TopTop
Begin typing your search above and press return to search.

വരാനിരിക്കുന്നത് സാമ്പത്തിക സുനാമി-ടി എന്‍ നൈനാന്‍ എഴുതുന്നു

വരാനിരിക്കുന്നത് സാമ്പത്തിക സുനാമി-ടി എന്‍ നൈനാന്‍ എഴുതുന്നു

വിശദാംശങ്ങള്‍ മറന്നേക്കൂ, എന്താണ് വിശാല ചിത്രം വ്യക്തമാക്കുന്നത്? ആദ്യമായി, മിക്ക ആളുകളും പ്രതീക്ഷിച്ചതില്‍ നിന്നും വിരുദ്ധമായി കോവിഡ് വലിയ ആഘാതമായി അവസാനിക്കാന്‍ പോവുകയാണ്. മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ ഇന്ത്യ കവച്ചുവെക്കുകയാണ്. ഒരു വളരെ വിദൂര സാധ്യത മാത്രമായി വിലയിരുത്തപ്പെട്ടിരുന്ന 90,000 രോഗികള്‍ക്ക് മുകളിലേക്ക് അത് നീങ്ങിയിരിക്കുന്നു. കഷ്ടിച്ച് എട്ടാഴ്ച മുമ്പ് ആദ്യത്തെ അടച്ചുപൂട്ടല്‍ ആരംഭിക്കുന്ന സമയത്ത് ഇന്ത്യയില്‍ കഷ്ടിച്ച് 500 രോഗബാധിതര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ ചൈനയില്‍ 80,000 ത്തിലേറെ രോഗികളുണ്ടായിരുന്നു.

രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്ന നിരക്ക് സര്‍ക്കാര്‍ പരിശോധിക്കുകയും രോഗവ്യാപനം കുറയുന്നതായി വിലയിരുത്തുകയും ചെയ്യുന്നു. എന്നാലും ആശാസ്യമായ കുറവ് അത് പ്രതിഫലിപ്പിക്കുന്നില്ല. കഴിഞ്ഞ 32 ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ എട്ട് മടങ്ങ് വര്‍ദ്ധന അതായത് മൂന്ന് ഇരട്ടിപ്പുകള്‍ കണ്ടുകഴിഞ്ഞു. ഇരട്ടിപ്പ് നിരക്ക് ഇനിയും കുറയുമെന്നും അടുത്ത 50 ദിവസങ്ങള്‍ക്കിടയില്‍ (അതായത് ജൂലൈ ആദ്യത്തോടെ) രണ്ട് ഇരട്ടിപ്പുകള്‍ മാത്രമേ ഉണ്ടാവൂ എന്നും സങ്കല്‍പിച്ചാല്‍ പോലും രാജ്യത്ത് 300,000 പേര്‍ രോഗബാധിതരാവും. കോവിഡ്-19 നോടുള്ള പ്രതികരണത്തില്‍ യാതൊരു മാതൃകയും സൃഷ്ടിക്കാതിരുന്ന യുഎസ്, റഷ്യ, ബ്രസീല്‍ എന്നിവയ്ക്ക് തൊട്ട് പിന്നില്‍ കോവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ നാലാമതായി ഇന്ത്യ മാറും. ഇത്തരമൊരു അന്തിമഫലം ഒഴിവാക്കണമെങ്കില്‍, നമ്മള്‍ ഇരട്ടിക്കുന്നതിന് പകരം ദൈനംദിന രോഗബാധിതരുടെ എണ്ണം മൂര്‍ദ്ധന്യത്തിലാവുകയും പിന്നീട് കുറയാന്‍ തുടങ്ങുകയും ചെയ്യണം.
ഇരട്ടിപ്പിന്റെ ഇടപാട് തുടരുകയാണെങ്കില്‍, ആരോഗ്യരംഗത്ത് വരാന്‍ പോകുന്ന വെല്ലുവിളിയെന്ന രീതിയില്‍ മാത്രമല്ല, സാമ്പത്തിക അവസ്ഥയുടെ കാര്യത്തിലും. സാധാരണ അവസ്ഥയെന്ന് തോന്നിക്കുന്ന സ്ഥിതിയിലെങ്കിലും എത്താന്‍ കൂടുതല്‍ സമയം എടുക്കുന്ന സാഹചര്യമാണ് സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ടുളളത്.
കോവിഡ് മഹാമാരി നിയന്ത്രിക്കപ്പെടാതിരിക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതത്തെയും മിക്ക ആളുകളും അത്ര ഗൗരവത്തോടെയല്ല വീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ അധിക വളര്‍ച്ചാ സംഖ്യകളുമായി അഭിരമിക്കുകയാണ് മിക്ക പ്രവചനക്കാരും. ഓഹരി കമ്പോളമാകട്ടെ, ഹൃസ്വകാല വാര്‍ത്തകളോട് മാത്രമാണ് പ്രതികരിക്കുന്നത്. തൊട്ടുത്ത വളവില്‍ ഒരു സുനാമി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഇരുകൂട്ടരും കുറച്ചു കാണുന്നു. നമ്മള്‍ ഇപ്പോള്‍ നയിക്കുന്ന ജീവിതത്തോടുള്ള ശരിയായ താരതമ്യം മഹാമാന്ദ്യക്കാലത്ത് സംഭവിച്ചതിനോടാണെന്ന വിദഗ്ധര്‍ പറയുന്നുത് ശരിയാണെങ്കില്‍ നമുക്ക് കുറച്ചുകൂടി യാഥാര്‍ത്ഥ്യ ബോധമുണ്ടാകേണ്ടതാണ്.
നികുതി തിരിച്ചുനല്‍കലുകള്‍ പോലും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യമാണെന്ന തരത്തിലുള്ള കണക്കുകൂട്ടലുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്ര ധനമന്ത്രി രണ്ട് ഘട്ടങ്ങളായി പ്രഖ്യാപിച്ച നടപടികളില്‍ സഹജമായ തെറ്റുകളൊന്നുമില്ല. ഭൂരിപക്ഷം ആളുകളും നിര്‍ദ്ദേശിച്ച തരത്തിലുള്ളതാണ് വിശാലാര്‍ത്ഥത്തില്‍ ഈ നടപടികള്‍, പക്ഷെ, കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുതല്‍ മുടക്ക് പരമാവധി ചുരുക്കുന്ന തരത്തില്‍ വിവേകപൂര്‍വമോ അല്ലെങ്കില്‍ കൗശലപൂര്‍വമോ (നിങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ച്) രൂപകല്‍പന ചെയ്തിട്ടുള്ളതാണ് ആ നടപടികള്‍. പ്രഖ്യാപനത്തിനും നടപ്പാക്കലിനും ഇടയില്‍ എന്തെങ്കിലും തടസങ്ങള്‍ മുന്‍കൂട്ടി കാണാതെ തന്നെ, സര്‍ക്കാരിന്റെ ശേഷിയുടെ പരിമിതി വ്യക്തമാണ്.
സര്‍ക്കാരും പൊതുസമൂഹവും പ്രദാനംചെയ്യുന്ന ഇടങ്ങളിലാണ് രാജ്യത്തെ 80 ദശലക്ഷം കുടിയേറ്റ തൊഴിലാളികള്‍ പാര്‍ക്കുന്നത് എന്നതാണ് വ്യാഴാഴ്ച ധനമന്ത്രി പരമാര്‍ശിച്ച കണക്കുകളില്‍ ഏറ്റവും ക്രൂരമായത്. മനസിനെ ഭയപ്പെടുത്തുന്ന തരത്തില്‍ ഞെട്ടിക്കുന്ന ഒന്ന്. അതില്‍ നിരവധി പേര്‍ക്ക് താല്‍കാലിക പാര്‍പ്പിടങ്ങള്‍ പ്രദാനം ചെയ്യുന്നത് പോലും ധീരമാണെന്ന പരാമര്‍ശം; വാഗ്ദാനം ചെയ്യപ്പെട്ടത് പോലെ അവര്‍ക്ക് ഉടനടി ഭക്ഷണം പ്രദാനം ചെയ്യുമെന്ന വാക്കുകള്‍ അതിനെ കുടുതല്‍ ഭയപ്പെടുത്തുന്ന ഒന്നാക്കി മാറ്റുന്നു. എന്നിട്ടും, ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും നിര്‍മ്മല സീതാരാമന് നല്‍കാന്‍ സാധിച്ച വാഗ്ദാനം ശോചനീയമായ തരത്തില്‍ ചെറുതായിരുന്നു. സ്വയം പ്രതിരോധിക്കുന്നതിനായി നിരവധി ദശലക്ഷങ്ങളെ വിട്ടുകൊടുക്കുക്കേണ്ടി വരുമെന്ന് തീര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു. ഗ്രാമീണ മേഖലകളിലെ തൊഴില്‍ സാധ്യതകളുടെ അഭാവവും സര്‍ക്കാരിന്റെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പരിപാടിയുടെ തകര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ ദശലക്ഷങ്ങള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയാണ് നാം മുന്നില്‍ കാണുന്നത്.
ഒടുവിലായി, നഷ്ടപ്പെട്ട തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ നടപടിയ്ക്കായി മുറവിളി കൂട്ടുന്ന സ്വകാര്യ മേഖല തൊഴിലുടമകളെ കുറിച്ച് ഒരു വാക്ക്. ആദ്യമായി, തൊഴിലന്വേഷണത്തിനായി തങ്ങള്‍ ഉപേക്ഷിച്ച ഗ്രാമങ്ങളിലെ വീടുകളിലേക്ക് ദീര്‍ഘമായ കാല്‍നട യാത്രകള്‍ക്ക് തയ്യാറായ തങ്ങളുടെ തൊഴിലാളികളുടെ കാര്യത്തില്‍ കുറച്ച് ഉത്തരവാദിത്വമെങ്കിലും അവര്‍ ഏറ്റെടുക്കേണ്ടതുണ്ട്. തൊഴിലുടമകള്‍ ഈ ദശലക്ഷങ്ങളെ എങ്ങനെ കൈയൊഴിഞ്ഞു എന്നതിനെ കുറിച്ചും പങ്കുവെക്കപ്പെട്ട സൗഭാഗ്യങ്ങളെ അല്ലെങ്കില്‍ പരസ്പരാശ്രിത അസ്ഥിത്വത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ ഒരു ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കാതിരുന്നതിനെ കുറിച്ചും അത് ചിലത് നിങ്ങളോട് പറയുന്നുണ്ട്. അതിന് ശേഷം, ഏകപക്ഷീയമായും ഒരു കൂടിയാലോചനകളും ഇല്ലാതെയും തൊഴില്‍ നിയമങ്ങള്‍ എടുത്ത കളഞ്ഞ ചില സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ പ്രകീര്‍ത്തിക്കുന്നത് ഈ മുറിവിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഒരു നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത് പോലെ പ്രശ്‌നാധിഷ്ടിതമായ നിയമങ്ങള്‍ക്കുള്ള ഉത്തരം നിയമരാഹിത്യമല്ല. കൂടാതെ, ഇതേ രീതിയിലുള്ള ഏകപക്ഷീയത നാളെ തങ്ങള്‍ക്ക് നേരെയും പ്രയോഗിക്കപ്പെടുമോ (മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത് പോലെ) എന്ന സംശയത്തോടെയാവും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന സര്‍ക്കാരുകളെ അവര്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിക്ഷേപകര്‍ നോക്കിക്കാണുക.

(ദി പ്രിന്‍റുമായുള്ള കണ്ടന്‍റ് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രൈ. ലിമിറ്റഡിന്റെ ചെയര്‍മാന്‍

Next Story

Related Stories