TopTop

കൊളോണിയൽ ശൈലി ശീലമാക്കിയ ഡൽഹി പൊലീസിന് വിശ്വാസ്യത വീണ്ടെടുക്കാനാവുമോ

കൊളോണിയൽ ശൈലി ശീലമാക്കിയ ഡൽഹി പൊലീസിന് വിശ്വാസ്യത വീണ്ടെടുക്കാനാവുമോ


ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ എടുത്ത നടപടികൾ പൊലീസിന്റെ ക്രൗര്യമുഖം വെളിപ്പെടുത്തുന്നതായിരുന്നു.നിയമവാഴ്ചാ സംരക്ഷണം എന്ന പേരില്‍ പോലീസ് ചെയ്തുകൂട്ടിയ അക്രമപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അന്വേഷണത്തിലും കടുത്ത കെടുകാര്യസ്ഥതയാണ് പോലീസ് കാണിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളോട് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെയാണ് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ കടുത്ത അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. ഫീസ്, ഹോസ്റ്റലും മറ്റു സൗകര്യങ്ങളും ഉപയോഗിക്കുന്നതിനുള്ള ഫീസുകള്‍ എന്നിവ വര്‍ധിപ്പിച്ചതിനെതിരെ ജവാഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ 2019 നവംബര്‍ മുതല്‍ സമരത്തിലാണ്.നവംബര്‍ മുതല്‍ തന്നെ വിദ്യാര്‍ത്ഥികളും അധികൃതരും തമ്മില്‍ പലതവണ സംഘര്ഷങ്ങളുണ്ടായി, മാധ്യമങ്ങളുടെയും പൗര സമൂഹത്തിന്റെയും നിരന്തരമായ ജാഗ്രതയ്ക്കിടയിലും ക്യാമ്പസ്സിനുള്ളില്‍ കയറി പോലീസ് അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. ക്യാമ്പസ്സിനുള്ളില്‍ നടന്ന പോലീസ് അതിക്രമത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെപോലും തല്ലി ചതയ്ക്കുന്ന സ്ഥിതിവിശേഷമുണ്ടായി.
ഡിസംബര്‍ മാസത്തോടുകൂടി ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നു വരികയും അത് ദേശവ്യാപകമായി പ്രതിഷേധങ്ങള്‍ക്കു വഴിവെക്കുകയും ചെയ്തു ഇതിനെത്തുടര്‍ന്ന് പ്രതിഷേധ പ്രരിപാടികള്‍ സംഘടിപ്പിച്ച ജാമിയ മില്ലിയയിലെയും അലിഗഡ് മുസ്ലിം സര്‍ കലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണമാണ് ഭരണകൂടം പോലീസിനെ ഉപയോഗിച്ചു നടത്തിയത്. ക്യാമ്പസ് ആകെ തച്ചു തകര്‍ത്ത പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. പോലീസിന്റെ നിലവിട്ട ഈ അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേരെ രാജ്യത്തെ വിവിധ സർവകലാശാലകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു വരികയുണ്ടായി
തങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്ങ്ങളിലല്ലാതെ രാഷ്ട്രീയ നിലപാടുകളോ പ്രതിഷേധങ്ങളോ സംഘടിപ്പിക്കാത്ത രാജ്യത്തെ മെഡിക്കല്‍ കോളേജുകള്‍, ഐ ഐ റ്റി കള്‍ , ഐ ഐ എം. കള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ പ്രതിഷേധസ്വരങ്ങളുയര്‍ന്നു.സമാനമായി ഡല്‍ഹിയിലെ സെൻ്റ് സ്റ്റീഫന്‍സ് കോളേജി ചില വിദ്യാര്‍ത്ഥികള്‍ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങി.
പോലീസ് അതിക്രമങ്ങളുണ്ടായ ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ഭാരതീയ ജനത പാര്‍ട്ടിയുടെ സര്‍ക്കാരാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെങ്കില്‍ ഡല്‍ഹിയിലേത് കേന്ദ്ര ആഭ്യന്തര വകുപ്പും. ഈ രണ്ടു സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെ പോലും കടുത്ത ആക്രമണങ്ങളാണ്, ബേട്ടി പടാവോ ബേട്ടി ബചാവോ( , പെണ്‍കുട്ടിയെ സംരക്ഷിക്കൂ) എന്ന മുദ്രാവാക്യയുവുമായി രംഗത്തുവന്ന ബി ജെ പി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനു ശേഷം ഈ രണ്ടു സ്ഥാപനങ്ങളില്‍ നിന്നും ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപേക്ഷിച്ചുപോകുന്ന സ്ഥിതിവിശേഷമുണ്ടാകുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച മുഖമൂടി ധരിച്ച അക്രമികള്‍ ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല ക്യാമ്പസ്സില്‍ കയറി അക്രമം നടത്തി വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെയും ആക്രമിച്ചപ്പോള്‍ പോലീസ് കയ്യും കെട്ടി നോക്കി നിൽക്കുകയാണുണ്ടായത്. തെരുവുവിളക്കുകള്‍ കെടുത്തി ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ വന്ന ആംബുലന്‍സിനേയും ഡോക്ടര്‍മാരെയും ഉപദ്രവിച്ച ഗൂണ്ടകള്‍ മാധ്യമ പ്രവര്‍ത്തകരെപോലും വെറുതെ വിട്ടില്ല. പോലീസാകട്ടെ അക്രമം തടയാന്‍ നടപടികളൊന്നുമെടുത്തില്ലെന്നു മാത്രമല്ല മുഖമൂടി ധരിച്ച അക്രമികള്‍ക്ക് സുരക്ഷിതരായി രക്ഷപെടുവാനുള്ള സാഹചര്യമൊരുക്കി കൊടുക്കുകയും ചെയ്തു.
അക്രമ സംഭങ്ങള്‍ നടന്നു ഇത്രയും ദിവസങ്ങള്‍ക്കുശേഷവും ഡല്‍ഹിപോലീസിനു കുറ്റക്കാരായവരില്‍ ഒരാളെ പോലും അറസ്‌റുചെയ്യുവാനോ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുവാനോ സാധിച്ചില്ല.കഴിഞ്ഞ കുറെ ആഴ്ചകളായി ഡല്‍ഹി പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് ഫേസ് റെക്കഗ്‌നിഷന്‍ സോഫ്ട്‌വെയറിന്റെ സഹായത്തോടെ പ്രതിഷേധക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. .എന്നാല്‍ ഞായറാഴ്ച നടന്ന അക്രമത്തിനു കാരണകാരായവരെ കണ്ടെത്തുന്നതിന് ഇത്തരം സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാതെ അക്രമികളെ തിരിച്ചറിയാന്‍ സഹായകമായേക്കാവുന്ന വിഡിയോക്ലിപ്പുകളും ഫോട്ടോകളും പൊതുജനങ്ങളില്‍നിന്നും ആവശ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഡല്‍ഹി പോലീസ്..പോലീസിന് ഒരാളെ പോലും ഇനിയും തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും, പത്രപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും നിരവധിപേരെ തിരിച്ചറിഞ്ഞു റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ് ഇത്രയും ദിവസങ്ങള്‍ക്കു ശേഷവും ഒരൊറ്റ അക്രമിയെ പോലും അറസ്റ്റ് ചെയ്യുവാന്‍ സാധിക്കാത്തത് ഡല്‍ഹി പോലീസിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് തന്നെ വലിയ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്
അക്രമം നടന്ന ഉടനെ തന്നെ അക്രമികള്‍ ബി.ജെ. പി പ്രവര്‍ത്തകരോ ആര്‍ .എസ്. എസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ. ബി .വി .പിയുടെയോ പ്രവര്‍ത്തകരല്ല എന്ന അവകാശവാദവുമായി ബി. ജെ .പി നേതാക്കള്‍ രംഗത്തുവന്നിരുന്നു.എന്നാല്‍ അക്രമികളില്‍ ചിലര്‍ എ. ബി. വി. പി പ്രവര്‍ത്തകരാണെന്ന് , സംഘടനയുടെ ഡല്‍ഹി യൂണിറ്റിന്റെ നേതാവുള്‍പ്പടെ ഇംഗ്ലീഷ് ന്യൂസ് ചാനലിലിരുന്നുകൊണ്ടു സമ്മതിച്ചതാണ്.ജെ .എന്‍ .യുവിലെ അക്രമ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയതാണെന്ന ബി ജെ പി നേതാക്കളുടെയും അവരെ പിന്തുണയ്ക്കുന്ന ഒരുകൂട്ടം പത്രപ്രവര്‍ത്തകരുടെയും അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ് ഈ തെളിവുകള്‍. ഞായറഴ്ച നടന്ന അക്രമങ്ങളെ സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചത് വൈകിട് 6.30 ഓാടെയാണെന്നാണ് പോലീസ് ഭാഷ്യം, അക്രമ സംഭവങ്ങള്‍ വൈകിട്ട് 4.30 ഓടെ ആരംഭിച്ചുവെന്നും അപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെന്നും പറയുന്ന സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവനയോട് പോലീസിന്റെ നിലപാട് ഒത്തുപോകുന്നില്ല . ഇനി പോലീസ് 6.30 ഓടു കൂടി മാത്രമാണ് വിവരം അറിഞ്ഞതെങ്കില്‍കൂടി രാത്രി ഒന്‍പതു മണി വരെ ക്യാമ്പസ്സിനകത്തും പുറത്തും അക്രമങ്ങള്‍ എങ്ങിനെ നടന്നു എന്നതിനും ഉത്തരമാകുന്നില്ല. ഇതിനെ ചോദ്യം ചെയ്ത ഒരു വിദ്യാര്‍ത്ഥിനിയോട് നിങ്ങള്‍ കോടതിയില്‍ പോയി ചോദിക്കൂ എന്നാണ് പൊലീസിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ അന്താരാഷ്ട്ര എംബസ്സികളും മറ്റു നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയുന്ന വസന്ത വിഹാറില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ ദൂരത്താണ് ജെ .എന്‍. യു സ്ഥിതി ചെയുന്നത്, സര്‍വകലാശാല ഗെയ്റ്റിന്റെ പരിസരത്തുനിന്നും രണ്ടു മിന്റ് ദൂരത്തു അഞ്ചോളം പോലീസ് കണ്ട്രോള്‍ റൂമുകളും, ക്വിക്ക് റെസ്‌പോണ്‍സ് വാഹനങ്ങളും ലഭ്യമാണ്. തെറ്റായ വിവരങ്ങളടങ്ങിയ പ്രചാരണങ്ങളാണ് പല മാധ്യമങ്ങളും ഈ വിഷയത്തെ പറ്റി റിപ്പോര്‍ട്ടുകളായി നല്‍കിയത്. സര്‍വകലാശാല വൈസ് ചാന്‍സിലറും സര്‍ക്കാര്‍ പ്രചാരണ വിഭാഗമായ പ്രസാര്‍ ഭാരതിയും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയില്‍ പെട്ട ഒരു വിദ്യാര്‍ത്ഥി ഒരു എ .ബി. വി .പി പ്രവര്‍ത്തകനെ മര്‍ദിക്കുന്നു എന്ന രീതിയിലാണ് അക്രമപ്രവര്‍ത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചാരണത്തിനായി നല്‍കിയത്, എന്നാല്‍ യാഥാര്‍ഥ്യം നേരെ തിരിച്ചയായിരുന്നു താനും. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അക്രമത്തെ കുറിച്ച്,. നല്‍കിയ പ്രസ്താവനയും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദികളെ സംരക്ഷിക്കുന്ന രീതിയിലുള്ളതായിരുന്നു.
അക്രമ സംഭവങ്ങളെ സംബന്ധിച്ചു പ്രധാന ബോളിവുഡ് താരങ്ങള്‍ മൗനം പാലിച്ചപ്പോള്‍ ദീപിക പദുക്കോണ്‍ ധൈര്യപൂര്‍വം സര്‍വകലാശാലയില്‍ എത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. ദീപികയുടെ പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണെന്ന നിലയ്ക് വലിയൊരു റിസ്‌കാണ് ഈ കലാകാരി ഏറ്റെടുത്തിരിക്കുന്നത് .ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപിനെയും, അനുഭവ സിന്‍ഹയെയും പോലുള്ള നിരവധി പേര് കഴിഞ്ഞ രണ്ടു മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നുകൊണ്ട് ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കുള്ള പിന്തുണ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണെന്നു മനസിലാക്കിയ ബി ജെ പി കേന്ദ്ര മന്ത്രി പിയുഷ് ഗോയലിനെ വിട്ടു ബോളി വുഡ് താരങ്ങള്‍ക്കായുള്ള ഒരു വിരുന്നു, ജെ .എന്‍. യുവില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന അതെ സമയത്തു തന്നെ ആസൂത്രണം ചെയ്തെങ്കിലും, മുന്‍നിര താരങ്ങളെയൊന്നും പങ്കെടുപ്പിക്കാന്‍ അവര്‍ക്കു സാധിച്ചില്ല.
മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹിന്ദ്ര വിദ്യാര്‍ത്ഥികളെ മര്ധിക്കുന്നതിനെതിരായി.സമൂഹമാധ്യമത്തിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു , അതെസമയം പൊതുജന വികാരം കണക്കിലെടുത്ത ആര്‍ . എസ്. എസ് നടത്താനിരുന്ന വ്യവസായികളുടെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന അക്‌സ്വെഞ്ചര്‍ ഗ്രൂപ്പ് മേധാവി പരിപാടിയില്‍ നിന്നും വിട്ടുനില്കുന്നതായി അറിയിച്ചു.മുസ്ലിങ്ങളെ അപരവത്കരിക്കുന്ന പൗരത്വ ബില്ലിന്റെ പ്രഖ്യാപനത്തിനു ശേഷം രാജ്യമൊട്ടാകെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന്റേതായ ഒരു വികാരം പടര്‍ന്നു കൊണ്ടിരിക്കുകയാണ്..അന്താരഷ്ട്ര തലത്തില്‍ തന്നെ നിരവധി കാരണങ്ങളാല്‍ പ്രതിച്ഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ , മുസ്ലിങ്ങള്‍ക്ക് നേരെ കൃത്യമായി വിവേചനം കാണിക്കുന്ന ഈ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിലൂടെ നിയമസംഹിതയ്ക്കു മുന്നിലും പരാജയപെടുവാന്‍ പോകുകയാണ്.പൊലീസിനെ നിലയ്ക്ക് നിര്‍ത്തി പ്രതിഷേധക്കാര്‍ക്കു നേരെയുള്ള അക്രമമവസാനിപ്പിക്കുക എന്നതാണ് പ്രതിച്ഛായ നിലനിര്‍ത്താന്‍ സര്‍ക്കാരിന് മുന്നിലുള്ള വഴി.
കൊളോണിയല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അസംബന്ധം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച്, ജെ എന്‍ യുവ്യിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയവരെ കണ്ടുപിടിച്ചു നിയമത്തിനു മുന്‍പില്‍ കൊണ്ടിവരികയെന്നതും, അലിഗഡിലും, ജാമിയയിലും അക്രമത്തിനു നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടികളെടുക്കുക എന്നതുമാണ് സര്കാരിനുമുന്നിലുള്ള ഏക പോംവഴി.


Next Story

Related Stories