TopTop
Begin typing your search above and press return to search.

കോര്‍പ്പറേറ്റുകള്‍ മേല്‍പ്പോട്ട്, ജനങ്ങള്‍ കീഴ്പ്പോട്ട്; ഇതൊരു നല്ല കാഴ്ചയല്ല - ടി എന്‍ നൈനാന്‍ എഴുതുന്നു

കോര്‍പ്പറേറ്റുകള്‍ മേല്‍പ്പോട്ട്, ജനങ്ങള്‍ കീഴ്പ്പോട്ട്; ഇതൊരു നല്ല കാഴ്ചയല്ല - ടി എന്‍ നൈനാന്‍ എഴുതുന്നു


ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയില്‍നിന്ന് ഏറ്റവും വേഗത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന കണ്ടെത്തലിനെ തുടര്‍ന്നുണ്ടായ നിരവധി വിലയിരുത്തലുകളില്‍ പ്രധാനപ്പെട്ട ഒന്ന് രാജ്യത്തിന്റെ വളര്‍ച്ചാ ശേഷി ആറ് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞുവെന്നതാണ്. കോവിഡ്-19 മാന്ദ്യത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഇന്ത്യയുടെ പൊതു കടവും ധനക്കമ്മിയും റിക്കോര്‍ഡ് ഉയരത്തിലായിരിക്കും. ബാങ്കുകളെയും കമ്പനികളെയും ബാധിക്കുന്ന 'ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധി' വീണ്ടും ഉയര്‍ന്നുവരികയും ധനമേഖലയിലെ സങ്കീര്‍ണമായ വെല്ലുവിളികള്‍ ഉണ്ടാവുകയും ചെയ്യും. ഒരിക്കല്‍ ഏഴ് ശതമാനമായി കരുതിയിരുന്ന വളര്‍ച്ചാ ശേഷി ചുരുങ്ങുകയും ചെയ്യും. എന്നാല്‍ അത് അഞ്ച് ശതമാനമായിരിക്കുമോ? ഒരിക്കലും അല്ല.

ഒരു സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ ശേഷി കണക്കാക്കുക എന്നത് ലളിതമായി ചെയ്യാവുന്ന ജേര്‍ണലിസമാണ് (നിക്ഷേപ നിരക്കിനെ ICOR അഥവാ ഇന്‍ക്രിമെന്‍റല്‍ ക്യാപ്പിറ്റല്‍ ഔട്ട്‌പുട്ട് റേഷ്യോ കൊണ്ട് ഭാഗിക്കുക). അതല്ലെങ്കില്‍ നിറയെ അനുമാനങ്ങള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണമായ ഒരു ഗണിതശാസ്ത്ര പ്രശ്നമായും അതിനെ കാണാം.
വിവരങ്ങളുടെ അപര്യാപ്തത വലിയ തോതിലുള്ള സമ്പദ് വ്യവ
സ്ഥയില്‍, വളര്‍ച്ച നിരക്കിനെ കുറിച്ചുള്ള ധാരണകള്‍ രൂപികരിക്കുക, വ്യക്തമായ കണക്കുകള്‍ക്കപ്പുറം ചില വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നത് ശരിയാണ്.
എന്നാലും, ഇന്ത്യയുടെ വളര്‍ച്ചാ ശേഷി 1980 കളിലും 90 കളിലും കൈവരിച്ച
വളര്‍ച്ചാ നിരക്കുകളേക്കാള്‍ താഴെ ആകുമെന്ന് (5.5 ശതമാനത്തിനും 6 ശതമാനത്തിനുമിടയില്‍)
ഇതേവരെ ആരും തന്നെ പറഞ്ഞിട്ടില്ല. അങ്ങനെയാണെങ്കില്‍, ബ്രിക്സ് (BRICS) നെക്കുറിച്ചുള്ള കണക്കൂകൂട്ടലുകൾ ഉടച്ചുവാര്‍ക്കേണ്ടി വരും.
പണപ്പെരുപ്പം കണക്കിലെടുത്താന്‍ 2022-23 ലെ പ്രതിശീര്‍ഷ വരുമാനം എന്നത് 2019-20 ല്‍നിന്ന് ഏറെ വ്യത്യാസമുള്ളതാകില്ല. അതായത് മൂന്ന് വര്‍ഷം നഷ്ടമായി എന്നതാണ്. ഇതെന്താണ് അര്‍ത്ഥമാക്കുന്നത്. എല്ലാ മേഖലയിലേയും ശേഷി മിച്ചമായിരിക്കുകയും പുതിയ നിക്ഷേപം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകുക.
ഭാവിയിലെ വളര്‍ച്ച പഥത്തെ സൂചിപ്പിക്കാന്‍ ഒരു പുതിയ അക്ഷരമുണ്ട്: അത് ശുഭാപ്തി വിശ്വാസക്കാരായ രണ്ട് സർക്കാർ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറഞ്ഞതു പോലെ V ആകൃതിയില്‍ (നേരെ താഴേക്ക് പിന്നെ മുകളിലേക്ക്) ആയിരിക്കില്ല. അല്ലെങ്കില്‍ U ആകൃതിയിലോ(ഒരു നിശ്ചിത സമയ നഷ്ടത്തിന് ശേഷം മുകളിലേക്ക്),W ആകൃതിയിലോ, L ആകൃതിയിലോ അല്ല. മറിച്ചത് K ആകൃതിയിലാണ്. ഒരു ലംബത്തില്‍ നിന്നും രണ്ടു ദിശകളിലേക്കായി അകന്നു പോകുന്ന നേര്‍രേഖകള്‍.
2008ല്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മുതല്‍ എന്താണ് വ്യത്യസ്ഥ അളവില്‍ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വിശദീകരിക്കാന്‍ ആഗോള വിശകലന വിദഗ്ധരുടെ ഈ വര്‍ഷത്തെ കണ്ടെത്തലാണ് ഇത്-രാജ്യങ്ങള്‍ക്കും സാമ്പത്തിക മേഖലകള്‍ക്കും കമ്പനികള്‍ക്കും, പിന്നെ, തീര്‍ച്ചയായും ജനങ്ങള്‍ക്കും ഇടയിലെ വിജയിക്കുന്നവരും പരാജിതരും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന വിടവിനെ വിശദീകരിക്കുകയാണ് ഈ മാതൃക.

ഉദാഹരണങ്ങള്‍ അനവധിയാണ്. 2008 മുതല്‍ ചൈന അവിശ്വസനീയമായ രീതിയില്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അവര്‍
ലോകത്താകമാനമുള്ള
തന്ത്രപ്രധാനമായ കമ്പനികളെയും, തുറമുഖങ്ങളെയും വിഴുങ്ങുകയാണ്. ബീജിംഗിന്റെ കൽപനകൾക്ക് കീഴ്പ്പെടുന്ന കട ബാധിതരായ ദുര്‍ബല ഗ
വണ്‍
മെന്‍റുകളെ കണ്ടെത്തി അവര്‍ക്ക് കയ്യയച്ച് സാമ്പത്തിക സഹായങ്ങള്‍ നല്കുന്നു.

ഇന്ത്യയില്‍, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് ചെയ്തതുപോലെ
ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെടുകയും സ്വകാര്യ ഉപഭോഗം തകരുകയും
ചെയ്യുമ്പോള്‍ ഓഹരി വിപണിയിലെ നിക്ഷേപകർ മെച്ചപ്പെട്ട നിലയിലാണ്.
ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾ പോലെ ഡിസ്റ്റന്‍സ് വര്‍ക്കിംഗ് അല്ലെങ്കില്‍ ഡിസ്റ്റന്‍സ് ലേര്‍ണിംഗ് നടത്തുന്ന കമ്പനികള്‍ക്കിപ്പോള്‍ നല്ല കാലമാണ് (കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും കൂടുതല്‍ പണവും). അതേസമയം, റിയൽ എസ്റ്റേറ്റ് മാർക്കറ്റും ഫോര്‍മല്‍ ഓഫീസ് ഷർട്ടുകളുടെ നിർമ്മാതാക്കളും മാന്ദ്യത്തിലാണ്. ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ QANTAS (ക്വീൻസ്‌ലാന്‍റ് നോർത്തേൺ ടെറിട്ടറി ഏരിയൽ സർവീസസ്) ഇപ്പോള്‍ നിലനില്‍പ്പിനായി പൈജാമകള്‍ വില്‍ക്കുന്നു! എല്ലാ മേഖലകളിലും വലിയ കമ്പനികള്‍ ചെറിയ കമ്പനികളെ തിന്നുന്നു. ജിയോ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏതാണ്ട് മുഴുവനായും വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. അടുത്തതായി D - MART എന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഭീമന്‍മാരെ വിലക്കിഴിവ് നല്‍കാന്‍ പ്രേരിപ്പിക്കുന്നു, അദാനി പ്രാദേശിക വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും മേല്‍ കുത്തകാവകാശങ്ങള്‍ സ്വന്തമാക്കുന്നു.

ഈ പ്രതിഭാസം മുതലാളിത്തത്തെക്കുറിച്ചുള്ള ഓസ്ട്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് ഷുംപീറ്ററുടെ "നിര്‍മ്മാണാത്മക തകര്‍ച്ച" (ക്രിയേറ്റിവ് ഡിസ്ട്രക്ഷന്‍) എന്ന കാഴ്ചപ്പാടിനപ്പുറമാണ്. വലിയ തോതിലുള്ള തകര്‍ച്ച ബാങ്കുകളെ പോലും ബാധിക്കുകയാണെങ്കില്‍ അതെങ്ങനെയാണ് സഹായകരമാവുക? നിക്ഷേപക മാനേജിംഗ് കമ്പനിയായ മാർസെല്ലസിലെ സൗരഭ് മുഖർജി വാദിക്കുന്നത് പോലെ ലാഭത്തിന്‍റെ കേന്ദ്രീകരണം അതാത് മേഖലകളിലെ വമ്പന്‍മാരുടെ കൈകളില്‍ അഭൂതപൂർവമായ തലത്തില്‍ എത്തിയിരിക്കുകയാണ്.
സാങ്കേതിക ഭീമന്‍മാരെയും അവരുടെ അനാരോഗ്യകരമായ പെരുമാറ്റത്തിനും മുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ക്കൊണ്ടിരിക്കുന്ന യൂറോപ്പ്, ഓസ്ട്രേലിയ പോലെയുള്ള സ്ഥലങ്ങ
ളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ വിപണിയെ നിയന്ത്രിക്കുന്നവരും
, കോമ്പറ്റീഷൻ കമ്മീഷനുമൊക്കെ
അന്ധരോ അല്ലെങ്കില്‍ അബോധാവസ്ഥയിലോ ആണ്.

വെറും മഹാമാരികൊണ്ടുണ്ടായതല്ല ഇത് മറിച്ച് വിശാലമായ ഘടകങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. വളർച്ചാ മാന്ദ്യത്തിനും സാമ്പത്തിക അസമത്വത്തിനുമെല്ലാം കാരണമാകുന്ന ശക്തികൾ കോവിഡ് -19 ന് മുന്‍പും ഉണ്ടായിരുന്നു, പക്ഷേ, ഈ പ്രവണതകൾ ഇപ്പോൾ വർദ്ധിച്ചുവരികയാണ്.
ഒരു സാമൂഹ്യ ക്ഷേമ മാതൃകയില്‍ സർക്കാർ
ചെറുകിട, ഇടത്തര സംരംഭങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള പ്രാപ്തി ഉണ്ടാക്കിക്കൊടു
ത്തുകൊണ്ട് പരാജിതരെയും സംരക്ഷിക്കണം. (ഉദാഹരണം ജര്‍മ്മനിയിലെ മിറ്റസ്ലാന്‍ഡ്). പക്ഷേ സർക്കാരുകൾക്ക് അവര്‍ക്ക് മുന്നില്‍ വരുന്ന പ്രശ്നങ്ങളെ അതിന്റെ വ്യാപ്തി മനസിലാക്കി നേരിടാനുള്ള കെല്‍പ്പ് ഇപ്പോഴില്ല.
ദേശീയതയുടെ രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്്ത്രത്തിലും അഭയം തേടി ഒളിച്ചോടുകയാണ് അപ്പോള്‍ ചെയ്യുന്നത്. ശക്തരായ ബിസിനസുകാര്‍ സ്റ്റേറ്റിനെ തന്നെ നിയന്ത്രിക്കുന്ന അവസ്ഥയുടെ ഫലമായി ഉണ്ടാകുന്ന ട്രൈബലിസവും നേറ്റവീസവും ഈ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. രാഷ്ട്രീയത്തിലെയും സാമ്പത്തിക മേഖലയിലേയും വിജയികൾ ഒന്നായിരിക്കണമെന്നില്ല.
. മൊത്തത്തില്‍ അതൊരു നല്ല കാഴ്ച്ചയാകില്ല. 5 ശതമാനം ചിലപ്പോള്‍ യാഥാര്‍ത്ഥ്യം ആയേക്കാം.
(ദി പ്രിന്‍റുമായുള്ള കണ്ടന്‍റ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories