TopTop
Begin typing your search above and press return to search.

ഗര്‍ഭച്ഛിദ്രം അല്ല ഗര്‍ഭം നീക്കം ചെയ്യല്‍: ഇതാണ് കാരണങ്ങള്‍

ഗര്‍ഭച്ഛിദ്രം അല്ല ഗര്‍ഭം നീക്കം ചെയ്യല്‍: ഇതാണ് കാരണങ്ങള്‍

ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിയമം, അതായത് 1971ലെ വൈദ്യശാസ്ത്രപരമായി ഗര്‍ഭം നീക്കം ചെയ്യല്‍ ചട്ടം (Medical Termination of Pregnancy Act (MTP), 1971) 'ഗര്‍ഭച്ഛിദ്രം' എന്ന വാക്ക് ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പ്രാദേശികമായി അംഗീകരിക്കപ്പെട്ട 'ഗര്‍ഭച്ഛിദ്രം' എന്ന വാക്കിന് പകരം 'വൈദ്യശാസ്ത്രപരമായി ഗര്‍ഭം നീക്കം ചെയ്യല്‍,' എന്ന പ്രയോഗം നിയമനിര്‍മ്മാതാക്കള്‍ സ്വീകരിച്ചതാണോ ഇതിനുള്ള കാരണം?

സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാനുള്ള കോളനിപരമായ മന്ദത മൂലമാണ് കൗതകരമായ ഈ വാക്കുകളുടെ തിരഞ്ഞെടുപ്പ് ഉണ്ടായതെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ല. സുരക്ഷിതമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയമാകാന്‍ സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പോ അല്ലെങ്കില്‍ അവകാശമോ അനുവദിച്ച് നല്‍കാന്‍ ഉദ്ദേശിച്ചായിരുന്നില്ല രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ക്ക് രൂപം കൊടുത്തതെന്നും മറിച്ച് ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് വിചാരണയില്‍ നിന്നും സംരക്ഷണം നല്‍ക്കുന്നതിനുള്ള നടപടിക്രമം എന്ന നിലയിലാണെന്നും ഉറപ്പാക്കുന്നതിനുമാണ് 'ഗര്‍ഭത്തിന്റെ വൈദ്യശാസ്ത്രപരമായ നീക്കം ചെയ്യല്‍,' എന്ന് പ്രയോഗം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഈ ബ്ലോഗ് അത് എങ്ങനെയെന്ന് വിശദീകരിക്കുന്നു.

എംടിപി ചട്ടത്തിന്റെ ചരിത്രം

രാജ്യത്ത് ഗര്‍ഭച്ഛിദ്ര നിയമം ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ശാന്തിലാല്‍ ഷാ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയ 1960കളില്‍ തന്നെ ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രത്തിന്റെ ആവശ്യകതയെ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ആ സമയത്ത്, 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 312 പ്രകാരം ഗര്‍ഭച്ഛിദ്രം കര്‍ക്കശമായും നിയമവിരുദ്ധമായിരുന്നു എന്ന് മാത്രമല്ല, ഒരു സ്ത്രീയുടെ 'ഗര്‍ഭം അലസിപ്പിക്കാന്‍ കാരണമാകുന്നത്' മൂന്ന് വര്‍ഷം വരെ തടവും പിഴയുമോ പിഴ മാത്രം ലഭിക്കാവുന്നതോ ആയ കുറ്റകൃത്യവുമായിരുന്നു.

കമ്മിറ്റി ഗര്‍ഭച്ഛിദ്രത്തിന്റെ നിയമ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക വശങ്ങള്‍ പരിശോധിക്കുകയും നിയമപരമായ ഗര്‍ഭച്ഛിദ്രത്തിനും സമഗ്രമായ ഗര്‍ഭച്ഛിദ്ര നിയമത്തിനും ശുപാര്‍ശ ചെയ്തു. ഗര്‍ഭത്തിന്റെ വൈദ്യശാസ്ത്രപരമായ നീക്കം ചെയ്യല്‍ മാത്രം അനുവദിക്കുന്ന 1971ലെ എംടിപി ചട്ടം പാസാക്കുന്നതിലേക്ക് നയിച്ചത് ഈ കമ്മിറ്റിയുടെ ശുപാര്‍ശകളായിരുന്നു.

എംടിപി ചട്ടം നടപ്പിലാക്കിയെങ്കിലും ശിക്ഷാ വകുപ്പുകള്‍ റദ്ദാക്കിയിരുന്നില്ല. 'ഗര്‍ഭം അലസലിന്' കാരണമാകുന്ന നിയമങ്ങള്‍ അതുപോലെ തന്നെ തുടരുകയും ്അതേ ശിക്ഷകള്‍, അതായത് തടവും പിഴയും അല്ലെങ്കില്‍ പിഴ നിലനില്‍ക്കുകയും ചെയ്യുന്നു.

നിലവിലുള്ള നിയമത്തില്‍ സ്ത്രീകള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അധികാരത്തിന്റെ അഭാവം

ശാന്തിലാല്‍ ഷാ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ത്രീകള്‍ക്കുള്ള സമഗ്ര ഗര്‍ഭച്ഛിദ്ര ശിശ്രൂഷയ്ക്ക് പകരമായി, സ്ത്രീകള്‍ക്ക് വളരെ കുറച്ച് സംരക്ഷണങ്ങളും ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതിന് ധാരാളം വ്യവസ്ഥകളും അടങ്ങുന്നതാണ് എംടിപി നിയമം.

കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ത്രീകള്‍ക്കുള്ള സമഗ്ര ഗര്‍ഭച്ഛിദ്ര ശിശ്രൂഷ എന്നതിന് ഉപരിയായി 'വൈദ്യശാസ്ത്രപരമായ അലസിപ്പിക്കല്‍,' നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ളതാണെന്ന്, എംടിപി നിയമത്തില്‍ മിക്ക വകുപ്പുകളും 'ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍ക്കൊള്ളുന്ന ഏതെങ്കിലുമൊന്നാണ് എങ്കില്‍തന്നെയും.' എന്ന് പ്രയോഗത്തില്‍ നിന്നാണ് അരംഭിക്കുന്നത് എന്നതില്‍ നിന്ന് തന്നെ സുവ്യക്തമാണ്. ഡോക്ടര്‍മാരെ ക്രിമിനല്‍ വിചാരണയില്‍ നിന്നും സംരക്ഷിക്കുന്ന തരത്തില്‍ ശിക്ഷാ വകുപ്പുകളില്‍ ഇളവുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാക്കുക പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നത്.

കൂടാതെ, ഡോക്ടര്‍മാരുടെ അഭിപ്രായം അനുസരിച്ച് മാത്രം വൈദ്യശാസ്ത്രപരമായ അലസിപ്പിക്കലിനുള്ള തീരുമാനം കൈക്കൊള്ളുന്ന തരത്തില്‍ എംടിപി നിയമത്തില്‍ മൂന്നാം വകുപ്പ് രൂപപ്പെടുത്തിയിരിക്കുന്നതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ അഭാവവും പ്രകടമാണ്.

ഗര്‍ഭം 12 ആഴ്ച പൂര്‍ത്തിയാക്കിയെങ്കില്‍ വൈദ്യശാസ്ത്രപരമായ അലസിപ്പിക്കല്‍ ആവശ്യമാണെന്ന് ഒരു ഡോക്ടര്‍ അഭിപ്രായപ്പെടണമെന്നും ഗര്‍ഭത്തിന്റെ വളര്‍ച്ച 12 ആഴ്ചയ്ക്കും 20 ആഴ്ചയ്ക്കും ഇടയിലാണെങ്കില്‍ രണ്ട് ഡോക്ടര്‍മാര്‍ ഇതേ അഭിപ്രായക്കാരായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഗര്‍ഭിണിയായ സ്ത്രീയുടെ ശാരീരികമോ അല്ലെങ്കില്‍ മാനസികമോ ആയ ആരോഗ്യത്തിന് കടുത്ത വെല്ലുവിളികള്‍ നേരിടുന്ന അവസരത്തിലോ അല്ലെങ്കില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ ഉണ്ടാവും എന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കാരണങ്ങള്‍ ഉണ്ടെങ്കിലോ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ അവര്‍ക്ക് സാധിക്കൂ.

ഈ വകുപ്പ് ഒരു പരിധി വരെ ഗര്‍ഭച്ഛിദ്രം നിയമപരമാക്കുന്നുണ്ടെങ്കിലും തീരുമാനമെടുക്കാനുള്ള അനുവാദം ഡോക്ടറുടെ അഭിപ്രായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. സ്ത്രീയ്ക്ക് വേണമെങ്കില്‍ ഗര്‍ഭച്ഛിദ്രമാകാം എന്ന വൈദ്യശാസ്ത്രപരമായ അഭിപ്രായത്തിന് ഉപരിയായി അവള്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ഡോക്ടറുടെ അഭിപ്രായം നടപ്പിലാക്കുന്ന രീതിയിലേക്ക് ഈ അഭിപ്രായ പ്രകടനം വളരുന്നു. തിരഞ്ഞെടുക്കാനുള്ള അവകാശവും സുരക്ഷിത ഗര്‍ഭച്ഛിദ്രത്തിനുള്ള പ്രാപ്യതയും സ്ത്രീകള്‍ക്ക് നല്‍കുന്നതിന് പകരം, ഈ വകുപ്പ് തങ്ങളുടെ ശരീരത്തിന് മേലുള്ള കര്‍തൃത്വം സ്ത്രീകളില്‍ നിന്നും അപഹരിക്കുന്നു. Also Read: ഗര്‍ഭഛിദ്രത്തിന് എത്തിയ യുവതിക്ക് ഭ്രൂണത്തിന്റെ മിടിപ്പ് കേള്‍പ്പിച്ച് ഡോക്ടര്‍, ഗൈനക്കോളജിസ്റ്റുകളുടെ 'ധാർമികത' അപകടത്തിലാക്കുന്ന ജീവിതങ്ങൾ

തിരഞ്ഞെടുക്കാനുള്ള അവകാശത്തിനുള്ള സുപ്രധാന വിധികളുണ്ടായിട്ടും നിയമം മാറുന്നില്ല

സുചിത ശ്രീവാസ്തവയും ചാണ്ഡിഗഢ് ഭരണകൂടവും, ദേവിക ബിശ്വാസും യൂണിയന്‍ ഓഫ് ഇന്ത്യയും തുടങ്ങിയ ചരിത്രപ്രധാനമായ കേസുകളില്‍, സ്ത്രീകളുടെ പ്രത്യുല്‍പാദന സ്വയംനിര്‍ണയാവകാശം അവരുടെ സ്വകാര്യത മൗലീക അവകാശത്തില്‍ പെടുമെന്നും സര്‍ക്കാര്‍ ഇടപെടലുകള്‍ ഒഴിവാക്കിക്കൊണ്ട് കുട്ടി വേണമോ വേണ്ടയോ എന്നുള്ള തീരുമാനം അവളുടെ സ്വന്തമാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ വിധിന്യായങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന തരത്തില്‍ എംടിപി നിയമത്തില്‍ ഒരു മാറ്റവും ഇതുവരെ ദൃശ്യമായിട്ടില്ല.

ഗര്‍ഭച്ഛിദ്രത്തിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പരിധി 24 ആഴ്ചകളായി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനുള്ള തങ്ങളുടെ ശരീരത്തിന്റെ സ്വയം നിര്‍ണയാവകാശമോ അല്ലെങ്കില്‍ കര്‍തൃത്വമോ സ്ത്രീകള്‍ക്ക് അനുവദിച്ച് നല്‍കുന്ന തരത്തിലുള്ള ഒരു വകുപ്പും ഭേദഗതി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

സ്വയംനിര്‍ണയാവകാശത്തിന്റെ ആവശ്യകത

വൈദ്യശാസ്ത്രപരമായ സങ്കീര്‍ണതകള്‍ ഒഴിച്ചു നിറുത്തിയാല്‍ കുട്ടി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഗര്‍ഭിണികളായ സ്ത്രീകളില്‍ മാത്രം നിക്ഷിപ്തമായിരിക്കണം. അനഭിലഷണീയമായ ഒരു ഗര്‍ഭധാരണം സ്ത്രീകളെ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്ര മാര്‍ഗ്ഗങ്ങളിലേക്ക് നയിക്കുകയും ഇത് അവരുടെ മാനിക, ശാരീരിക ആരോഗ്യത്തെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ മരണത്തിന് തന്നെ കാരണമാകുകയോ ചെയ്‌തേക്കാം.

സമഗ്രവും സുരക്ഷിതവുമായ ഗര്‍ഭച്ഛിദ്ര ശിശ്രൂഷയും അതോടൊപ്പം തന്നെ മറ്റ് ലൈംഗീക, പ്രത്യുല്‍പാദന ആരോഗ്യശിശ്രൂഷയും പ്രദാനം ചെയ്യുക എന്നതിലേക്ക് സര്‍ക്കാര്‍ നടപടികള്‍ പരിമിതപ്പെടുത്തണം. അതിനപ്പുറം, തിരഞ്ഞെടുപ്പിലുള്ള ഏത് തരത്തിലുള്ള ഇടപെടലും സമത്വ തത്വങ്ങള്‍ക്ക് വിരുദ്ധമാവും എന്ന് മാത്രമല്ല, സ്ത്രീകളുടെ സ്വകാര്യത മൗലീകാവകാശത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റവുമനായി തീരും. (അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണറായ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച ലേഖനം ഐ പി എ എം ഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)


Next Story

Related Stories