TopTop
Begin typing your search above and press return to search.

വിപണിയാണ് മോദിയുടെ വജ്രായുധം, കാലങ്ങളായി ചൈന ചെയ്യുന്നതുതന്നെ

വിപണിയാണ് മോദിയുടെ വജ്രായുധം, കാലങ്ങളായി ചൈന ചെയ്യുന്നതുതന്നെ


രണ്ട് വർഷം മുമ്പ്, സൗദി അറേബ്യ 6.2 ബില്യൺ ഡോളർ (ഏകദേശം പകുതിയോളം എണ്ണയായി) വായ്പയായി പാകിസ്ഥാന് നൽകിയിരുന്നു. ഇപ്പോൾ അവര്‍ ആ വായ്പ തിരിച്ചു ചോദിക്കുകയും ഓയിൽ ക്രെഡിറ്റ് സൗകര്യം അവസാനിപ്പിക്കുകയും ചെയ്തു. ഈ അവസരത്തില്‍ പാകിസ്ഥാനെ സഹായിക്കുന്നതിനായി പണവുമായി ചൈന രംഗത്തു വന്നു. പക്ഷേ അന്താരാഷ്ട്ര നാണയ നിധിയുമായുള്ള അവരുടെ 6.2 ബില്ല്യന്‍ ഡോളര്‍ കടം ഇപ്പോഴും തുടരുന്നു. പാകിസ്ഥാനും യുണൈറ്റഡ് അറബ് എമിറേറ്റ്സുമായുള്ള ബന്ധവും വഷളായിരിക്കുന്നു. ഇതിനു കാരണം കശ്മീരാണ്. കാരണം യുഎഇയും സൗദി അറേബ്യയും പാകിസ്ഥാന്‍റെ ആഗ്രഹങ്ങളെ അവഗണിച്ചു; ഗൾഫ് രാഷ്ട്രീയം ഇപ്പോള്‍ പണ്ടത്തേതു പോലെയല്ല.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യം ഇന്ത്യയാണ് എന്ന കാര്യത്തില്‍ സംശയം ഒന്നുമില്ല. അന്താരാഷ്ട്ര വിപണിയിൽ അത്തരം ഉപഭോക്താക്കളെ ബഹുമാനിക്കണം, അസ്വസ്ഥരാക്കരുത്. മലേഷ്യയുടെ കശ്മീരിനെക്കുറിച്ചുള്ള അഭിപ്രായത്തിന് മറുപടിയായി ഇന്ത്യ അവരുടെ കയ്യില്‍ നിന്നും പാം ഓയിൽ വാങ്ങുന്നത് നിർത്തിയപ്പോൾ എന്തു സംഭവിച്ചു എന്ന് അവര്‍ കണ്ടതാണ്.
ഇന്ത്യയുടെ വിപണിയുടെ വലുപ്പം ഇത്തരത്തില്‍ പല രീതിയിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു ആയുധമാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ, മൊബൈൽ ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ, നിലവിൽ സൗരോർജ്ജ ഉപകരണങ്ങളുടെ മൂന്നാമത്തെ വലിയ മാര്‍ക്കറ്റ്, രണ്ടാമത്തെ വലിയ ആയുധ ഇറക്കുമതി ചെയ്യുന്ന രാജ്യം, ഫേസ്ബുക്ക്, (അടുത്ത കാലം വരെ) ടിക് ടോക്ക് തുടങ്ങിയ കമ്പനികളുടെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറ. ഇത്രയും വലിയ ഒരു കമ്പോളത്തിന്‍റെ ശക്തി മുമ്പ് ഡൽഹി അപൂർവമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇതിനു കാരാണം പ്രധാനമായും മദ്ധ്യവര്‍ഗ ഉപഭോക്താക്കളെ കൊണ്ട് നിറഞ്ഞിരുന്ന ഈ മാര്‍ക്കറ്റിനു വളരെ അടുത്തെന്നോണം ആണ് ഇത്രയും വലിയ ഒരു ആഗോള വിപണി എന്ന വലുപ്പത്തിലേക്ക് വളരാന്‍ സാധിച്ചത്. ഇന്ത്യന്‍ കമ്പോളം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. മറ്റൊരു കാരണം താരതമ്യേന സമീപകാലത്താണ് രാജ്യങ്ങള്‍ ബഹുരാഷ്ട്രവാദത്തിൽ നിന്നും മാറി തന്ത്രപരമായ ഉഭയകക്ഷി നീക്കങ്ങൾക്ക് വഴി തുറന്നത്.

ഏറെക്കാലമായി ചൈന തങ്ങളുടെ വിപുലമായ കമ്പോള വ്യവസ്ഥ ഉപയോഗപ്പെടുത്തി കൊണ്ട് മറ്റു രാജ്യങ്ങളെ തങ്ങളുടെ കാല്‍ ചുവട്ടില്‍ വരുത്തുന്നു. അടുത്തിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെയും മുൻകാലങ്ങളിൽ ഫിലിപ്പീൻസ്, ബൊളീവിയ എന്നിങ്ങനെ മറ്റു പലരുമായും ഇവരിത് ചെയ്തു പോരുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയെ ആസൂത്രിതമായി കുറയ്ക്കുകയും ഇന്ത്യയുടെ ടെക് സേവന കമ്പനികൾക്ക് ആ രാജ്യത്ത് പ്രവർത്തിക്കുന്നതിനു ഇതു വഴി ബുദ്ധിമുട്ടാക്കുകയും ഇവര്‍ ചെയ്യുന്നു. ജാപ്പനീസ്, അമേരിക്കൻ, ജർമ്മൻ കമ്പനികൾ ചൈനയിലെ വിൽപ്പനയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു, അതേസമയം ആപ്പിൾ, നൈക്ക്, വിവിധ വസ്ത്ര ബ്രാൻഡുകൾ എന്നിവ ചൈനീസ് വിതരണക്കാരെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.

ലഡാക്കിലെ ചൈനീസ് കയ്യേറ്റങ്ങൾ പിൻ‌കാലിലേക്ക് തള്ളിയിട്ട ഇന്ത്യ, ബീജിംഗ് ആഗ്രഹിക്കുന്ന ഭാഷയിലാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. പ്രധാന മേഖലകളിലെ ഉൽ‌പാദനത്തിൽ‌ സ്വാശ്രയത്വത്തിനായുള്ള നരേന്ദ്ര മോദിയുടെ പുതിയ പദ്ധതി ഉദ്ദേശിച്ചപോലെ പ്രവർത്തിച്ചേക്കാം ചിലപ്പോള്‍ പ്രവർത്തിക്കാതിരിക്കാം. പക്ഷേ, യു‌എസി ന്‍റെ സമ്മർദ്ദവും ചൈനയ്ക്കുള്ളിലെ വർദ്ധിച്ചുവരുന്ന ചെലവുകളും ഇതിനകം തന്നെ ചൈനയെ ബാധിച്ചിട്ടുള്ള ഈ അവസരത്തില്‍ ഇന്ത്യയുടെ ഈ നീക്കം തീര്‍ച്ചയായും ചൈനക്ക് ക്ഷീണം തന്നെയാണ്.

അതേസമയം, എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ സന്തോഷത്തോടെ നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള ശ്രമങ്ങളിലാണ്. അതുപോലെ, ഡൊണാൾഡ് ട്രംപ് ഇപ്പോഴത്തെ വ്യാപാര അസ്വസ്ഥതകൾക്കിടയിലും ഇന്ത്യയുമായി കൈകോർത്തു പിടിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ഡൽഹിയില്‍ നിന്നും ബോയിംഗ് വിമാനങ്ങള്‍ക്കും മറ്റു പ്രതിരോധ ഉപകരണങ്ങൾക്കുമായുള്ള സ്ഥിരമായ ഓർഡറുകൾ എത്തിയിട്ടുള്ളത് കൊണ്ടാണ്.

ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങള്‍ക്കും മറ്റു തന്ത്രപ്രധാനമായ പല വസ്തുക്കളുടെയും നിര്‍മാണത്തിനുമാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതില്‍ ചൈനക്ക് രാജ്യത്തിന്‌ മേല്‍ വിലപേശാന്‍ സാധിക്കും
.
കാരണം ഈ വിപണികളിലെ ആഗോള വിതരണക്കാരിൽ ചൈനക്ക് പ്രധാന പങ്കുണ്ട്. അത് രാജ്യത്തിന്‍റെ ദുർബലമായ ഒരു മേഖല ആണെങ്കില്‍ കൂടിയും, മറ്റ് പലയിടങ്ങളിലും ഇന്ത്യ ശ്രദ്ധാപൂർവ്വം പെരുമാറണം.

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ വിതരണക്കാരായ റഷ്യ 2014 ൽ പാകിസ്ഥാനിലേക്കുള്ള പ്രതിരോധ വിതരണത്തിനുള്ള ദീർഘകാല നിരോധനം പിൻവലിച്ചു. അതിനു ശേഷം അവര്‍ അടുത്തിടെ ആക്രമണ ഹെലികോപ്റ്ററുകൾ ആ രാജ്യത്തേക്ക് വാങ്ങിയിരുന്നു. ടാങ്കുകളും മിസൈലുകളും ഇതിനെ തുടര്‍ന്ന് വാങ്ങിയേക്കാം.ഇന്ത്യയുടെ പ്രതിരോധ ബജറ്റുമായി പാകിസ്ഥാന് പൊരുത്തപ്പെടാൻ കഴിയില്ല, വിദേശനാണ്യ വിനിമയത്തിന്‍റെ കാര്യത്തിലും അവര്‍ നമുക്ക് പിന്നിലാണ്. എന്നിരുന്നാലും, ആഭ്യന്തര ഉൽ‌പാദനത്തിൽ ഇന്ത്യ എത്രത്തോളം വിജയിക്കുന്നുവെന്നത് സൈനിക ആവശ്യങ്ങള്‍ക്കായി റഷ്യയെ നമ്മള്‍ ആശ്രയിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നു ഇന്നതിനെ ആശ്രയിച്ചിരിക്കും. ഇന്തോ-റഷ്യൻ വ്യാപാരം കൂടുതലും പ്രതിരോധ മേഖലയിൽ മാത്രം ഒതുങ്ങുന്നതിനാൽ മോസ്കോയുമായുള്ള വിശാലമായ ബന്ധം ശ്രദ്ധാപൂർവ്വം പരിപോഷിപ്പിക്കേണ്ടതുണ്ട്.

സമീപ പ്രദേശങ്ങളിലുള്ള, ഭൂട്ടാൻ ഒഴികെ, മറ്റെല്ലാവർക്കും ചൈനയുമായി വലിയ വ്യാപാര ബന്ധവും പ്രതിരോധ ബന്ധവുമുണ്ട്. അതുകൊണ്ട് അയൽരാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിപണി തുറക്കുന്നതും അടയ്ക്കുന്നതും കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. അതിനാല്‍ ഗവൺമെന്‍റിന്‍റെ വിപണി നിഷേധ നടപടികളിൽ ആവേശഭരിതരായ അതേസമയം ഇന്നലെ ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ അസ്വസ്ഥരായ ആഭ്യന്തര ബിസിനസ്സ് ലോബികളെ അത് തകർത്താലും ഇത് രണ്ടു വഴിക്കും കളിക്കേണ്ട ഒരു കളിയാണ് എന്ന് കൂടി നാം ഓര്‍ക്കണം.

(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ട്ണറായ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളം ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories