സംസ്ഥാന സര്‍ക്കാരുകളെ വരുതിയില്‍ വരുത്താന്‍ ബിജെപി മിനക്കെടുന്നതെന്തിന്?
ജനവിധി അനൂകൂലമായില്ലെങ്കിലും സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കല്‍ എന്തുകൊണ്ടാണ് പ്രധാനമാകുന്നത്. ഇതിനൊരു കാരണം, അടുത്ത തെരഞ്ഞെടുപ്പിന്റെ സമയത്ത് സംസ്ഥാനങ്ങളുടെ ഭരണം തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുകയെന്നതാവും. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രചാരണത്തിന് ഉതകരുന്ന തരത്തില്‍ പൊലീസുകാരെയും മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുവാനും തെറ്റായ കാര്യങ്ങള്‍ നടത്താന്‍, അവരുടെ ഇടപെടലുകള്‍ തടസ്സമാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.(കള്ളപ്പണം മണ്ഡലത്തിലേക്ക് ഒഴുക്കാനും മറ്റും) അല്ലെങ്കില്‍ പ്രാദേശിക പിന്തുണ ഉറപ്പുവരുത്താവുന്ന തരത്തില്‍ അവരെ വിന്യസിക്കാം.
സര്‍ക്കാര്‍ സംവിധാനത്തിലെ പണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാന്‍ കൂടുതലായി കഴിയുക സംസ്ഥാനങ്ങളിലാണ്. കേന്ദ്രത്തിലല്ല. അതുമാത്രമല്ല പ്രയോജനം ആ പണം പ്രതിപക്ഷത്തിന് ലഭിക്കുന്നില്ലെന്ന ഉറപ്പുവരുത്താന്‍ ഭരണം മൂലം കഴിയുമെന്നതുമാണ്. കേന്ദ്ര ഫണ്ടുകളുടെ നിയന്ത്രണം ഇല്ലാതെ പ്രതിപക്ഷം തീര്‍ത്തും തളര്‍ന്നിരിക്കുകയുമാണ്.നികുതി, ബാങ്ക് ഓഫീസര്‍മാരുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിന് ബിസിനസ്സുകാര്‍ പൊതുവില്‍ പണം സംഭാവന ചെയ്യാന്‍ തയ്യാറാണ്.
ഈ ഫണ്ടുകള്‍ പൊതുവില്‍ പ്രധാനപ്പെട്ടതാണെങ്കിലും ഇപ്പോഴുള്ളൊരു ധനകാര്യ യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍ സര്‍ക്കാര്‍ പണത്തിന്റെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്നത് സംസ്ഥാനങ്ങളാണെന്നതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഈ കഴിഞ്ഞ വര്‍ഷത്തെ ചിലവിട്ട മൊത്തം തുക ഇരുപത്തേഴു ലക്ഷം കോടിയാണ്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചിലവുകള്‍ക്കായി വകയിരുത്തപ്പെട്ടവയാണ്. ഏതാണ്ട് ഒരു കോടിയുടെ മുകളില്‍ വരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും, പെന്ഷന് തുകയും കിഴിച്ച് സര്‍ക്കാര്‍ വക കട ബാധ്യതകളുടെ പലിശയും വിവിധ സംസ്ഥാന സര്ക്കരുകള്ക്കായി വകയിരുത്തിയിരിക്കുന്ന തുകയും മാറ്റി വെച്ചാല്‍ കേന്ദ്ര സര്‍ക്കാരിനു യഥേഷ്ടം ചിലവഴിക്കാന്‍ കഴിയുന്ന തുക ഏകദേശം ഏഴു ലക്ഷം കോടിയാണ്. അതായതു മൊത്തം തുകയുടെ ഏതാണ്ട് നാലില്‍ മൂന്ന് ഭാഗവും മുന്‍കൂട്ടി വകയിരുത്തപ്പെട്ടതാണെന്നു ചുരുക്കം. എന്നാല്‍ ഇതിനു വിപരീതമായി സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിലയിരുത്തപ്പെട്ട തുക മൊത്തം 34 ലക്ഷം കോടിയാണ്. ഇതില്‍ മുന്‍കൂട്ടി വകയിരുത്തപ്പെട്ട തുക കേന്ദ്രത്തെ അപേക്ഷിച്ചു വളരെ കുറവാണു. ഉദാഹരണത്തിന് പലിശയിനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചിലവിടേണ്ടി വരുന്ന തുക കേന്ദ്രത്തിനെ അപേക്ഷിച്ചു 60 ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ വഴിവിട്ട ധനസമാഹരണത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം സംസ്ഥാനങ്ങളാണ്. കേന്ദ്രത്തിനെ അപേക്ഷിച്ചു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും, ഇത്തരത്തിലുള്ളതാണ്. അതായതു ജലസേചന പദ്ധതികള്‍, റോഡ് നിര്‍മാണ കരാറുകള്‍,മദ്യ ലൈസന്‍സുകള്‍, മൈനിംഗ് പദ്ധതികള്‍ (കര്‍ണാടകയിലെ റെഡ്ഡി സഹോദര്, ബെല്ലാരിയിലെ ഇരുമ്പയിര് ഖനനം എന്നിവ ഉദാഹരണം) വൈദ്യുതി, കല്‍ക്കരി, കാലിത്തീറ്റ തുടങ്ങി ഒട്ടനേകം പദ്ധതികള്‍ ഇങ്ങനെ ലിസ്റ്റ് നീളുന്നു. അതുമാത്രമല്ല, സംസ്ഥാന തലത്തില്‍ നിരീക്ഷണ സംവിധാനങ്ങളും കേന്ദ്രത്തെ അപേക്ഷിച്ച് കുറവാണ്, ലാലുപ്രസാദിനെ പോലെ നിര്‍ഭാഗ്യവാനല്ല നിങ്ങളെങ്കിൽ!. അത് കൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പോലെ ഒറ്റപ്പെട്ടുപോയ രാഷ്ട്രീയ പാര്‍ട്ടിക്ക്.
ഈ സാഹചര്യത്തില്‍ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ ഭരണം തട്ടിയുടെക്കുകയെന്നത് രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണ്. അങ്ങനെ ചെയ്യുന്നതു മുലം ആ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള 'ഇന്ധനം' പോലും ഇല്ലാതാകുന്നു.കൂറുമാറാൻ തയ്യാറുള്ള ഒരു നിയമസഭാ സമാജികന് നൽകുന്ന വില 15 കോടി മുതല്‍ 25 കോടി വരെയാണ്. നിയമസഭയിലെ കക്ഷി നില മാറ്റിയെടുക്കുന്നതിനായി 15 മുതല്‍ 25 വരെ എംഎല്‍എമാരെ വരെ കിട്ടുന്നതിന് 400 കോടിയോളം രൂപയാണ് ചിലവഴിക്കേണ്ടിവരിക. എന്നാല്‍ എതിരാളികള്‍ക്ക് സംസ്ഥാന ഖജനാവിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താന്‍ ഇതുമൂലം കഴിയുന്നുവെന്നതാണ് ഇതിനുള്ള ന്യായം.
ബീഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചെറു സാന്നിധ്യം മാത്രമാണ്. അതുകൊണ്ട് തന്നെ മധ്യപ്രദേശ്, രാജസ്ഥാന്, കര്‍ണാടക തുടങ്ങി വലിയ സംസ്ഥാനങ്ങളിലെ നിയന്ത്രണം ഒരു ശക്തമായ സാന്നിധ്യമായി തുടരുന്നതിന് കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അതേസമയം ഈ സംസ്ഥാനങ്ങള്‍ കൂടി കോൺഗ്രസിന് നിഷേധിക്കുകയെന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാനവുമാണ്