TopTop
Begin typing your search above and press return to search.

മാവോ ചെയ്തത് പോലെ ഷി ജിന്‍പിംഗ് മോദിക്കൊരു ഇരുമ്പു കയ്യുറ എറിഞ്ഞുകൊടുത്തിരിക്കുന്നു, നെഹ്രുവിനെപ്പോലെ സ്വീകരിക്കാം, അല്ലെങ്കില്‍ പുതിയതെന്തെങ്കിലും ചെയ്യാം-ശേഖര്‍ ഗുപ്ത എഴുതുന്നു

മാവോ ചെയ്തത് പോലെ ഷി ജിന്‍പിംഗ് മോദിക്കൊരു ഇരുമ്പു കയ്യുറ എറിഞ്ഞുകൊടുത്തിരിക്കുന്നു, നെഹ്രുവിനെപ്പോലെ സ്വീകരിക്കാം, അല്ലെങ്കില്‍ പുതിയതെന്തെങ്കിലും ചെയ്യാം-ശേഖര്‍ ഗുപ്ത എഴുതുന്നു

1959-62 കാലഘട്ടത്തില്‍ നെഹ്രുവിനോട് മാവോ ചെയ്തത് പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഷി ജിന്‍പിംഗ് എറിഞ്ഞുകൊടുത്തിരിക്കുന്നത്. വരുന്ന ഏതാനും ദിവസങ്ങളിലും ആഴ്ചകളിലും മാസങ്ങളിലും വര്‍ഷങ്ങളിലും തന്റെ രാജ്യത്തിന്റെ തന്ത്രപരമായ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ അദ്ദേഹം കൈക്കൊള്ളും. തന്റെ രാഷ്ട്രീയ പൈതൃകത്തിന്റെ ഭാവിയും അത് നിര്‍ണയിക്കും.അദ്ദേഹത്തിന്റെ മനസ് വായിക്കുക എന്നത് അല്‍പം സാഹസമാണ്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍, മറ്റൊരാള്‍ക്കും ഒരു സൂചന പോലും നല്‍കാതെ ഏറ്റവും ഞെട്ടിപ്പിക്കുന്ന അത്ഭുതങ്ങള്‍ സംഭാവന ചെയ്തതിന്റെ പേരില്‍ പ്രബലമായ ഒരു കീര്‍ത്തി നിര്‍മ്മിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിര്‍ണായകമായ തന്ത്രപരവും വിദേശനയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലും. കാബൂളില്‍ നിന്നുള്ള മടക്കത്തില്‍ പാകിസ്ഥാനില്‍ അദ്ദേഹം പെട്ടെന്ന് നടത്തിയ ഒരു വിശ്രമം ഓര്‍മ്മിക്കുമല്ലോ? ലഡാക്കിലുള്ള ചൈനയുടെ പ്രകോപനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഊഹിക്കുന്നത് സങ്കീര്‍ണമാണെങ്കിലും ചില സൂചകങ്ങള്‍ അക്കാര്യത്തിലുണ്ട്. അദ്ദേഹം തന്ത്രവും രാഷ്ട്രീയവും ഉരുക്കഴിക്കുന്നതിന് ഇടയില്‍ നമുക്ക് ഒരു തവണ അദ്ദേഹത്തിന്റെ മനസിലുള്ള പ്രധാന ചോദ്യം ഒന്നു വായിച്ചെടുക്കാന്‍ ശ്രമിക്കാം. ലളിതമായി പറയുകയാണെങ്കിലും അദ്ദേഹം പ്രതികരിക്കും. പക്ഷെ, അത് ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെയാവില്ല.അദ്ദേഹവും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ രക്ഷകര്‍ത്താക്കളായ ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തിക്കൊണ്ടു വന്ന രാഷ്ട്രീയവും തന്ത്രവും തത്വശാസ്ത്രവും പ്രത്യയശാസ്ത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് നെഹ്രുവിനെ പോലെ അല്ലാതാവുക എന്നതിലാണ്. അതുകൊണ്ടുതന്നെ 'അദ്ദേഹത്തിന്റെ ആന മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കരുത്,' എന്നത് ഏറ്റവും പ്രധാനമായി തീരുന്നു.1962ല്‍ മാവോ ചെയ്തത് പോലെ സ്വയം തിരഞ്ഞെടുത്ത സമയത്താണ് ഷി ജിന്‍പിംഗ് തന്റെ ഇരുമ്പു കയ്യുറ മോദിയുടെ നേര്‍ക്ക് എറിഞ്ഞിരിക്കുന്നത്. നെഹ്രു ചെയ്തത് പോലെ ദ്രുതഗതിയില്‍ ദേഷ്യത്തോടെയും സംക്ഷോഭത്തോടെയും പ്രതികരിക്കാനുള്ള സമ്മര്‍ദമാണ് അദ്ദേഹത്തിന്റെ മുകളിലുള്ളത്. മൊഴിമാറ്റം: 1962ലെ നെഹ്രുവല്ല താനെന്ന് ഇന്ത്യയിലെ സഹപൗരന്മാരെ അറിയിക്കുക. ആ വിധി നിര്‍ണായക വര്‍ഷത്തില്‍ സമ്മര്‍ദത്തിന് അടിപ്പെട്ടെ നെഹ്രു ചെയ്തത് കൃത്യമായും ചെയ്യാതിരിക്കുക.

ധീരമെന്ന് തോന്നാവുന്ന ഒരു തീരുമാനമാണ് നെഹ്രു കൈക്കൊണ്ടതെങ്കിലും ('ചൈനക്കാരെ അടിച്ച് പുറത്താക്കാന്‍ ഞാന്‍ എന്റെ സൈന്യത്തോട് ആവശ്യപ്പെട്ടു') അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട ഒന്നായിരുന്നു. ചരിത്രം അദ്ദേഹം രൂക്ഷമായി വിലയിരുത്തി. രാഷ്ട്രീയമായും ശാരീരികമായും യുദ്ധം ചെയ്ത് 'മരിച്ച' അത്ര ധീരനും ബലവാനുമല്ലാതിരുന്ന ആ നേതാവ് ആ തീരുമാനത്തില്‍ നിന്നും ഒരിക്കലും മുക്തനായില്ല. തന്റെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി യുദ്ധത്തിന് പോയ ക്ഷീണശരീരിയായി അദ്ദേഹം എല്ലാക്കാലത്തും വിലയിരുത്തപ്പെട്ടു.2020ല്‍ മോദിയ്ക്ക് നിരവധി മേല്‍കൈകളുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നെഹ്രുവിന്റേതിനോട് ഒരു സമാനവുമില്ലാത്തതാണ്. സ്വന്തം മന്ത്രിസഭയിലെ ദേശീയവാദികളായിരുന്നു നെഹ്രുവിന്റെ ഏറ്റവും വലിയ വിമര്‍ശകര്‍. മോദിക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. പ്രതിപക്ഷം ദുര്‍ബലമാണ്. പാര്‍ലമെന്റ് ഒരു ഭീഷണിയേ അല്ല. പിഎല്‍എയുടെ ആധുനികവല്‍ക്കരണം നിലനില്‍ക്കുമ്പോഴും സായുധ സേനകള്‍ മെച്ചപ്പെട്ട നിലയിലാണ്.എന്നാല്‍ അദ്ദേഹം ഒരു ദുര്‍ബലത നെഹ്രുവുമായി പങ്കുവെക്കുന്നുണ്ട്: യഥാര്‍ത്ഥ ജീവിതത്തിനെക്കാള്‍ വലിയ പ്രതിബിംബവും ഒട്ടും കട്ടിയില്ലാത്ത തൊലിയും. തുറന്നുകിടക്കുന്ന ഭാഗമായി ഷി കണ്ടെത്തിയതും അതാണ്. തന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ മോദിക്ക് 'മുഖത്തിന്റെ' പ്രാധാന്യം എത്ര വലുതാണെന്ന് ചുമാര്‍ മുതല്‍ ദോക്ലാം വരെയും പിന്നീട് പുല്‍വാമ വരെയുമുള്ള സംഭവങ്ങളില്‍ നിന്നും ചൈന വീക്ഷിച്ചുവരികയായിരുന്നു. രൂക്ഷവും നിര്‍ണായകവുമായ നോട്ടത്തിനും സാഹസം ഏറ്റെടുക്കുന്നതിനും എന്തെങ്കിലും തുടങ്ങുകയും നിങ്ങള്‍ വിജയിക്കുന്നു എന്ന് തോന്നുന്ന നിമിഷത്തില്‍ ഉപസംഹരിക്കുകയും ചെയ്യാനുള്ള സമ്മര്‍ദം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൈനയ്‌ക്കെതിരെ അത് അത്ര എളുപ്പത്തിലുള്ള ഒരു തിരഞ്ഞെടുപ്പാവില്ല. ഈ ഏറ്റുമുട്ടലിന് ഷിയെ പ്രകോപിപ്പിച്ച കാരണം എന്തായാലും അതിന് ഇനി പ്രസക്തിയില്ല. ചൈന നമ്മുടെ വാതില്‍പ്പടിയിലാണെന്നതാണ് അതിന്റെ പ്രസക്തിയില്ലായ്മയ്ക്ക് കാരണം. അവര്‍ തുരന്നു കയറുന്നത് കാണുമ്പോള്‍, ഘനയന്ത്രങ്ങള്‍ രംഗസ്ഥലത്ത് എത്തിക്കുന്നത് കാണുമ്പോള്‍, ഒരു ദീര്‍ഘ പോരാട്ടത്തിന് അവര്‍ തയ്യാറെടുത്തിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍.തന്റെ എല്ലാ മുന്‍ഗാമികളും അനുഭവിച്ച ധാര്‍മ്മികസങ്കടത്തിലേക്കാണ് അത് മോദിയെ വലിച്ചിഴയ്ക്കുന്നത്. ഇരുതല ശത്രു സാഹചര്യത്തിലേക്ക് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വലിച്ചിഴയ്ക്കപ്പെടാനുള്ള വിധിയാണോ ഇന്ത്യയ്ക്ക് ഉള്ളത്? ഈ സാഹചര്യത്തെ ഇന്ത്യയ്ക്ക് എങ്ങനെ മാറ്റാന്‍ സാധിക്കും? ഇവരില്‍ രണ്ട് പേരില്‍ ഒരാളെ സമീപിക്കാനും ഈ മൂക്കൂട്ട് സാഹചര്യത്തില്‍ നിന്നും വെളിയില്‍ കടക്കാനും നമുക്ക് സാധിക്കുമോ? അങ്ങനെയാണെങ്കില്‍ അതാരാണ്? രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെങ്കില്‍ അല്ലെങ്കില്‍ രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്ന സമയം വരെ ചേരിചേരാ നയം തുടരാന്‍ അതിന് സാധിക്കുമോ?ആ മുന്‍വിധി ഉപേക്ഷിക്കുകയും വന്‍ശക്തികളുമായി കൈകോര്‍ക്കുകയും ചെയ്താല്‍, ശീതയുദ്ധക്കാലത്ത് ഉള്ളത് പോലെ തന്ത്രപരമായ സ്വയംപര്യാപ്തത സാധിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. കൂടുതല്‍ സുരക്ഷയ്ക്കായി അവരോട് വിലപേശാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?ഓരോ സാധ്യതകളിലും ഒത്തുതീര്‍പ്പുകള്‍ ഒളിഞ്ഞിരിക്കുന്നു. അതിലൊന്ന് മോദി തിരഞ്ഞെടുക്കേണ്ടി വരും. 1962ല്‍ നെഹ്രു തന്റെ ഊതിവീര്‍പ്പിക്കപ്പെട്ട ചേരിചേരാ നയ സങ്കല്‍പം ചവറ്റുകൊട്ടയിലെറിയുകയും കെന്നഡിയുടെ അമേരിക്കയുടെ സഹായം തേടുകയും ചെയ്തു. സഹായം വന്നു. രണ്ട് നക്ഷത്രങ്ങളുള്ള പട്ടാള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ രണ്ട് സൈനീക ദൗത്യങ്ങള്‍ക്ക് അദ്ദേഹം അനുമതി കൊടുക്കുക വരെ ചെയ്തു. അതൊരു വിലയായിരുന്നു.1962 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ പിന്നോക്കാവസ്ഥയില്‍ നിന്നും നേട്ടം കൊയ്യുന്നതില്‍ നിന്നും പാകിസ്ഥാനെ പാശ്ചാത്യരാജ്യങ്ങള്‍ പിന്തിരിപ്പിച്ചു. പക്ഷെ ഡിസംബറില്‍ കാശ്മീരിനെ കുറിച്ച് തടവറയില്‍ കിടന്ന് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുമായി വിലപേശുകയായിരുന്നു സര്‍ദ്ദാര്‍ സ്വരണ്‍ സിംഗ്. പാശ്ചാത്യ പിന്തുണയ്ക്കുള്ള പ്രത്യുപകാരമായിരുന്നു അത്. നെഹ്രുവിന്റെ കോട്ട ഇടിഞ്ഞത് പോലെ സ്വരണ്‍ സിംഗ് കൂട്ടിലടയ്ക്കപ്പെട്ടു, കെന്നഡി കൊല്ലപ്പെട്ടു, അമേരിക്കന്‍ അവസരം പറന്നുപോവുകയും ചെയ്തു. ഇന്ത്യ വീണ്ടും മധ്യ-ഇടതു പക്ഷത്തിലേക്ക് മാറി.

ഇന്ദിര ഗാന്ധിക്ക് കുറച്ചുകൂടി മൂര്‍ച്ചയുണ്ടായിരുന്നു. 1971ല്‍ ബംഗ്ലാദേശ് അവസരം വന്നപ്പോള്‍, ചൈനയെ ഇന്ത്യയുടെ തോളില്‍ കെട്ടിയിട്ടാല്‍ മാത്രമേ തനിക്ക് ജയിക്കാന്‍ സാധിക്കൂ എന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്ത്രപരമായ സമീപനം എന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ സോവിയറ്റ് യൂണിയനുമായി സമാധാനം, ചങ്ങാത്തം, സഹകരണം എന്നൊരു കരാറില്‍ അവര്‍ ഒപ്പുവച്ചു. യുദ്ധം ജയിക്കാനുള്ള ചില്ലറ സമയം അത് അവര്‍ക്ക് നല്‍കി.നേതാവിന്റെ സ്ഥാനം അത്ര എളുപ്പമുള്ള ഒരു കസേരയല്ല. ഉച്ചകോടികള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്തതാണ് തന്ത്രപരവും വിദേശ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. രാജീവ് ഗാന്ധി, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ്, ഡോ. മന്‍മോഹന്‍ സിംഗ് ഇവരെല്ലാം ഇതുമായി മുഷ്ടിയുദ്ധം നടത്തിയിട്ടുണ്ട്. മോദിക്കുള്ള പോലെ ഒരു രാഷ്ട്രീയ മൂലധനം ഇവര്‍ക്കാര്‍ക്കുമില്ല താനും. ചൈനയുടെ ഈ വിലകുറഞ്ഞ തന്ത്രത്തെ മറികടക്കാന്‍ പാകിസ്ഥാനുമായി ബന്ധം സ്ഥാപിക്കണമെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞ പാഠ്യപദ്ധതി ഒന്ന് ഓര്‍ത്തുകൂടെ?നവാസ് ഷെരീഫുമായി നരേന്ദ്ര മോദി ഒരു നാടകീയ സാഹര്യമുണ്ടാക്കുകയും അത് പെട്ടെന്ന് വിട്ടുകളയുകയും ചെയ്തു. പത്താന്‍കോട്ടും ഗുര്‍ദാസ്പൂരും പിന്നെ മറ്റ് വഞ്ചനകളും ഉറപ്പായും സംഭവിച്ചു. പക്ഷെ നല്ല നേതാക്കള്‍ തന്ത്രത്തില്‍ നിന്നും കര്‍മ്മകുശലതയിലേക്ക് മൊഴിമാറ്റും. പിന്നീട് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അവരുടെ രാഷ്ട്രീയം നിര്‍മ്മിച്ചത് പോലെ പാകിസ്ഥാന്‍ വിരുദ്ധമായിരുന്നു ആ നിര്‍മ്മിതി. നമ്മുടെ ദേശീയത സങ്കല്‍പത്തിലെ ഏറ്റവും തന്ത്രപരമായ ഭീഷണിയായി തീവ്രവാദം മാറി. പാകിസ്ഥന്‍-ഭീകരവാദം-ഇസ്ലാം ഈ മൂന്ന് കാര്യങ്ങള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമായി മാറി.തന്റെ മുന്‍ഗാമികള്‍ മല്ലയുദ്ധം നടത്തിയ അതേ ത്രികോണമാപനത്തില്‍ നിന്നും വെളിയില്‍ കടക്കാന്‍ മോദി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പകരം അദ്ദേഹം ചൈനയെ സമീപിക്കുകയും അവരുടെ നേതാക്കളെ ആഘോഷിക്കുകയും അവരുടെ പ്രകോപനങ്ങളെ അവഗണിക്കുകയും അവരുടെ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുകയും വാര്‍ഷീക വാണീജ്യ കമ്മി 60 ബില്യണ്‍ ഡോളറായപ്പോഴും മുഖം തിരിച്ച് നില്‍ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമ്പത്തിക ദേശീയത മൂലം യുഎസുമായി ഒരു ചെറുകിട കരാര്‍ പോലും ഒപ്പുവെക്കാതിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.ഇന്ത്യയുമായി ചൈന സമാധാനം പുലര്‍ത്തുക എന്ന നിക്ഷിപ്ത താല്‍പര്യമായിരുന്നു ഇതിന് പിന്നിലുള്ള കണക്കുകൂട്ടല്‍. ലോകത്തിലെ രണ്ടാമത്തെ വന്‍ശക്തി തങ്ങളുടെ തന്ത്രപരമായ താല്‍പര്യങ്ങളില്‍ വാണീജ്യ മിച്ചം കൂട്ടിക്കലര്‍ത്തില്ലെന്ന് ഷി ഇപ്പോള്‍ കാണിച്ച് തന്നിരിക്കുന്നു. കിഴക്ക് ചൈനയും പടിഞ്ഞാറ് അറബ് ലോകവും ഉള്‍പ്പെടുന്ന പാകിസ്ഥാന്റെ സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ ഒറ്റപ്പെടുത്താനുള്ള നീക്കം ഒരേ സമയം ക്രിയാത്മകവും സാഹസികവുമായിരുന്നു. എന്നാല്‍ ആ പന്തില്‍ തലവച്ചുകൊടുക്കാന്‍ ഷി വിസമ്മതിച്ചതോടെ ആ നീക്കവും പാളി.അതേ മൂന്ന് സാധ്യതകള്‍ മാത്രമേ മോദിയുടെ മുന്നിലുമുള്ളൂ: ഒരു വന്‍ശക്തിയുമായി സഖ്യമുണ്ടാക്കുക, രണ്ട് അയല്‍ക്കാരില്‍ ഒന്നുമായി സമാധാനം സ്ഥാപിക്കുക അല്ലെങ്കില്‍ രണ്ട് യുദ്ധമുഖത്തും ഒരു പോലെ പോരാടിക്കൊണ്ടിരിക്കുക. എക്ല ചോലോ രേ എന്ന മട്ടില്‍. ആദ്യ രണ്ടും തമ്മിലുള്ള ഒരു സഖ്യത്തിന്റെ സാധ്യത എന്താണ്?ഏകധ്രൂവ ലോകക്രമം ഏകദേശം അവസാനിച്ച മട്ടാണ്. അതുപോലെ തന്നെ ചേരിചേരാ നയവും. ചൈന മറ്റൊരു ധ്രുവമാണ്. സോവിയറ്റ് യൂണിയന്‍ ആയിരുന്നത് പോലെ. തങ്ങളുടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് ഒരു താല്‍പര്യവുമില്ല. നിങ്ങളുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖ രേഖപ്പെടുത്താന്‍ പോലും അവര്‍ ആഗ്രഹിക്കുന്നില്ല. വന്‍ശക്തി ആവശ്യപ്പെടുമ്പോള്‍ മാത്രമേ രണ്ട് ശത്രുക്കള്‍ തമ്മില്‍ സമാധാനം സാധ്യമാകൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്‌സി അത്തരമൊരു ശക്തിയല്ല.അതുകൊണ്ടു തന്നെ ഇതാണ് ചോദ്യം: പാകിസ്ഥാനുമായി സമാധാനം കാംഷിക്കുന്ന വന്‍ശക്തി തലത്തിലേക്ക് ഇന്ത്യയെ മാറ്റാന്‍ മോദി തയ്യാറാവുമോ? നിങ്ങള്‍ പാകിസ്ഥാനോട് വിദ്വേഷം കാണിക്കുമ്പോള്‍ അത് കൂടുതലും ആഗോളതലത്തില്‍, പ്രത്യേകിച്ചും പാശ്ചാത്യ സ്വാധീനത്തില്‍ നിന്നുള്ളതാണ്. പ്രത്യേകിച്ചും അതൊരു സാമ്പത്തിക കടക്കെണിയാകുമ്പോള്‍. പാകിസ്ഥാനി രാഷ്ട്രീയ വ്യവസ്ഥയെ ശാന്തമാക്കാനുള്ള ഒരു ആഗോള താല്‍പര്യവും നിലനില്‍ക്കുന്നുണ്ട്. പക്ഷെ അത് ഒറ്റ രാത്രി കൊണ്ട് സാധ്യമാകില്ല. പക്ഷെ ആ ലക്ഷ്യം വച്ചാണ് നിങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെങ്കില്‍, നിങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിലും ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടത് ആവശ്യമായി വരും. കുഴപ്പിക്കുന്ന ചോദ്യം വീണ്ടും ഉടലെടുക്കുന്നു: നിങ്ങളുടെ തന്ത്രപരമായ തിരഞ്ഞെടുപ്പുകളെ പ്രതിഫലിപ്പിക്കുന്നതാണോ നിങ്ങളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം, അതോ തിരിച്ചാണോ?മോദിയുടെ മുന്നിലുള്ള പിഞ്ഞാണം പഴയതാണ്. നെഹ്രു ഏറ്റവും മോശമായത് തിരഞ്ഞെടുത്തു. ഇന്ദിര ശരിയായത് തിരഞ്ഞെടുത്തെങ്കിലും അത് താല്‍ക്കാലികമായിരുന്നു. മന്‍മോഹന്‍ സിംഗ് മൂന്നാമതൊരു വഴി തേടിയെങ്കിലും അദ്ദേഹത്തിന് സമയമോ രാഷ്ട്രീയ മൂലധനമോ ഉണ്ടായിരുന്നില്ല.

(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണര്‍ ആയ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളം ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories