TopTop
Begin typing your search above and press return to search.

ജസ്റ്റിസ് അരുൺ മിശ്ര: വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറാതിരിക്കാനുള്ള 'ദൈവിക'മായ കാരണങ്ങൾ

ജസ്റ്റിസ് അരുൺ  മിശ്ര: വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറാതിരിക്കാനുള്ള

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേസിൽ വാദം കേൾക്കുന്നതിൽ നിന്നും മാറിനിൽക്കണമെന്നുള്ള ആവശ്യത്തോട് ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രതികരണത്തിനെതിരെ ഒരുപാടുപേർ വിമർശനങ്ങളുമായി വന്നിരുന്നു. തനിക്ക് ബന്ധമുള്ള കേസുകളിൽ വിധി പറയുന്നതിൽനിന്നും ധാർമികതയുടെ പേരിൽ വിട്ടുനിൽക്കാൻ വിസമ്മതിച്ച ആദ്യത്തെ ന്യായാധിപനല്ല അരുൺ മിശ്ര. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സമീപകാല ചരിത്രത്തിൽ ഇത്തരം പിന്മാറലുകളുടെ എണ്ണം അധികമാണെന്ന് കാണാം. എന്തിനാണ് വാദം കേൾക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നത്? എന്താണ് അത്തരം ഒരു നടപടിയുടെ അടിസ്ഥാനം?

കേസിന്റെ വാദം കേൾക്കുന്നതിൽ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യമല്ലെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് മിശ്ര പറഞ്ഞ അനവധി കാരണങ്ങളിൽ ഒന്ന് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലെങ്കിലും അതീവരസകരമാണ്. ഒരു പ്രത്യേക ലോബിയുടെ സമ്മര്‍ദ്ദത്തിനു വിധേയരായി ഒരു വിഭാഗം മാധ്യമങ്ങൾ ജഡ്ജിമാർക്കും കോടതിക്കും ചീഫ് ജസ്റ്റീസിനുമെതിരെ റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നു എന്നതാണ്, വേണ്ടത്ര തെളിവുകൾ ഹാജരാക്കാതെ മിശ്ര ഉയർത്തുന്ന വാദം.

ഭൂമി ഏറ്റെടുക്കലുമായി അനുബന്ധിച്ച് രണ്ടു കേസുകളാണ് സുപ്രീം കോടതിയുടെ മുമ്പിലുള്ളത്. മധ്യപ്രദേശിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചതും മറ്റൊരെണ്ണം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതുമാണ്.

നിയമത്തിന്റെ അടിസ്ഥാനത്തിൽ (യുക്തിയുടെയും) സുപ്രീം കോടതിയുടെ ഒരു ബഞ്ചിൻ്റെ വിധി മറികടക്കാനുള്ള അധികാരം വിധി പുറപ്പെടുവിച്ച ബെഞ്ചിനെക്കാൾ കൂടുതൽ അംഗങ്ങൾ ഉള്ള മറ്റൊരു ബഞ്ചിന് മാത്രമാണ്. എന്നാൽ മധ്യപ്രദേശ് ഭൂമി ഏറ്റെടുക്കൽ കേസ് വാദം കേട്ട ജസ്റ്റിസ് അർജുൻ മിശ്രയടങ്ങുന്ന മൂന്നംഗ ബെഞ്ച്, ഇതിനു മുമ്പ് വിധി പുറപ്പെടുവിച്ച മറ്റൊരു മൂന്നംഗ ബഞ്ചിൻ്റെ വിധിയെ മറികടക്കുന്ന ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഇത് അസാധാരണമായ നടപടിയാണ്.

എന്നാൽ പിന്നീട് ഈ വിധി സ്റ്റേ ചെയ്യപ്പെടുകയും പുതിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 24(2) വകുപ്പ് പുനഃപരിശോധനയ്ക്കായി ജസ്റ്റിസ് മദൻ ലോക്കൂറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തിനുശേഷം ഇതേ കേസ് കോടതിയിൽ വാദത്തിനെടുക്കുമ്പോൾ ഭരണഘടനാ ബഞ്ചിനെ നയിക്കുന്നത് ജസ്റ്റിസ് അരുൺ മിശ്ര തന്നെയാണ് എന്നുള്ളത് സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജസ്റ്റിസ് അരുൺ മിശ്രയെ വാദം കേൾക്കുന്നതിൽ നിന്നും മാറ്റിനിർത്തണമെന്നാദ്യം ആവശ്യപ്പെടുന്നത് കർഷകരുടെ സംഘമാണ്, ഈ ആവശ്യത്തിനായി ഇവർ ചീഫ് ജസ്റ്റിസിനയച്ച കത്തിന് ഇതുവരെ മറുപടി നല്കിയിട്ടില്ല. ഒരു വിഭാഗം പരാതിക്കാർ ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ കോടതിയിൽ പരാതി ഉയർത്തിയപ്പോൾ അദ്ദേഹം അത് അവഗണിക്കുകയും ചെയ്തു, ഇതും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.

ജസ്റ്റിസ് അരുൺ മിശ്രയുടെ കോര്‍പ്പറേറ്റുകളുമായുള്ള ബന്ധങ്ങളെ കുറിച്ച് മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആഗസ്റ്റിൽ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെ അദാനി ഗ്രൂപ്പിനെ സംബന്ധിച്ചുള്ള കേസുകൾ ജസ്റ്റിസ് മിശ്ര തിരക്കിട്ട് വിധി പറഞ്ഞതിൽ സംശയം രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഇത്തരം ആരോപണങ്ങളൊന്നും ജസ്റ്റിസ് മിശ്രയെ കുലുക്കിയതേ ഇല്ല. "ഞാൻ ആരുടേയും സമ്മർദ്ദത്തിനു വഴിപ്പെട്ടിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ട്, എന്റെ നിഷ്പക്ഷതയെ പറ്റി അല്പമെങ്കിലും സംശയം തോന്നിയാൽ വിധി കേൾക്കുന്നതിൽ ആദ്യം വിട്ടുനിൽക്കുന്നത് ഞാൻ തന്നെയായിരിക്കും". അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം ഭരണഘടനാ ബഞ്ച് പ്രവർത്തിക്കുന്നത് ചില തത്വങ്ങൾക്കനുസരിച്ചാണ്, വ്യക്തിപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലല്ല.

ഞാൻ സംസാരിച്ച നിരവധി സുപ്രീം കോടതി അഭിഭാഷകർ അരുൺ മിശ്ര വാദം കേൾക്കുന്നതിൽ നിന്നും മാറിനിക്കണം എന്ന അഭിപ്രായക്കാരായിരുന്നു. അദ്ദേഹത്തിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേസ് ഭരണഘടനാ ബഞ്ചിലെത്തിയെന്നതിനാലും, ഈ വിധി സമാനമായ മറ്റൊരു ബഞ്ചിന്റെ വിധിയെ മറികടന്നുകൊണ്ടുള്ള ഒന്നാണ് എന്നതിനാലുമാണ് അവരെല്ലാം മിശ്ര വാദം കേൾക്കുന്നതിൽ നിന്നും മാറിനിൽക്കണം എന്നാവശ്യപ്പെടുന്നത്.

ഡെന്നിങ് പ്രഭുവിന്റെ കൊളോണിയൽ ബാധകൾ

ഒരു കേസിൽ നിന്നും ന്യായാധിപൻ വിട്ടുനില്കാനുള്ള തീരുമാനത്തിലെത്തുന്നത് രണ്ടു രീതിയിലാണ്. ഒന്നുകിൽ നിഷ്പക്ഷമായി തീരുമാനം എടുക്കാൻ സാധ്യമല്ല എന്ന് ന്യായാധിപന് തന്നെ ബോധ്യം വന്നുകഴിയുമ്പോൾ, അല്ലെങ്കിൽ പരാതിക്കാരോ അഭിഭാഷകരോ കേസിനെ സംബന്ധിച്ചുള്ള ന്യായാധിപന്റെ നിലപാടുകളിലെ നിഷ്പക്ഷതയില്ലായ്‌മയെ ചൂണ്ടിക്കാണിക്കുമ്പോൾ.

ഇനി ന്യായാധിപര്‍ക്ക് പക്ഷപാതിത്വം ഉണ്ടാകുമെന്ന് തോന്നാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്.

1. വ്യക്തിപരമായ കാരണങ്ങൾ

2. സാമ്പത്തികമായ കാരണങ്ങൾ

3. ഉദ്യോഗസംബന്ധമായ കാരണങ്ങൾ

പക്ഷപാതിത്വം ഉണ്ടായിരിക്കരുത് എന്നല്ല, പക്ഷപാതിത്വത്തിനുള്ള സാധ്യതകൾ തന്നെ വിധിപറയുന്നവരിൽ ഉണ്ടാകരുത് എന്നതാണ്. അങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുക എന്നത് ഒരു ജഡ്ജിയെ പക്ഷപാതിത്വത്തിനു സാധ്യതയുള്ളവരായോ/പക്ഷപാതിയായോ കാണിക്കുക എന്നതിന് സമമാണ്.

കേസിൽ നിന്നും പിന്മാറുന്ന ന്യായാധിപന്മാർ ഭൂരിഭാഗവും ഡെന്നിങ് പ്രഭുവിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടാണ് തങ്ങളുടെ പ്രവർത്തിയെ ന്യായീകരിക്കുന്നത്. മുപ്പത്തിയൊന്നു ജഡ്ജിമാർ പിന്മാറിയ കേസിലും ഈ വാദം ഉന്നയിച്ചിരിക്കുന്നതായി കാണാം. (ഈ കേസിനെ പറ്റി താഴെ വിവരിക്കുന്നുണ്ട്)

ഡെന്നിങ് പ്രഭു ആർ V/S മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ എക്സ് ബ്ലാക്‌ബറിന്‍ രണ്ട് എന്ന വിധിന്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യം ഈ അവസരത്തിൽ ഓർത്തിരിക്കുന്നത് നല്ലതാണ്.

"ഞങ്ങളെ വിമര്‍ശിക്കുന്നവരെല്ലാവരും ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. ജോലിയുടെ സ്വഭാവം മൂലം നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഒരു പൊതുചർച്ചയിലോ, രാഷ്ട്രീയ വിവാദത്തിലോ പങ്കെടുക്കുവാനും കഴിയില്ല. ഞങ്ങളുടെ പെരുമാറ്റത്തെയും ഇടപെടലുകളെയും ജോലിയുടെ മൂല്യങ്ങൾക്കനുസരിച്ച് നീതീകരിക്കേണ്ടതായിട്ടുണ്ട്. കടുത്ത വിമർശനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളില്‍ ഒരാള്‍ ഇന്നത് പറഞ്ഞു, മറ്റൊരാൾ ഇങ്ങനെ എഴുതി തുടങ്ങിയ കാരണങ്ങളാൽ ശരി എന്ന് കരുതുന്നത് ചെയ്യുന്നതിൽ നിന്നും മാറിനിൽക്കുവാനോ സന്ദർഭം ആവശ്യപ്പെടുന്ന അഭിപ്രായങ്ങൾ പറയാതിരിക്കുവാനോ കഴിയില്ല. തിന്മയ്ക് മുന്നിൽ മൗനം ഒരു ഉത്തരമല്ല"

ജസ്റ്റിസ് മിശ്രയാകട്ടെ ഡെന്നിങ് പ്രഭുവിന്റെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് സ്വന്തം മനസിനെയും വികാരങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് വാദം കേൾക്കുന്നതിൽ നിന്നും മാറിനിൽക്കുന്നില്ല എന്ന തന്റെ തീരുമാനത്തെ സാധൂകരിക്കുന്നത്.

"ഞങ്ങൾ വിമര്‍ശിക്കപ്പെട്ടേക്കാം, ശരിയോ തെറ്റോ എന്തുമാകട്ടെ, ഞാൻ ഇവിടെ ഒരു നായകനും അല്ലായിരിക്കാം, ഒരു പക്ഷെ ഞാൻ കളങ്കിതനുമായിരിക്കാം. പക്ഷെ ഇവിടെ പ്രശ്നം മനഃസാക്ഷിയുടേതാണ്. ഞാൻ എന്റെ മനഃസാക്ഷിയെ സാക്ഷി നിർത്തിയാണ് പറയുന്നത്, ഈ കേസിൽ ദൈവത്തിന്റേതല്ലാതെ മറ്റൊരാളുടെയും സമ്മർദ്ദത്തിനടിപ്പെടാതെ നീതി നിർവഹിക്കാൻ കഴിയുമെന്നെനിക്കുറപ്പുണ്ട്." ഇതാണ് ജസ്റ്റിസ് മിശ്ര കോടതിയിൽ പറഞ്ഞത്.

തന്റെ തന്നെ മുൻകാല വിധികൾ പോലും ഈ വിഷയത്തിൽ തന്നെ സ്വാധീനിക്കില്ല എന്നാണ് ജസ്റ്റിസ് മിശ്ര ഉറപ്പുനൽകുന്നത്. തത്വാധിഷ്‌ഠിതമായ ഒരു നിലപാടെടുക്കുമെന്നും, ഒരു പ്രത്യേക കേസിന്റെ വിശദാംശങ്ങൾ തന്നെ സ്വാധീനിക്കാൻ സാധ്യതയില്ല എന്നുമായിരിക്കാം അദ്ദേഹം ഉദേശിച്ചത്.

ഡെന്നിങ് പ്രഭുവിലേക്ക് തിരിച്ചുവരികയാണെങ്കിൽ വിഖ്യാതമായ ബാർക്ലെയ്‌സ് ബാങ്ക് കേസിൽ അദ്ദേഹം വാദം കേൾക്കുന്നതിൽ നിന്നും മാറിനിന്നതായി കാണാം. തന്റെ ഭാര്യയ്ക്ക് പ്രസ്തുത ബാങ്കിൽ ഓഹരി ഉടമസ്ഥതയുണ്ടായിരുന്നു എന്നതാണ് അദ്ദേഹം അതിനു കാരണമായി പറഞ്ഞത്. എന്നാൽ ഇത്തരം വസ്തുതകൾ ജനങ്ങൾ പൊതുവെ മറന്നുപോകുകയാണ് ചെയ്യുന്നത്.

ഡെന്നിങ് ഇങ്ങനെ കൂടി എഴുതിയിരുന്നു, "നീതി നിലനിൽക്കുന്നത് ജനതയ്ക്ക് കോടതിയിലുള്ള വിശ്വാസത്തിലാണ്, ന്യായാധിപൻ പക്ഷപാതിത്വം കാണിച്ചു എന്ന് തോന്നി നല്ല മനുഷ്യർ പിന്തിരിഞ്ഞു പോകുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ആ വിശ്വാസമാണ്"

ന്യായാധിപന്മാർ വാദം കേൾക്കുന്നതിൽ നിന്നും പിന്മാറിയ സമീപകാല സംഭവങ്ങൾ

വാദം കേൾക്കുന്നതിൽ നിന്നും ന്യായാധിപന്മാർ പിന്മാറുന്നതിനെ സംബന്ധിച്ച കൃത്യമായ നിയമങ്ങൾ ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഇല്ല എന്ന് തന്നെ പറയാം. പിന്മാറാനുണ്ടായ കാരണത്തെ സംബന്ധിച്ച് പൊതുജനങ്ങളോട് പറയണമെന്നു നിബന്ധനയോ കീഴ്വഴക്കമോ ഇന്ത്യയിൽ നിലവിലില്ല. വാദം കേൾക്കുന്നതിൽ നിന്നും ന്യായാധിപന്മാർ പലപ്പോഴും സ്വമേധയാ പിന്മാറിയിട്ടുണ്ട്. എന്നാൽ ഇതിൻ്റെ കാരണം വ്യക്തമാകാത്തതിനാൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നു. സമീപകാലത്തു ഗൗതം നവലാഖിൻ്റെ കേസിൽ നിന്നും അഞ്ചു ജഡ്ജിമാരാണ് പിന്മാറിയത്. അതിന്റെ കാരണങ്ങളെ സംബന്ധിച്ച ഊഹാപോഹങ്ങൾ സുപ്രീം കോടതിയുടെ ഇടനാഴികളിൽ പുകയുകയാണ്.

ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ണഎൻ വി രമണ, ജസ്റ്റിസ് ആർ സുബാസ് റെഡ്‌ഡി, ജസ്റ്റിസ് ബി ആർ ഗവായ്, സി ജെ ഐ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എന്നിവരാണ് കേസിൽനിന്നും പിന്മാറിയ ജഡ്ജിമാർ. എന്തുകൊണ്ടാണ് ഇവർ പിന്മാറിയതെന്നതിനെ കുറിച്ച് സുപ്രീം കോടതി അഭിഭാഷകർ ഊഹാപോഹങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഊഹാപോഹങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

എനിക്കറിയാവുന്നിടത്തോളം ഏറ്റവും കൂടുതൽ ന്യായാധിപന്മാർ പിന്മാറിയിട്ടുള്ളത് ഈ അടുത്ത് നടന്ന ഒരു കേസിലായിരുന്നു. മുപ്പത്തിയൊന്നു ന്യായാധിപർ- ഡൽഹി ഹൈക്കോടതിയിലെ ഇരുപത്തിയെട്ടുപേരും സുപ്രീം കോടതിയിലെ മൂന്ന് പേരും ഡൽഹി ഹൈക്കോടതിയിലെ ഒരു അഭിഭാഷകയുടെ വാദം കേൾക്കാൻ വിസമ്മതിച്ചു. ഇവര്‍ നിരവധി മുതിർന്ന അഭിഭാഷകർക്കെതിരെയും ന്യായാധിപർക്കെതിരെയും നടത്തിയ ആരോപണങ്ങളുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ ലഭ്യമാണ്. തനിക്ക് അനുകൂലമല്ലാത്ത വിധി വരുമ്പോഴൊക്കെയും അഭിഭാഷക ന്യായാധിപരുടെ നിഷ്പക്ഷതയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് പരാതി നൽകിയെന്നതിനാലായിരിക്കാം ഇത്രയധികംപേർ അവരുടെ വാദം കേൾക്കുവാൻ വിസമ്മതിച്ചത്. എന്നാൽ കാരണം ബോധിപ്പിക്കാതെയുള്ള ഈ പിന്മാറൽ ന്യായാധിപര്‍ക്ക് രക്ഷപെടുവാനുള്ള ഒരെളുപ്പ വഴിയാകുന്നുണ്ടോ?

മധ്യപ്രദേശിൽ നടന്ന മറ്റൊരു കേസിൽ പ്രധാനപ്പെട്ട ഒരു ന്യായാധിപനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ ഒരു അഭിഭാഷകയുടെ കേസില്‍ വാദം കേൾക്കാൻ ഒരു ജഡ്ജിപോലും തയ്യാറായില്ല. ജസ്റ്റിസ് കെ സിക്രി, അബ്ദുൽ നസീർ, എം. ആർ ഷാഹ് തുടങ്ങിയവർ പാതിവഴിക്ക് വാദം കേൾക്കുവാൻ സാധ്യമല്ല എന്ന് പറഞ്ഞു ഒഴിവാകുകയാണുണ്ടായത്.

ഗൗതം നവലാഖ് ഉൾപ്പെടയുള്ളവരുടെ കേസുകളിൽ വിചിത്രമായ ആരോപണങ്ങളാണ് ആക്ടിവിസ്റ്റുകൾക്ക് നേരിടേണ്ടി വന്നത്. സാമൂഹിക പ്രവർത്തകരെ പുലർച്ചയാണ് അറസ്റ്റ് ചെയ്തത്. സാധാരണയായി മാഫിയ തലവവൻമാരെയോ, രാഷ്ട്രീയ ക്രിമിനൽ ഉദ്യോഗസ്ഥ ശൃംഖലകളിൽ പെട്ടവരെയോ അറസ്റ്റു ചെയ്യുന്നത് പോലെയാണ് ഇവരിൽ പലരെയും പൊലീസ് പിടികൂടിയത്.

ഈ കേസിലുൾപ്പെട്ട സാമൂഹിക പ്രവർത്തകർക്ക് നേരെ അസംബന്ധം നിറഞ്ഞ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നതായി കാണാം. തെളിവുകൾ എന്ന രീതിയിൽ പുനെ പോലീസ് സമർപ്പിച്ച മുദ്ര വെച്ച കവറിന്റെ അടിസ്ഥാനത്തിൽ ബോംബെ ഹൈക്കോടതി, നവലാഖിൻ്റെ പേരിൽ എടുത്തിരിക്കുന്ന കേസുകൾ റദ്ദാക്കാന്‍ വിസമ്മതിച്ചു. പതിനെട്ട് മാസം കഴിഞ്ഞിട്ടും നവലാഖിനെ ചോദ്യം ചെയ്യാൻ പോലും പോലീസ് ആവശ്യപ്പെട്ടിട്ടില്ല എന്ന് കാണിച്ച അദ്ദേഹത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ പരാതി നൽകി. ഇതിനു മറുപടിയായി ഭരണകൂടം ഒരിക്കൽ കൂടി മുദ്രവെച്ച കവറിൽ കേസിന്റെ അന്വേഷണ ഡയറി എന്ന പേരിൽ തെളിവുകൾ സമർപ്പിച്ചിരിക്കുന്നു. മുദ്രവെച്ച കവറുകളിൽ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളെ പറ്റി ഇതിനു മുൻപ് തന്നെ ഏറെ ചർച്ചകൾ ഉണ്ടായിട്ടുള്ളതാണ്.

മെഡിക്കൽ കോളേജ് അഡ്മിഷനു മേലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ഒരു പരാതി 2018ൽ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. രണ്ടു കാരണങ്ങളാൽ ഈ പരാതി പ്രാധാന്യമർഹിക്കുന്നു: ഒന്നാമതായി, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ (അദ്ദേഹം അലങ്കരിച്ചിരിക്കുന്ന പദവി) 'മാസ്റ്റർ ഓഫ് ദി റോസ്റ്റർ' ആയി പ്രഖ്യാപിച്ചു. രണ്ടാമതായി, നാല് സുപ്രീം കോടതി ജഡ്ജിമാർ അഭൂതപൂർവമായി ഒരു പത്ര സമ്മേളനം നടത്തി. ഇതിൽ ഇന്നത്തെ ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗൊഗോയിയും പങ്കെടുത്തിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറിച്ച് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. മാസ്റ്റർ ഓഫ് ദി റോസ്റ്റർ വിധിയുടെ അടിസ്ഥാനത്തിൽ സ്വന്തം കേസ് ആര് വിധി പറയണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കുകയുണ്ടായി. അരുൺ മിശ്രയെ ആണ് അദ്ദേഹം ഇതിനായി നിയമിച്ചത്. പരാതിയിൽ പരാമർശിച്ച മെഡിക്കൽ സ്ഥാപനത്തിന് ഇളവ് നൽകിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞു. മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന ഖുദുസിയെ ഇതേ കേസിൽ അഴിമതിക്കുറ്റം ആരോപിച്ചു സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.

ഒരു വർഷത്തിനുള്ളിൽ രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ കുറ്റത്തിന് സുപ്രീം കോടതി ഉദ്യോഗസ്ഥ പരാതി കൊടുത്തു. ആദ്യം തനിക്കു മുൻപാകെ തന്നെ ഹാജരാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കും ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും ചീഫ് ജസ്റ്റീസ് കൈമാറുകയായിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഒരുപാടു സീനിയോറിറ്റികൾ മറികടന്നാണ് ഇതിനായി നിയമിച്ചത്. ഇവർ ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം തള്ളിക്കളയുകയും ചെയ്തു.

വാദം കേൾക്കുന്നതിൽനിന്ന് മാറിനിൽക്കാൻ വിസമ്മതിക്കുന്ന ആദ്യത്തെ ആദ്യത്തെ ജഡ്ജി അല്ല അരുൺ മിശ്ര. ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ തുടർന്നും കൊളീജിയം രീതി തന്നെ മതി എന്ന വിധി പുറപ്പെടുവിക്കപ്പെട്ട നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷൻ കേസും സമാനമായ ഒരു മാറിനില്‍ക്കലിനു സാക്ഷ്യം വഹിച്ചിരുന്നു.

2018 ജനുവരി ഒന്നിന് ഭീമ കൊറെഗാവിൽ അക്രമത്തിന് പ്രകോപിച്ചു എന്നു മറ്റു ധൈഷണികർക്കൊപ്പം നവലാഖയും ആരോപിതനായിരുന്നു. ആരോപണങ്ങൾ തള്ളിക്കളയാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതോടെ നവലാഖ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ അഞ്ചോളം ജഡ്ജിമാർ ഈ വിധി പ്രസ്താവത്തിൽ നിന്ന് മാറി നിൽക്കുവാൻ തീരുമാനിക്കുകയും പിന്നീട് ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് ദീപക് ഗുപ്‌തയും അടങ്ങുന്ന ബഞ്ച് അറസ്റ്റ് തടയുകയും ചെയ്തു.

അഡ്വക്കേറ്റ് ഫാലി നരിമാൻ ചൂണ്ടിക്കാണിച്ച ചില പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽനിന്ന് ജസ്റ്റിസ് അനിൽ ദാവെ, വിട്ടുനിന്നിട്ടുണ്ട്. ജസ്റ്റിസ് കേഹാര് അതെ സമയം ബഞ്ചിൽ പങ്കെടുത്തുകൊണ്ട് താൻ എന്തുകൊണ്ട് വിധി പ്രസ്താവത്തിൽ പങ്കെടുത്തു കൂടാ എന്ന് വിശദീകരിച്ചിട്ടും ഉണ്ട്.

"മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടികാട്ടിയതുപോലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസലൂഷന്‍ ചെയര്‍മാനാണ് ചീഫ് ജസ്റ്റീസ്. ഇത് വസ്തുതയാണെങ്കിലും ഈ കോടതിക്ക് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിന് എന്തെങ്കിലും തടസ്സമില്ലെ"ന്നാണ് കോടതി അന്ന് പറഞ്ഞത്. ഐ സി എ ഡി ആറിനെ സർക്കാർ ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച കേസിലായിരുന്നു ഈ പരാമർശം, അതേസമയം ഐ സി എ ഡി ആറിന്റെ കമ്മിറ്റി അംഗങ്ങളായ നാഗേശ്വര റാവുവിനെ പോലുള്ള സുപ്രീം കോടതി ജഡ്ജിമാർ ഈ കേസിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories