TopTop
Begin typing your search above and press return to search.

'കച്ചോടം പൊട്ടിപ്പോയ ഒരു സാധു ബിസിനസ് സംരംഭകന്‍', എംസി കമറുദ്ദീന്‍ നടത്തിയ സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പില്‍ മുസ്ലീംലീഗിന് ഇത്രയേ പറയാനുള്ളൂ

കച്ചോടം പൊട്ടിപ്പോയ ഒരു സാധു ബിസിനസ് സംരംഭകന്‍, എംസി കമറുദ്ദീന്‍ നടത്തിയ സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പില്‍ മുസ്ലീംലീഗിന് ഇത്രയേ പറയാനുള്ളൂ


നിക്ഷേപകരെ വഞ്ചിച്ചുവെന്ന കേസിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം എൽ എയുമായ എം സി കമറുദ്ദീനെ കച്ചോടം പൊട്ടിപ്പോയ ഒരു സാധു ബിസിനസ് സംരംഭകനായി ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിക്കുന്നതു കണ്ടപ്പോൾ പെട്ടെന്നോർമ്മവന്നത് ' അപ്പങ്ങളെമ്പാടും ചുട്ടമ്മായി ...' എന്നാരംഭിക്കുന്ന ആ പഴയ മാപ്പിളപ്പാട്ടാണ്. കച്ചോടം പൂട്ടിയപ്പോൾ വട്ടായിപ്പോയ ആളാണ് പാട്ടിലെ അമ്മായി. നമ്മുടെ മഞ്ചേശ്വരം എം എൽ എ യുടെ കാര്യത്തിൽ തല്ക്കാലം അങ്ങനെ സംഭവിച്ചിട്ടില്ല. ഇനിയിപ്പോൾ കേസും പുക്കാറുമൊക്കെയായി അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്നുകൂടി കരുതിയിട്ടാവുമോ കുഞ്ഞാലിക്കുട്ടി സായ്‌വ് കച്ചോടം പൊളിഞ്ഞുപാളീസായി പോയ ഒരു ശുദ്ധാത്മാവായി എം എൽ എയെ വെള്ള പൂശിയത് എന്നറിയില്ല. സ്വർണാഭരണ വ്യാപാരവുമായി ബന്ധപ്പെട്ടു ആരംഭിച്ച നാലോളം സ്ഥാപനങ്ങളുടെ മറവിൽ നടന്ന ഒരു വലിയ നിക്ഷേപ തട്ടിപ്പിനെയാണ് കുഞ്ഞാലിക്കുട്ടി ഇത്തരത്തിൽ വെള്ളപൂശാൻ ശ്രമിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കൂടി സാന്നിധ്യത്തിൽ കമറു
ദ്ദീ
ൻ വിഷയം ചർച്ച ചെയ്ത ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞതെന്നതിനാൽ ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമോ നിലപാടോ ആയല്ല മറിച്ചു മുസ്ലിം ലീഗ് നേതൃത്വത്തിന്റേതു കൂടിയായി കാണേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ കാണേണ്ടുന്ന മറ്റൊരു കാര്യം എത്ര ലാഘവത്തോടെയാണ് കമറുദ്ദീൻ വിഷയം മുസ്ലിം ലീഗ് നേതൃത്വം കൈകാര്യം ചെയ്തത് എന്നതാണ്. കമറുദ്ദീന്റെ കച്ചോടത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെങ്കിലും കുറ്റാരോപിതൻ മുസ്ലിം ലീഗിന്റെ എം എൽ എ ആയതുകൊണ്ട് ഇക്കാര്യത്തിൽ പാർട്ടിക്കുള്ള ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് വിഷയത്തിൽ ഇടപെട്ടതെന്നു പറയുമ്പോഴും കമറു
ദ്ദീ
നെതിരായ കേസ് കോടതിക്കു വെളിയിൽ ഒതുക്കി തീർക്കാൻ വേണ്ടി നേതൃത്വം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
തനിക്കു വെറും നാല് മാസ സമയം തന്നാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളു എന്ന് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്ന കമറുദ്ദീന് കട ബാധ്യതകൾ തീർക്കാൻ വേണ്ടി പാർട്ടി അനുവദിച്ചു നൽകിയിരിക്കുന്നത് ആറു മാസ സമയമാണ്. കേവലം ഒരു പൂവ് ചോദിച്ചയാൾക്കു പൂങ്കാവനം തന്നെ നൽകിയ അവസ്ഥ. കമറുദ്ദീന്റെയും കൂട്ടുകച്ചോടക്കാരുടെയും ആസ്തി വകകൾ വിറ്റാൽ തന്നെ വീട്ടാവുന്നതേയുള്ളൂ കടമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ആയതിനാൽ കടമെത്ര, ആസ്തിയെത്ര എന്ന് തിട്ടപ്പെടുത്താൻ ഈ മാസം 30 വരെ സമയം. അതിനായി ഒരു സമിതി. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി നടപടികൾ. എന്നാൽ ഇതിനകം തന്നെ പുറത്തുവന്ന വാർത്തകളിൽ നിന്നും മനസിലാവുന്നത് ചന്തേരയിലും പയ്യന്നൂരിലും കാസർകോഡുമൊക്കെ കമറു
ദ്ദീ
നും സംഘവും കച്ചോടം നടത്തിയിരുന്ന സ്ഥാപനങ്ങളും ഭൂമിയുമൊക്കെ നേരത്തെ തന്നെ വിറ്റു കഴിഞ്ഞു എന്നാണ്. അപ്പോൾ പിന്നെ ആസ്തിയുടെ കാര്യം എന്താവും എന്ന് കണ്ടു തന്നെ അറിയേണ്ടതുണ്ട്. അതുകൊണ്ടു കൂടിയാവണം ഉള്ള ആസ്തിയോടൊപ്പം ബന്ധുമിത്രാദികളിൽ നിന്നും മറ്റും ഫണ്ട് പിരിക്കാമെന്ന ഒരു വ്യവസ്ഥകൂടി ലീഗ് നേതൃത്വം മുന്നോട്ടുവെച്ചിട്ടുള്ളത്.

കമറുദ്ദീൻ മുസ്ലിം ലീഗിന്റെ എം എൽ എ ആയതിനാൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നു സമ്മതിക്കുന്ന മുസ്ലിം ലീഗ് നേതൃത്വം പക്ഷെ അയാൾ എം എൽ എ സ്ഥാനം രാജി വെക്കണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. കമറു
ദ്ദീ
നെ പണക്കാട്ടേക്കു വിളിപ്പിച്ചുവെന്ന സൂചന ലഭിച്ചപ്പോൾ ചാനലുകളിലൂടെയും മറ്റും പുറത്തുവന്ന വാർത്ത ' കമറുദ്ദീനെതിരെ മുസ്ലിം ലീഗ് നേതൃത്വം കടുത്ത നടപടിയിലേക്ക് ' എന്നായിരുന്നു. എന്നാൽ ഇന്നലെ പാണക്കാട് ചേർന്ന യോഗത്തിൽ കമറുദ്ദീനെതിരെ എടുത്ത അച്ചടക്കനടപടി എന്തെന്നുകൂടി കാണുക. യു ഡി എഫ് കാസർകോട് ജില്ലാ കൺവീനർ സ്ഥാനത്തു നിന്നും കമറുദ്ദീനെ നീക്കം ചെയ്യുന്നതിലേക്കൊതുങ്ങി അയാൾക്കെതിരായ അച്ചടക്ക നടപടി. എം എൽ എ ആയി തിരഞ്ഞെടുത്തതിന് പിന്നാലെ തന്നെ ഒന്ന് ഒഴിവാക്കി തരൂവെന്നു കമറു
ദ്ദീ
ൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്ന പദവിയാണ് ഇതെന്നറിയുമ്പോൾ ആരും ചിരിച്ചുപോകും. ധാർമിക ഉത്തരവാദിത്തത്തെക്കുറിച്ചു പറഞ്ഞ കുഞ്ഞാലിക്കുട്ടിയടക്കം പാണക്കാട് തങ്ങളുമായി കൂടിയാലോചന നടത്തി എടുത്ത അച്ചടക്ക നടപടിയാണിത്! ധാർമിക ഉത്തരവാദിത്തത്തെക്കുറിച്ചു പറയുമ്പോഴും കമറുദ്ദീനെതിരെ കാര്യമായ അച്ചടക്ക നടപടിയൊന്നും എടുത്തില്ലെന്നു മാത്രമല്ല അയാളെ കച്ചോടം പൂട്ടിപ്പോയ വെറും ഒരു പാവത്താനായി ചിത്രീകരിക്കുക കൂടി ചെയ്യുക വഴി മുസ്ലിം ലീഗ് നേതൃത്വം എന്താണ് വ്യക്തമാക്കുന്നത്? എന്നാൽ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും അവകാശപ്പെടുന്നതുപോലെ ഒരു ശുദ്ധാത്മാവല്ല കമറു
ദ്ദീ
ൻ എന്നു സംശയിക്കാൻ പോന്ന മറ്റു ചില ആരോപണങ്ങളും അയാൾക്കെതിരെ ഉയർന്നുവന്നിട്ടുണ്ട്. വഖഫ് സ്വത്തു തട്ടിപ്പു കേസാണ് അതിലൊന്ന്. മറ്റൊന്ന് കൊയിലാണ്ടി സ്വദേശിയായ ഹനീഫ് എന്നയാളുടെ ഉടമസ്ഥതയിൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന 'മാർജാൻ ഗോൾഡ് ' എന്ന സ്ഥാപനത്തിൽ നിന്നും 25 കിലോ സ്വർണം ബലമായി തട്ടിക്കൊണ്ടുപോയ കേസും. ഇതിൽ രണ്ടാമത്തെ കേസ് കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു ഏതാണ്ട് കുഴിച്ചുമൂടപ്പെട്ടു എന്നു കരുതിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പൊന്തിവന്നിരിക്കുന്നു.

ഇത്തരത്തിൽ നേരത്തെ തന്നെ ആരോപണ വിധേയനായ ഒരാളെ കുഞ്ഞാലിക്കുട്ടിയും മറ്റും എന്തിനു വെള്ളപൂശാൻ ശ്രമിക്കണം? ഇനിയിപ്പോൾ മുസ്ലിം ലീഗീന്റെ ഉന്നതരായ ആരെങ്കിലും കമറുദ്ദീന്റെ കച്ചോടത്തിൽ നിന്നും പങ്കു പറ്റിയിയിട്ടുണ്ടോ? ഇല്ലെങ്കിൽ പിന്നെ കമറുദ്ദീനോട് എന്തിനിത്ര അനുഭാവം എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുന്നതും ഇവിടെയാണ്. ഒരു ഭാഗത്തു കമറുദ്ദീനെ സഹായിക്കാൻ ശ്രമിക്കുമ്പോൾ തന്നെ നിക്ഷേപകരിൽ ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളാണെന്നതും നേതൃത്വത്തെ വല്ലാതെ അലട്ടുന്നുണ്ടെന്നത് ഇന്നലെ പാണക്കാട്ടേക്കു പുറപ്പെട്ട കമറു
ദ്ദീ
നെ പാതിവഴിയിൽ വെച്ച് തിരിച്ചയക്കാൻ ശ്രമിച്ചതിൽ നിന്നും വ്യക്തമാണ്. കമറുദ്ദീന് പിന്നാലെ അയാളെ എതിർക്കുന്ന മറ്റൊരു സംഘവും പാണക്കാട്ടേക്കു പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞതിനെ തുടർന്നായിരുന്നുവത്രെ ഈ നടപടി. കമറുദ്ദീനെ മഞ്ചേശ്വരത്തു സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായതും പാണക്കാട് വെച്ചായിരുന്നു. അന്നും കമറുദ്ദീനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി രണ്ടു വലിയ പട തന്നെ പാണക്കാട്ടേക്കു എത്തിയിരുന്നു. അന്ന് അരങ്ങേറിയതുപോലൊരു സംഘർഷ സാധ്യത മുന്നിൽ കണ്ടു തന്നെയാവണം ഇന്നലത്തെ നടപടിയും. ഇതുവഴി സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും നിക്ഷേപകരെ തീർത്തും നിരാശപ്പെടുത്തുന്ന ഒന്നായിപ്പോയി കട ബാധ്യത തീർക്കാൻ കമറു
ദ്ദീ
നും കൂട്ടർക്കും കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ തീരുമാനം എന്നത് ഇന്നലെ ഈ വിഷയം സംബന്ധിച്ചുള്ള ചാനൽ ചർച്ചയിൽ പങ്കെടുത്ത നസീമയെ പോലുള്ളവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിവാഹ മോചനത്തിന്റെ ഭാഗമായി ലഭിച്ച 8 ലക്ഷം രൂപയാണ് കമറുദ്ദീനെയും അയാളുടെ ബിസിനസ് പങ്കാളിയും ഇ കെ വിഭാഗം സുന്നി നേതാവുമായ ടി കെ പൂക്കോയ തങ്ങളെയും വിശ്വസിച്ചു നസീമ 'ഫാഷൻ ഗോൾഡ് ' എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചത്. രണ്ടു പെൺകുട്ടികളുടെ അമ്മയായ നസീമ തന്റെ കുട്ടികളുടെ വിവാഹം കൂടി സ്വപ്നം കണ്ടാണ് ഉണ്ടായിരുന്ന പണം മുഴുവൻ നിക്ഷേപിച്ചത്. ആ പണം ഇനി എപ്പോൾ തിരികെ കിട്ടുമെന്ന ചോദ്യത്തോടൊപ്പം നസീമ പങ്കുവെച്ചത് നാല് മാസം കൊണ്ട് പണം തിരികെ നൽകാമെന്ന് പറഞ്ഞിരുന്ന കമറുദ്ദീന് ആറുമാസം സമയം നീട്ടി നൽകിയ ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിലുള്ള അതൃപ്തി കൂടിയായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories