TopTop
Begin typing your search above and press return to search.

ഇന്ത്യക്കാര്‍ക്ക് വേണ്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസം, മോദിയുടെ വിദ്യാഭ്യാസ നയം പിഴച്ചോ? -ശേഖര്‍ ഗുപ്ത എഴുതുന്നു

ഇന്ത്യക്കാര്‍ക്ക് വേണ്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസം, മോദിയുടെ വിദ്യാഭ്യാസ നയം പിഴച്ചോ? -ശേഖര്‍ ഗുപ്ത എഴുതുന്നു
മോദി സര്‍ക്കാരിന്‍റെ പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ ഒരു കാര്യം വലിയ പരിഭ്രാന്തികള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. എട്ടാം തരം വരെയുള്ള കുട്ടികള്‍ ഇനി മുതല്‍ പഠിക്കുന്നത് അവരവരുടെ മാതൃഭാഷയില്‍ ആയിരിക്കണം എന്നതാണ് വിഷയം. ഇതിനെ ആര്‍ എസ് എസിന്‍റെ ഹിന്ദിവത്ക്കരണത്തിനായുള്ള നീക്കമെന്നോണം ആണ് വിമര്‍ശകന്‍മാര്‍ കാണുന്നത്. അതേസമയം അനുകൂലിക്കുന്നവരുടെ വാദം കുട്ടികള്‍ കൂടുതല്‍ വ്യക്തതയോടെ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

മോദി സര്‍ക്കാരിന്‍റെ പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ ഒരു കാര്യം വലിയ പരിഭ്രാന്തികള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. എട്ടാം തരം വരെയുള്ള കുട്ടികള്‍ ഇനി മുതല്‍ പഠിക്കുന്നത് അവരവരുടെ മാതൃഭാഷയില്‍ ആയിരിക്കണം എന്നതാണ് വിഷയം. ഇതിനെ ആര്‍ എസ് എസിന്‍റെ ഹിന്ദിവത്ക്കരണത്തിനായുള്ള നീക്കമെന്നോണം ആണ് വിമര്‍ശകന്‍മാര്‍ കാണുന്നത്. അതേസമയം അനുകൂലിക്കുന്നവരുടെ വാദം കുട്ടികള്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ പഠിക്കുന്നത് അവരവരുടെ മാതൃഭാഷയില്‍ ആണെന്നതാണ്. ഇവര്‍ പറയുന്ന മറ്റൊരു കാര്യം ഇതൊരു നിര്‍ദേശം മാത്രമാണ് നിര്‍ബന്ധം അല്ല എന്നതാണ്. പക്ഷേ, ഇത് പാര്‍ലമെന്‍റില്‍ സമ്പൂര്‍ണ്ണ ഭൂരിപക്ഷമുള്ള ഒരു ദേശീയ വലതു പക്ഷ ഹിന്ദുത്വ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ നയമാണ്. ഇപ്പോള്‍ നിലവിലുള്ള ഭരണഘടനാ നിയമ പ്രകാരം വിദ്യാഭ്യാസം എന്നത് ഒരു "കണ്‍കറന്‍റ് സബ്ജക്ട്" ആയതിനാല്‍, ഈ വിഷയത്തില്‍ നിര്‍ബന്ധം പിടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റിന് സാധിക്കില്ല പക്ഷേ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത്‌ ഇതേ പാര്‍ട്ടി തന്നെയാണ് എന്നും ഓര്‍ക്കണം. ചുരുക്കത്തില്‍ ഒഴുക്ക് എങ്ങോട്ടേക്കെന്ന് വ്യക്തമാണ്. നിര്‍ബന്ധിച്ചാലും ഇല്ലെങ്കിലും ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത് ഇംഗ്ലീഷിനു പകരം പ്രാദേശിക ഭാഷകള്‍ പ്രയോഗത്തില്‍ വരുത്തണം എന്നാണ്. ഇത് വരെ നിലവില്‍ ഉണ്ടായിരുന്ന ത്രിഭാഷ പദ്ധതി പ്രകാരം മൂന്ന് ഭാഷകളില്‍ ഇംഗ്ലീഷിനു പുറമേ മറ്റേതെങ്കിലും രണ്ടു ഇന്ത്യന്‍ ഭാഷകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് എട്ടു വരെയുള്ള ക്ലാസ്സുകളുടെ അധ്യയന മാധ്യമം പ്രാദേശിക ഭാഷയില്‍ തന്നെ വേണം എന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്‌. ഇത് സൂചിപ്പിക്കുന്നത് ഇംഗ്ലീഷ് ഒരു വിദേശ ഭാഷ ആണെന്നതാണ്. നമ്മള്‍ ഇത് വരെ കരുതിയിരുന്നത് ഇത്തരം സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരുന്നത് വിദേശ വിദ്യാര്‍ഥികള്‍ക്കായി TOEFL – ടെസ്റ്റ്‌ ഫോര്‍ ഇംഗ്ലീഷ് ആസ് എ ഫോറിന്‍ ലാംഗ്വേജ് പോലെയുള്ള പരീക്ഷകള്‍ നടത്തുന്ന നിസാരക്കാരായ അമേരിക്കക്കാര്‍ക്ക് മാത്രം ആയിരുന്നു എന്നാണ്.പല രാജ്യങ്ങളിലും പല രൂപത്തിലും ഭാവത്തിലും ഉപയോഗിച്ച് പോരുന്ന ഇംഗ്ലീഷ് ഇന്നൊരു അന്താരാഷ്ട്ര ഭാഷയാണ്. ഇന്ത്യയില്‍ പോലും ഇതിന് നാലു ദിക്കുകളിലും വകഭേദങ്ങള്‍ ഉണ്ട്. കിംഗ്‌സ് ഇംഗ്ലീഷ് തൊട്ട് സിംഗ്സ് ഇംഗ്ലീഷ് വരെ. മോദി സര്‍ക്കാരിന്‍റെ ഹിന്ദി അല്ലെങ്കില്‍ പ്രാദേശിക ഭാഷ മാധ്യമം എന്നതിന്‍റെ പുറകിലെ ഉദ്ദേശ്യം നിങ്ങള്‍ക്ക് വ്യക്തമായി എങ്കില്‍ ഇത് കൂടി മനസ്സിലാക്കികൊള്ളൂ, രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളും ഇത് പ്രാബല്യത്തില്‍ കൊണ്ട് വരിക തന്നെ ചെയ്യും. സ്വകാര്യ സ്കൂളുകളെ കൊണ്ട് കൂടി അവര്‍ ഇത് അനുസരിപ്പിച്ചേക്കാം.ഇങ്ങനെയൊക്കെ ആണെങ്കിലും കമ്പോള ശക്തികളെ ഇല്ലായ്മ ചെയ്യാന്‍ എത്ര വലിയ സംസ്ഥാനത്തിനും സാധിച്ചെന്നു വരില്ല. ജനങ്ങള്‍ എല്ലായ്പ്പോഴും അവരുടെ ആവശ്യങ്ങള്‍ക്കായി ഏതു ദൂരം വരെയും പോകാന്‍ തയ്യാറായിട്ടുള്ളവരാണ്. ഇന്ത്യന്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ആഭിമുഖ്യം ഉള്ളവരാണ്. അതിനാല്‍ നമ്മള്‍ ഇനിയും കാണാന്‍ പോകുന്നത് ന്യൂനപക്ഷ സമുദായക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ളതു പോലെയുള്ള കോണ്‍വെന്‍റുകളുടെ ആവിര്‍ഭാവം ആയിരിക്കും. ഇപ്പോള്‍ ഇത് ക്രിസ്ത്യന്‍ വ്യക്തിത്വങ്ങളുടെ പേരുകളില്‍ എന്നത് പോലെ നാളെ അത് ഹിന്ദു സന്യാസിമാരുടെ പേരില്- കബീര്‍, തുക്കാറാം, രവിദാസ് കോണ്‍വെന്‍റുകള്‍ എന്നിങ്ങനെ അറിയപ്പെട്ടേക്കാം!മോദി സര്‍ക്കാര്‍ ഇത് എന്തെങ്കിലും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്നതാണ് എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കാരണം ഈ കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ രാഷ്ട്രീയക്കാര്‍ക്ക് പൊതുജനങ്ങളുടെ ഇടയില്‍ എന്ത് ചിലവാകും എന്ത് ചിലവാകില്ല എന്നതിനെ കുറിച്ച് ഉത്തമ ബോധ്യം ഉള്ളവരാണ്. അവര്‍ക്കറിയാവുന്ന ഒരു കാര്യം തങ്ങളുടെ വോട്ടര്‍മാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ അവര്‍ പൊതു വേദിയില്‍ ഒന്ന് പറയുകയും യഥാര്‍ത്ഥത്തില്‍ മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ആദര്‍ശത്തിന്‍റെ പ്രശ്നം മാറ്റി വെച്ചാല്‍ ജനങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെല്ലാം വ്യക്തമായി അറിയാവുന്ന ഒരു കാര്യം ഉണ്ട് അവരുടെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ ഏറ്റവും ആവശ്യം ഉള്ളത് ഒറ്റ കാര്യമാണ്: ഇംഗ്ലീഷ്! ഇംഗ്ലീഷ്! ഇംഗ്ലീഷ്! കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലൂടെ "ചുവരെഴുത്തുകള്‍" എന്ന പരമ്പരയുടെ ഭാഗമായി സഞ്ചരിച്ച് ഇത്തരത്തില്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഉണ്ട്. ഈ പേരിന്‍റെ അര്‍ഥം തന്നെ സൂചിപ്പിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ള ജനങ്ങള്‍ എന്താണ് അവശ്യപ്പെടുന്നത് എന്ന് കണ്ടെത്തുക എന്നുള്ളതാണ്. ഭൂരിഭാഗം സമയങ്ങളിലും ഇത്തരം ചുവരെഴുത്തുകളിലൂടെ ജനങ്ങള്‍ ആവശ്യപ്പെടുന്നവശ്യങ്ങള്‍ നിറവേറ്റപ്പെടും എന്ന ഉറപ്പു നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ ആകും വിജയിക്കുക എന്നതാണ്. ഇത് നിങ്ങള്‍ ശരിയായ വിധത്തില്‍ മനസിലാക്കിയാല്‍ ഒരു തിരഞ്ഞെടുപ്പിലും തെറ്റില്ല.2005ലെ ബീഹാര്‍ തിരഞ്ഞെടുപ്പ്: ഇക്കുറിയും ലല്ലു പ്രസാദ്‌ യാദവ് തന്‍റെ പിന്നോക്ക, മുസ്ലിം വിഭാഗക്കാരുടെ വോട്ട് സുരക്ഷിതമാക്കി അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. നിതീഷ് കുമാറിന് ഇത് വരെയും അധികാരത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കുറിയും ലല്ലുവിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ജാതി സമത്വവും, കീഴ്ജാതിക്കാരുടെ അവകാശ സംരക്ഷണവും ഒക്കെ തന്നെ. ഇത്തവണ ഇദ്ദേഹത്തിന്‍റെയും ഇദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയും പരസ്യ വാചകം ഇങ്ങനെ ആയിരുന്നു: "ഫിര്‍ സെ സമയ് ആ ഗയാ ഹേ, അപ്നി ലാത്തി കോ തേല്‍ പിലാവോ" (സമയം ഇതാ വന്നെത്തിയിരിക്കുന്നു, നിങ്ങളുടെ ലാത്തിക്ക് കരുത്തു പകരുവാന്‍) "ഇതിനു മറുപടിയായി എതിര്‍ സ്ഥാനാര്‍ഥിയുടെ വാചകം: "ലാത്തിയില്‍ എണ്ണ പകരുന്നതിനുള്ള സമയം കടന്നു പോയിരിക്കുന്നു, ഇപ്പോള്‍ ഈ പേനയില്‍ മഷി നിറക്കൂ" (ഇവിടെ ലാത്തിയും പേനയും ഇരു കൂട്ടരുടെയും ഇലക്ഷന്‍ ചിഹ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്). വിദഗ്ദന്മാരുടെ അഭിപ്രായത്തില്‍ അന്ന് ജനങ്ങള്‍ക്കിടയില്‍ ആദ്യ വാചകത്തിനായിരുന്നു സ്വീകാര്യത കൂടുതല്‍. അതിനാല്‍ അക്കുറിയും ലല്ലു വിജയിക്കുമെന്ന് അവര്‍ പ്രവചിച്ചു. പക്ഷേ അക്കുറി വിജയിച്ചത് നിതീഷ് കുമാര്‍ ആയിരുന്നു! അതിനു ശേഷം ഇന്നേവരെ അദ്ദേഹം തന്നെയാണ് അധികാരത്തില്‍. അദ്ദേഹത്തിന്‍റെ ഈ വിജയത്തിന് കാരണം അദ്ദേഹം തന്‍റെ ജനങ്ങളുടെ സ്പന്ദനം അറിഞ്ഞിരുന്നു എന്നതാണ്. ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ മികച്ച ജീവിതത്തിനായുള്ള പ്രതീക്ഷകള്‍ ഉയിര്‍ത്തു വന്നിരുന്നു, അതിലേക്കായി മികച്ച വിദ്യാഭ്യാസം എന്നുള്ളത് ഒരു അനിവാര്യത ആയിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് ചോദിക്കാം ഇതും അധ്യയന മാധ്യമവുമായി എന്ത് ബന്ധം എന്ന്? ഇത് വിശദീകരിക്കുന്നതിനായി ഞാന്‍ മറ്റൊരു സംഭവം വിവരിക്കാം. മുന്‍പ് പറഞ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് 2011ല്‍ പശ്ചിമ ബംഗാളില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ഒരു സംഭവം. 2005ല്‍ ബീഹാറില്‍ നിതീഷ് വെര്‍സസ് ലാലു എന്നത് പോലെ ഈ വര്‍ഷം മത്സരം മമതാ ബാനര്‍ജിയും മുപ്പത്തി നാലു വര്‍ഷങ്ങളായി അധികാരത്തിലുള്ള കമ്മ്യൂണിസ്റ്റ് മുന്നണിയും തമ്മിലാണ്. പശ്ചിമ ബംഗാളിലെ ജംഷഡ്പൂര്‍ എന്നറിയപ്പെടുന്ന പ്രദേശമായ ദുര്‍ഗാപ്പൂരിലെ ബര്‍ജോറ എന്ന സ്ഥലത്ത് വെച്ചു ഞങ്ങള്‍ മമതയുടെ പ്രചരണ റാലിക്ക് പിന്നില്‍ എത്തി. കയ്യില്‍ മൈക്കുമായി ജനങ്ങളെ അഭിസംബോധന ചെയ്തു നീങ്ങുക ആയിരുന്ന മമത ജനങ്ങളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഒരു വാചകം ഉരുവിടാന്‍ തുടങ്ങി. അത് ഏകദേശം ഇത് പോലെയാണ്: 'ആവ് എ അജ്ഗര്‍ ആശ്ചെ തേരെ' എന്ന് മമത ഉരുവിടുമ്പോള്‍ ആള്‍ക്കൂട്ടം ഏറ്റു പറയുന്നു: ആ ആംതി ഖാബോ പേരെ' ഇതിലൂടെ മമത അവരെ ഓര്‍മ്മിപ്പിച്ചത് എന്തെന്നാല്‍ വര്‍ഷങ്ങളായി അധികാരത്തില്‍ ഇരിക്കുന്ന ഇടതു മുന്നണിയുടെ സര്‍ക്കാര്‍ തങ്ങളുടെ കുട്ടികളെ വിദേശത്ത് അയച്ചു മുന്തിയ തരം വിദ്യാഭ്യാസം നല്‍കുമ്പോള്‍ ഇവിടെ നിങ്ങള്‍ സാധാരണക്കാരുടെ കുട്ടികള്‍ ബംഗാളി മീഡിയത്തില്‍ കിടന്നു നരകിക്കുന്നു. അതായത് നിങ്ങളുടെ മക്കള്‍ ഇവിടെ ഗുമസ്ത പണിക്കായി കാവല്‍ നില്‍ക്കുമ്പോള്‍ അവരുടെ മക്കള്‍ ലണ്ടനില്‍ പോയി വക്കീല്‍ പണി ചെയ്തു പണം ഉണ്ടാക്കുന്നു. ആ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു എന്ന് നമ്മള്‍ കണ്ടതാണ്. അന്ന് മുതല്‍ ഇന്ന് വരെ മമതയാണ്‌ അധികാരത്തില്‍. അക്കാലത്ത് മമതയുടെ എതിര്‍ സ്ഥാനത്ത് നിന്ന ഇടതു മുന്നണി ഇന്നു ബംഗാളില്‍ ചിത്രത്തിലേ ഇല്ല.

ഞാനിതുവരെ പറഞ്ഞത് ജനങ്ങളുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച രണ്ടു നേതാക്കന്മാരുടെ കഥയാണ്. ഒരാള്‍ മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുകൊണ്ട് അധികാരത്തില്‍ വന്നുവെങ്കില്‍ മറ്റെയാള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന് എടുത്ത് പറഞ്ഞുകൊണ്ട് അധികാരത്തില്‍ ഏറി. ഇവര്‍ രണ്ടു കൂട്ടരുടെയും വോട്ടര്‍മാര്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സമൂഹത്തിലെ 'എലീറ്റുകള്‍'ആയിരുന്നില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. അത്തരത്തിലുള്ള ആളുകള്‍ സാധാരണ വോട്ടു ചെയ്യാന്‍ തന്നെ പോകാറില്ല. മുംബൈയിലെ മലബാര്‍ ഹില്ലിലെ വോട്ടിംഗ് ശതമാനം എത്രയെന്നു പരിശോധിക്കുക.ഇതിനോട് ചേര്‍ന്ന് മറ്റൊരു ഉദാഹരണം കൂടി നല്‍കി ഞാന്‍ അവസാനിപ്പിക്കാം. 2017ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശില്‍ അയ്യായിരം പുതിയ ഇംഗ്ലീഷ് പ്രൈമറി സ്കൂളുകള്‍ തുറക്കും എന്ന് പ്രഖ്യാപിച്ചു. ഇത് യോഗി ഒരു ഇംഗ്ലീഷ് സംസാരിക്കുന്ന മാന്യന്‍ ആയതു കൊണ്ടല്ല മറിച്ച് ജനങ്ങളുടെ താത്പര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കുന്ന ഒരു നേതാവ് ആയതു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ തുടങ്ങി വെച്ചിരിക്കുന്ന ഈ പ്രാദേശിക ഭാഷാ വാദം തുടര്‍ന്ന് കൊണ്ട് പോയാല്‍ അതിന്‍റെ ക്ഷീണം ഇക്കൂട്ടര്‍ക്ക് തന്നെയാണ്.(അഴിമുഖവും ദി പ്രിന്‍റുമായുള്ള കണ്ടന്‍റ് പാട്നര്‍ഷിപ്പിന്റെ ഭാഗമായി ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories