേര്‍ പകുതിയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കുമായിരിക്കും. ജനന നിരക്ക് 2.2 ശതമാനത്തില്‍ താഴെ പോയിട്ടുള്ളതിനാല്‍, ഇന്ത്യ ജനസംഖ്യാ വളര്‍ച്ചയിലുള്ള ഒരു വന്‍ കുതിപ്പാണ് ഒഴിവാക്കിയത്.

ഇങ്ങനെയൊക്കെ ആയതിനാല്‍ മുന്‍പ് പ്രവചിച്ചിരുന്നത് പോലെ രാജ്യം ഇനിയൊരു പത്തു വര്‍ഷത്തേക്കു കൂടി ചൈനയുടെ ഇപ്പോഴുള്ള ജനസംഖ്യ (1.44 ബില്ല്യന്‍) മറികടക്കാനുള്ള സാധ്യത കാണുന്നില്ല. ഈ നൂറ്റാണ്ടിന്‍റെ പകുതിയോടെ ഇന്ത്യയുടെ ജനസംഖ്യ ഏറ്റവും ഉയരത്തില്‍ എത്തുകയും (1.6 ബില്ല്യന്‍) അതിനു ശേഷം താഴുകയും ചെയ്യും എന്നായിരുന്നു വിലയിരുത്തല്‍. 2060ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.72 ബില്ല്യന്‍ ആകുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക്. ഇത് പിന്നീട് ഇപ്പോഴത്തെ ധന മന്ത്രാലയത്തിലുള്ള സഞ്ജീവ് സന്യാലിനെപ്പോലെയുള്ള ചില ആളുകളുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് 1.65 ബില്ല്യന്‍ എന്നാക്കി കുറച്ചിരുന്നു. ഇതിനിയും കുറയാന്‍ സാധ്യതയുണ്ട്.

ഇതിന്‍റെ ചില പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനന നിരക്കിലെ കുറവ് ഇതിനോടകം തന്നെ ഒരു വര്‍ഷം സ്കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണമായ ഇരുപത്തിയഞ്ച് ലക്ഷത്തില്‍ നിന്നും കുറയാന്‍ തുടങ്ങിയിട്ടുണ്ട്. മറുവശത്ത്, രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം ഇതിന് ആനുപാതികമയി വര്‍ധിക്കും. നമുക്ക് ആവശ്യമായി വന്നേക്കാവുന്ന ക്ലാസ് മുറികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കാം, എന്നാല്‍ ആശുപത്രികള്‍, അഭയകേന്ദ്രങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവയൊക്കെ കൂടുതലായി വേണ്ടി വന്നേക്കാം.
അടുത്തത് നഗരവത്ക്കരണത്തിലുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ തെക്കും പടിഞ്ഞാറുമായുള്ള ജനസംഖ്യയുടെ പകുതിയും അടുത്ത പതിനാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ നഗരവത്കൃതമാകാന്‍ പോവുകയാണ്. അതിനാല്‍ നഗര പ്രദേശങ്ങളിലുള്ള സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ഒഴിവാക്കാനാവില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നഗരങ്ങളിൽ നിലനിൽക്കുന്നതുപോലെ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന മേയർമാരുടെ സംവിധാനം നിലവിൽ വന്നാൽ, ചില നഗരത്തിലെ ഭരണാധികാരികൾ മുഖ്യമന്ത്രിമാരെപ്പോലെ പ്രാധാന്യമുള്ളവരാകും. സംസ്ഥാന സര്‍ക്കാരുകള്‍, സ്വാഭാവികമായും ഈ മാറ്റത്തെ എതിര്‍ക്കാം. നഗരകേന്
ദ്രീകൃത രാഷ്ട്രീയ പാർട്ടികളുടെ കടന്നു വരവ് (ശിവസേന ഒരിക്കൽ ഉണ്ടായിരുന്നതുപോലെ) താഴെ നിന്നും സമ്മർദ്ദം സൃഷ്ടിക്കും. ആ അവസരത്തില്‍ മുകളിൽ നിന്ന് മാറ്റത്തിനായി കേന്ദ്രം ശ്രമിക്കണം.
അതിനൊപ്പം, നഗരങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യണം, കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണകൾ മാറണം. നഗരത്തിന്‍റെ വ്യാപ്തി കുറച്ച്
ജനസാന്ദ്രത വര്‍ധിപ്പിച്ചാല്‍ പൊതുഗതാഗതത്തിന് അത് കൂടുതല്‍ സൗകര്യമായേക്കാം. യാത്രാ ദൂരം കുറയ്ക്കുന്നതിന് സോണിംഗിന് പകരം മിശ്രിത ഉപയോഗ മേഖലകൾ ഉണ്ടാക്കുക, ധനകാര്യ വികസനത്തിന് വിവേകപൂർണ്ണമായ സ്വത്ത് നികുതി ഏര്‍പ്പെടുത്തുക,
നിർമ്മാതാക്കളുടെ ലോബികളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ പൊതു ഇടങ്ങളും സ്ഥാപനങ്ങളും സജ്ജീകരിക്കുക, ഭൂമി പാഴാക്കുന്ന തരത്തിലുള്ള കെട്ടിട നിയമങ്ങൾ ഉപേക്ഷിക്കുക, അങ്ങനെ പലതും ചെയ്യാനാകും. വൃത്തിയുള്ള വായു ലഭിക്കുന്നതിനു വേണ്ടി ഗാർഹിക സംരംഭങ്ങളേക്കാൾ വലിയ നിർമ്മാണ വ്യവസായങ്ങൾ നഗരത്തിനു പുറത്താക്കുക. കൊൽക്കത്ത പോലുള്ള കാര്യക്ഷമമല്ലാത്ത മെട്രോ അധിഷ്ഠിത തുറമുഖങ്ങൾ അടച്ചുപൂട്ടുകയും നഗര പ്രദേശങ്ങള്‍ പുതുക്കുന്നതിനായി റിയല്‍ എസ്റ്റേറ്റിന്റെ മൂല്യം നവീകരിക്കണം.

പിന്നെയുള്ളത് രാജ്യത്തിന്‍റെ ഉത്തര-ദക്ഷിണ വിഭജനമാണ്. 2011- 2036 വരെയുള്ള കാലയളവില്‍ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ബീഹാറില്‍ നിന്ന് മാത്രമായി അന്‍പതു ശതമാനം കൂടുതല്‍ ആളുകള്‍ രാജ്യത്തിന്‍റെ മൊത്ത ജനസംഖ്യയി
ലേക്ക് ചേര്‍ക്കപ്പെടും എന്നാണ് നാഷണല്‍ കമ്മിഷന്‍ ഓണ്‍ പോപുലേഷന്‍റെ ടെക്നിക്കല്‍ കമ്മറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്‍റെ ജനസംഖ്യയിലേക്കുള്ള ബീഹാറിന്‍റെയും ഉത്തര്‍പ്രദേശിന്‍റെയും പങ്ക് 25 ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് ഉയരാനാണ് സാധ്യത. ജനസംഖ്യാ നിരക്ക് ഒരു ദിശയിലൂടെ സഞ്ചരിക്കുമ്പോള്‍, വരുമാനം മറ്റൊരു ദിശയിലൂടെയാണ് പോകുന്നത്. രാജ്യത്തിന്‍റെ തെക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം രാജ്യത്തിന്‍റെ ഹിന്ദി ഹൃദയഭൂമികളെ അപേക്ഷിച്ച് മൂന്ന് മടങ്ങ്‌ അധികമാണ്. ഈ നിരക്ക് ഇനിയും വര്‍ധിക്കുക തന്നെ ചെയ്യും. ഒരു പ്രദേശം വിട്ട് മറ്റൊരു പ്രദേശത്തേക്കുള്ള പലായനം ഈ വിടവ് നികത്തുന്നതിനുള്ള ഒരു പരിഹാരമല്ല. രണ്ടു പ്രശ്നങ്ങള്‍ ആണുണ്ടാകാന്‍ പോകുന്നത്. ഓരോ സംസ്ഥാനത്തിനും അനുവദിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ ഇപ്പോള്‍ തന്നെ ഫിനാന്‍സ് കമ്മിഷന്‍ നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് കൂടാതെ ഭാവിയില്‍ പാര്‍ലമെന്‍റിലേക്കുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിന്‍റെ കാര്യത്തിലും മാറ്റങ്ങള്‍ വന്നേക്കാം. ഒരു
ഉത്തര-ദക്ഷിണ
രാഷ്ട്രീയ വിഭജനം ഉണ്ടായാല്‍ (ഭാരതീയ ജനത പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള വടക്കന്‍ സംസ്ഥാനങ്ങളും, പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ക്കയ്യു
ള്ള തെക്കന്‍ സംസ്ഥാനങ്ങളും) ഒരു വിള്ളലിനുള്ള സാദ്ധ്യതകള്‍ ഏറെയാണ്‌, കാരണം ഇരു കൂട്ടരുടെയും താത്പര്യങ്ങള്‍ വേറിട്ടതാണല്ലോ.

ഇത് ഒഴിവാക്കാനുള്ള നടപടികള്‍ ഉടനടി ആരംഭിക്കണം. ഹിന്ദി ഹൃദയ ഭൂമിയിലുള്ള ഭരണത്തിന്‍റെ നിലവാരം വര്‍ദ്ധിക്കുകയും, ജാതിക്കുള്ള പ്രാധാന്യം കുറയുകയും വേണം. അത് നടക്കണമെങ്കില്‍ കൂടുതല്‍ നഗരവത്ക്കരണം സാധ്യമാകണം. പുതിയ നഗരങ്ങൾ, വ്യാവസായിക ക്ലസ്റ്ററുകൾ, മികവിന്‍റെ പുതിയ കേന്ദ്രങ്ങൾ എന്നിവ ഉയർന്നുവരണം. ഉത്തര്‍പ്രദേശ്‌ മൂന്നായി വിഭജിക്കേണ്ടി വന്നേക്കാം, ഉള്‍നാടന്‍ പ്രദേശങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കണം. കൂടുതല്‍ കേന്ദ്രീകരണം സാധ്യമാകണം.

(ദി പ്രിന്‍റുമായുള്ള കണ്ടന്‍റ് പര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories