TopTop
Begin typing your search above and press return to search.

ചൈനയെ സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ കീഴടക്കാമെന്നത് മോദിയുടെ തെറ്റിദ്ധാരണയായിരുന്നു, രാജ്യം അതിന്റെ വില നല്‍കി, ശേഖര്‍ ഗുപ്ത എഴുതുന്നു

ചൈനയെ സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ കീഴടക്കാമെന്നത് മോദിയുടെ തെറ്റിദ്ധാരണയായിരുന്നു, രാജ്യം അതിന്റെ വില നല്‍കി, ശേഖര്‍ ഗുപ്ത എഴുതുന്നു

നമുക്ക് ആദ്യം മോദി സര്‍ക്കാരിന്റെ വിദേശ കാര്യ നയങ്ങളില്‍ ശരിയായ് വന്നെതെന്തോക്കെ എന്ന് പരിശോധിക്കാം. ഇതില്‍ ഒന്നാമതായുള്ളത്. അമേരിക്കയുമായുള്ള സൗഹൃദമാണ്. ചൈനീസ് ആക്രമണം ശക്തി പ്രാപിച്ചപ്പോള്‍ ഇന്ത്യയുടെ ഭാഗത്താണെന്ന് ഉറക്കെ വ്യക്തമാക്കി കൊണ്ടും ഉപാധികളില്ലാതെയും നിൽക്കാൻ തയ്യാറായ രാജ്യങ്ങളില്‍ അമേരിക്ക ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ വിദേശകാര്യ ബന്ധങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവം എന്നുപോലും ഇതിനെ വിശേഷിപ്പിക്കാം. കാരണം ശീത യുദ്ധകാലത്തിനു ശേഷം ഇന്ത്യയുമായി ഇത്ര അടുത്ത ബന്ധം അമേരിക്കക്ക് ഇതാദ്യമാണ്. ഇതിനു കാരണം ഇരു കൂട്ടര്‍ക്കും പൊതുവായുള്ള ചൈനീസ് വിരോധം മാത്രം ആണ് എന്ന് കരുതാന്‍ കഴിയില്ല. കാരണം ഉറിയിലെ സൈനിക ആക്രമണം മുതല്‍ പുല്‍വാമ ഭീകരാക്രമണം, ബാലാക്കോട്ട് വ്യോമാക്രമണം, ആര്‍ട്ടിക്ക്ള്‍ 370 എന്നു തുടങ്ങി ഇപ്പോള്‍ ലഡാക്കിന്റെ വിഷയം വരെയും അമേരിക്ക തങ്ങളുടെ പിന്തുണ ഇന്ത്യക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പാകിസ്ഥാനുമായോ ചൈനയുമായോ ഉള്ള ബന്ധം പോലെയല്ല എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.

ഇതിനു പുറമേ, പ്രദേശിക സഖ്യത്തിലെ ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പിന്തുണയും പ്രത്യേകം ശ്രദ്ധേയമാണ്. ചൈനയോടുള്ള പൊതുവായ വിയോജിപ്പ് ഈ രണ്ടു രാജ്യങ്ങളുടെയും ഐക്യപ്പെടലിന് പിന്നിലുണ്ട്. ഇതുപോലെതന്നെ മുന്‍കാല സംഭവങ്ങള്‍ക്ക് വിരുദ്ധമായി അറേബ്യന്‍ രാജ്യങ്ങളും ഇക്കുറി ഇന്ത്യയുടെ പക്ഷമാണ്. ഇതില്‍ എടുത്തു പറയേണ്ടുന്നതു സൗദി അറേബ്യയുടെയും, യു. എ. ഇ യുടെയും പിന്തുണയാണ്. ഇതേസമയം, ഇസ്രെയലുമായുള്ള ബന്ധം കൂടുതല്‍ പ്രയോജനപ്രദമായും വന്നു. തുര്‍ക്കിയുമായും ഖത്തറുമായും പ്രശ്‌നങ്ങളുണ്ട്. എന്തൊക്കെ പറഞ്ഞാലും അത് എപ്പോഴും ഉണ്ടായിരുന്നു. മുസ്ലീം ബ്രദര്‍ഹുഡിന്റെ പിണയാളുകളും ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്നവരുമാണ്. അക്കാര്യത്തില്‍ ഖത്തര്‍ തുര്‍ക്കിയെക്കാള്‍ കൂടുതല്‍ സമര്‍ത്ഥമായി പെരുമാറുന്നുവെന്ന് മാത്രം

ഇറാനുമായുള്ള ബന്ധത്തിന്റെ അവസ്ഥ എന്താണ്? കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നു എന്നതാണ്. കാരണം അമേരിക്കയെ മറികടന്നു കൊണ്ട് ഇറാനുമായി ബന്ധം സ്ഥാപിക്കാനുള്ള സാഹസികത ഇന്ത്യ കാണിക്കില്ല എന്നത് തന്നെയാണ്. എന്നാല്‍ ഇറാന്‍ പതിവിനു വിപരീതമായി കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങിയിട്ടും ഉണ്ട്.

ഇതുവരെ പറഞ്ഞത് ഇന്ത്യക്ക് അനുകൂലമായി വന്ന വിദേശ ബന്ധങ്ങള്‍ ആണ്. എന്നാല്‍ ഇനി പറയുന്നത് ഇവയില്‍ ദോഷമായി വന്നതിനെക്കുറിച്ചാണ്.

അമേരിക്കയുമായുള്ള ബന്ധം ഒരര്‍ത്ഥത്തില്‍ ഇന്ത്യക്ക് മറ്റു ലോക രാജ്യങ്ങളുടെ ഇടയില്‍ ഒരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ കാരണം ആയെങ്കില്‍ കൂടിയും കാര്യമായ സാമ്പത്തിക ലാഭങ്ങള്‍ ഒന്നും തന്നെ ഇതേവരെ ഇന്ത്യക്ക് ഇതിലൂടെ കൈവന്നിട്ടില്ല. കൂടുതലും ആലിംഗനങ്ങളില്‍ മാത്രമയി ഒതുങ്ങിപ്പോയ ഈ ഉഭയകക്ഷി ബന്ധം ഒരു സാധാരണ കച്ചവട ഉടമ്പടിക്ക് പോലും വഴി തെളിച്ചില്ല എന്നത് വിചിത്രമായ ഒരു സംഭവമാണ് എന്നതിലുപരി മോദി സര്‍കാരിന്റെ കെടുകാര്യസ്ഥതെയാണ് സൂചിപ്പിക്കുന്നത്.

അദ്ദേഹം ഹൂസ്റ്റണില്‍ പോകുകയും അബ് കീ ഭാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന് സന്തോഷത്തോടെ വിളിച്ചുപറയുകയും അത് വഴി അദ്ദേഹത്തിന്റെ പ്രസിഡന്റ പദവിയിലേക്ക് രണ്ടാം തവണയും പിന്തുണയ്ക്കുകയും ചെയ്തു. അതിന്റെ സാഹചര്യം എന്തായിരുന്നുവെന്നതിനക്കുറിച്ച് ആലോചിക്കേണ്ടതില്ല. എന്നാല്‍ ഒരു നിസ്സാര ഉടമ്പടി പോലും ഒപ്പിടുന്നതിലെക്കായി തന്റെ പ്രവര്‍ത്തികള്‍ ഉപകരിച്ചില്ല. ഇതിനു പകരമായി ട്രംപ് കൊറോണ വൈറസ് സീസണിന് മുമ്പായി ഇന്ത്യയിലേക്ക് വരികയും മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ഉണ്ടായി, എന്നാല്‍ ഈ സന്ദര്‍ശനം കാര്യമായ നേട്ടങ്ങളിലേക്കൊന്നും തന്നെ വഴി തുറന്നില്ല.

ഇതിന്റെ പരിണിത ഫലങ്ങള്‍ എല്ലാ മേഖലകളിലും പ്രതിഫലിച്ചു. പ്രത്യേകമായി സൈനിക ആവശ്യങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ അമേരിക്കയുമായി നടത്തിയ ഇടപാടുകള്‍ ഒന്നും തന്നെ പര്യാപ്തമായിരുന്നില്ല. ചൈന ലഡാക്ക് ആക്രമിച്ചപ്പോള്‍ ഇന്ത്യയുടെ കൈവശം ഉള്ള യുദ്ധോപകരണങ്ങളില്‍ പലതും അമേരിക്കയുമായി നടത്തിയ ഇത്തരം ചില്ലറ വ്യാപാരങ്ങളിലൂടെ ലഭ്യമായവയാണ്. ഈ ഉപകരണങ്ങള്‍ ഒന്നും തന്നെ ചൈനയെ പോലെ ഒരെതിരാളിയെ കീഴ്‌പ്പെടുത്താന്‍ പോന്നതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി നമുക്ക് റഷ്യയിലേക്ക് വരാം. ലഡാക്കിലെ സൈനിക ആക്രമണത്തെ ചെറുക്കുന്നതിലേക്കായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യം പറന്നത് റഷ്യയിലേക്കാണ്. ഇദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം ഇന്ത്യയ്ക്ക് വേണ്ടി പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായിരുന്നു എസ് -30 കള്‍ക്കും മിഗ് 29 നും വേണ്ടി അടിയന്തരമായി ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഇതെന്താണ് വ്യക്തമാക്കുനത്? ശീത യുദ്ധമവസാനിച്ചു 31 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യ ഇന്നും തങ്ങളുടെ സൈനിക ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്ന സ്ഥിതി വിശേഷം തുടരുന്നു എന്നതാണ്. ഇത് തീര്‍ത്തും ഒരു പരാജയം ആണ് കാരണം റഷ്യ ചൈനയുടെ ഒരു വിശ്വസ്ത സുഹൃത്താണ്. റഷ്യ ഇന്ത്യയ്ക്ക് നല്‍കിയ എസ് 400 വിമാനങ്ങള്‍ അതിന് മുമ്പ് അവര്‍ ചൈനയ്ക്ക് വിറ്റിരുന്നു. ചിലപ്പോള്‍ അവര്‍ അത് തുര്‍ക്കിക്കും നല്‍കും. റഷ്യയെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്നത് തികച്ചും ഒരു വിരോധഭാസമാണ്. റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്നതാണ് മെച്ചപ്പെട്ട വിദേശനയം. അത് ഇന്ത്യയക്ക് ഗുണകരമായ അവസ്ഥയുണ്ടാക്കുമായിരുന്നു.

ചൈനയുമായുള്ള ബന്ധം മോദിയെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍ക്കുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ചൈനീസ് സന്ദര്‍ശനങ്ങളും, ഉച്ചകോടികളും മറ്റും നല്‍കുന്ന സന്ദേശവും അത് തന്നെയാണ്. എന്നാല്‍ ചൈനീസ് പ്രസിഡന്റിനെ പോലെയൊരു അതികായനെ വെറും സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ കീഴ്‌പ്പെടുത്താം എന്നത് ഒരു വലിയ അബദ്ധ ധാരണ ആയിരുന്നു. ഇന്ന് ഇന്ത്യ അതു മനസിലാക്കുന്നു. വലിപ്പമുള്ളതും എന്നാല്‍ സമന്മാരല്ലാത്തതുമായ രണ്ട് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം, ശക്തിയുള്ളവന്റെ പോരായ്മകള്‍ ഉപയോഗിച്ച് മുന്നേറുന്ന ജപ്പാനീസ് ആയോധന മുറയായ ജുജിറ്റ്‌സു പോലെ ആകില്ല

ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗിനെ മനസ്സിലാക്കുന്നതില്‍ മോദി സര്‍ക്കാരിന് തുടക്കത്തിലെ പിഴവ് പറ്റിയിരുന്നു. മാവോ സെ ദുങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് ഷിi ജിന്‍പിംഗ്. തുടക്കം മുതല്‍ക്കേ ഇന്ത്യ അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു. വെറും സൗഹൃദ സമവാക്യങ്ങള്‍ മുഖേന ചൈനയെ വരുതിയിലാക്കാം എന്ന തെറ്റിധാരണ ഇന്ത്യയെ വെട്ടിലാക്കി എന്ന് തന്നെ പറയാം. ഇതിന്റെ പരിണിത ഫലമാണ് ഇന്ത്യക്ക് ദോക്ലമിലും ഗല്‍വനിലും ഏറ്റ പ്രഹരം.

വ്യാപാരത്തെക്കുറിച്ചുള്ള സങ്കുചിതമായ പ്രത്യയശാസ്ത്ര നിലപാടും പിന്നെ വ്യക്തിയധിഷ്ഠിതമായ നയതന്ത്രത്തിനും ശേഷം തെറ്റായ ഒരു കാര്യം മോദിയുടെയും ബിജെപിയുടെയും തെരഞ്ഞടുപ്പ് രാഷ്ട്രീയം വിദേശനയത്തില്‍ പ്രതിഫലിച്ചുവെന്നതാണ്. ഹിന്ദു മുസ്ലീം ധ്രൂവീകരണമാണ് തെരഞ്ഞെടുപ്പ വിജയത്തിനുള്ള മാര്‍ഗമായി നിങ്ങള്‍ക്ക് മുസ്ലീംമിനെ അപരവല്‍ക്കരിച്ചേ പറ്റു.

അത് പാകിസ്താനുമായുള്ള നിങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കുന്നുവെന്നത് വിടുക. അയല്‍ രാജ്യമായ ബംഗ്ലാദേശുമായുള്ള സൗഹൃദത്തെയും ഇത് ബാധിക്കും. ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിക്കുകയും അവരെ കയറ്റി വിടുമെന്ന് പറയുകയും ചെയ്യുകയും അതിന് നേരെ എതിരായ മറ്റൊരു കാര്യം ഷെയ്ക്ക് ഹസീനയുടെ കാതില്‍ പറയാനും കഴിയില്ല. ഇറാന്‍ നേപ്പാള്‍, ശ്രീലങ്ക എന്നി രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതിന് ശേഷം ചൈനയുടെ ശ്രദ്ധ ധാക്കയിലേക്ക് തിരിയും. തീരൂവ രഹിത വ്യാപാര കരാര്‍ അനിവാര്യമായിരുന്നില്ലെ എന്ന് ചിന്തിക്കുക. കാര്യങ്ങള്‍ നിങ്ങള്‍ കരുതിയതിനെക്കാള്‍ അടുത്താണെന്ന കാര്യം മനസ്സിലാക്കുക. മോദിയുടെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വിലയാണ് ഇന്ത്യ നല്‍കുന്നത്.

ശക്തരായ ഭരണാധികാരികള്‍ നിറയെ കഴിവുകള്‍ ഉള്ളവരായിരിക്കും പക്ഷേ അവര്‍ക്ക് ചില ന്യൂനവശങ്ങളും ഉണ്ട്. അതിലോന്നാണ് മുഖസ്തുതിയോടുള്ള താല്പര്യം. ഒരാള്‍ എപ്പോള്‍ മുഖസ്തുതിയില്‍ വീണു പോകുന്നോ അപ്പൊഴെല്ലാം പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയും ആണ്. ഇന്ത്യയുടെ തന്ത്രപരമായ നയസമീപനങ്ങളില്‍ പുനഃപരിശോധന നടത്തണം. രീതികളിലും സമീപനങ്ങളിലും മാത്രമല്ല, അടിസ്ഥാനപരമായ രാഷ്ട്രീയത്തിലും മാറ്റം വേണം. പ്രത്യേകിച്ചും ആഭ്യന്തര കാര്യങ്ങളില്‍. ധ്രുവീകരിക്കപ്പെട്ട വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായേക്കാം. എന്നാല്‍ വിഭാഗീയമായി വിഭജിക്കപ്പെട്ട ജനത ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അപകടകരമാണ്.


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories