TopTop
Begin typing your search above and press return to search.

ഇങ്ങനെ നാണം കെടുന്നതിലും നല്ലത് കായികമേഖല തന്നെ അടച്ചുപൂട്ടുകയാണ്

ഇങ്ങനെ നാണം കെടുന്നതിലും നല്ലത് കായികമേഖല തന്നെ അടച്ചുപൂട്ടുകയാണ്

ടീം അഴിമുഖം

ഇന്ത്യന്‍ കായിക രംഗത്തിന് സാധാരണ പ്രകടനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ സാധിക്കില്ല എന്നതിന്റെ മറ്റൊരു തെളിവാണ് ഗ്ലാസ്‌ഗോയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ്. നിരവധി നടപടികള്‍ക്കും സത്യപ്രതിജ്ഞകള്‍ക്കും വമ്പന്‍ വാഗ്ദാനങ്ങള്‍ക്കും ശേഷവും കൂട്ടായ ഒരു മികവ് പ്രകടിപ്പിക്കാനാവാതെ ഏതോ സ്ഥലത്ത് കുരുങ്ങിക്കിടക്കുകയാണ് ഇപ്പോഴും ഇന്ത്യയിലെ കായികരംഗം.

നമ്മള്‍ നേടിയെടുക്കുന്ന ചില ചെറുകിട നേട്ടങ്ങളെ കുറിച്ച് നമ്മള്‍ ഇപ്പോഴും വളരെ ഉദാരമായി സംസാരിക്കുന്നു. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ദീപ കര്‍മാകറുടെ വെങ്കല നേട്ടവും പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയുടെയും സ്ത്രീകളുടെ സ്‌ക്വാഷ് ഡബിള്‍സില്‍ ദീപിക പള്ളിക്കലിന്റെയും ജോഷ്വാ ചിന്നപ്പയുടേയും സുവര്‍ണ നേട്ടവും 1.2 ബില്യണ്‍ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ആദ്യാനുഭവങ്ങള്‍ ആയിരുന്നു. 32 വര്‍ഷത്തിനിടയില്‍ ആദ്യമായി ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ പി കാശ്യപ് സമ്മാനിച്ച സുവര്‍ണ നേട്ടം അഭിമാനജനകം തന്നെ. എന്നാല്‍ അന്തിമ ചിത്രം ഇതാണ്. 15 സ്വര്‍ണം ഉള്‍പ്പെടെ 64 മെഡലുകളാണ് ഇന്ത്യ നേടിയത്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഈ കായികമേളയില്‍ 1998ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാണിത്.ഈ സാഹചര്യത്തില്‍ 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണം ഉള്‍പ്പെടെ 108 മെഡലുകള്‍ നേടിയ ഇന്ത്യന്‍ കായികതാരങ്ങളുടെ പ്രകടനം ഒരു അത്ഭുതമായി കണക്കാക്കണം. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന കായിക മാമാങ്കമായി കോമണ്‍വെല്‍ത്ത് ഗെയിംസിനെ നമ്മുടെ വന്യമായ ഭാവനയില്‍ പോലും വിശേഷിപ്പിക്കാനാവില്ല. പലപ്പോഴും ഏഷ്യന്‍ തലത്തിലുള്ള മത്സരങ്ങളുടെ നിലവാരത്തിലേക്ക് പോലും അവ വളരാറില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ള നമ്മുടെ കായികരംഗം വളരെ പിന്നോക്കം പോയി എന്നുവേണം ഇന്ത്യയുടെ പ്രകടനത്തില്‍ നിന്നും മനസിലാക്കാന്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

ആദിവാസി ഊരില്‍ നിന്ന് സ്പെയിനിലേക്കൊരു പെനാല്‍റ്റി കിക്ക്
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരമാണോ അഞ്ജു?
രാഷ്ട്രീയക്കാരെ, നിങ്ങള്‍ക്കെന്താ ഇവിടെ കാര്യം?
ബോള്‍ട്ടിന്റെ ജമൈക്കയില്‍ നിന്നു കേരളം പഠിക്കേണ്ടത്
ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (ജി വി രാജയെ തോല്‍പ്പിച്ച) കഥ


നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ താരങ്ങള്‍ മത്സരിച്ചുവെന്നതും നമുക്ക് മെഡല്‍ നേടാന്‍ കഴിയുന്ന കൂടുതല്‍ മത്സരയിനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നതും നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു കായിക ശക്തിയായി വളരാനുള്ള ആവേഗമായി നമ്മള്‍ ഡല്‍ഹി ഗെയിംസിനെ ഉപയോഗിച്ചില്ല എന്നത് വ്യക്തമാണ്. കായികതാരങ്ങള്‍ക്കുള്ള പൊതു സ്വകാര്യ പങ്കാളിത്ത ധനസഹായത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴും 2010ല്‍ നമ്മള്‍ സൃഷ്ടിച്ച പല ആസ്തികളും സൃഷ്ടിപരമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ കായികരംഗത്തെ ദുസ്ഥിതിക്ക് അടിസ്ഥാനകാരണം ഫെഡറേഷനുകളുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ കായിക ഫെഡറേഷനുകള്‍ രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും വിളനിലമായി തുടരുമ്പോള്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നത് സ്വാഭാവികം.ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 14 മാസത്തേക്ക് വിലക്കിയതും ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ വിലക്കിയതുമൊക്കെ ഇതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ്. കായിക ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയത്തിലും വിഭാഗീയതയിലും മുഴുകിയതിലൂടെ കായിക താരങ്ങളെ നിരാലംബരാക്കുകയാണ് ഇരു കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ബോക്‌സിംഗ് ഫെഡറേഷന് വിലക്ക് വന്നതോടെയാണ് ഗ്ലാസ്‌ഗോയ്ക്ക് തൊട്ടുമുമ്പുള്ള പരിശീലന മത്സരങ്ങളില്‍ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് മത്സരിക്കാന്‍ സാധിക്കാതെ പോയത്. കായികതാരങ്ങളോടുള്ള ഈ ബഹുമാനമില്ലായ്മ വഴി ഭരണകര്‍ത്താക്കള്‍ക്ക് സ്ഥാനം നിലനിറുത്തുന്നതില്‍ മാത്രം താല്‍പര്യമുള്ളവരാണെന്നും, ഗ്ലാസ്‌ഗോയില്‍ രണ്ട് ഭാരവാഹികള്‍ ചെയ്തത് പോലെ തങ്ങളുടെ പെരുമാറ്റത്തിലൂടെ അപമാനങ്ങള്‍ വിളിച്ചുവരുത്തുകയാണെന്നുമുള്ള ധാരണകള്‍ക്ക് ആക്കം കൂടുന്നു. ഉയര്‍ന്ന കായിക ക്ഷമതയുള്ള, 1.2 ബില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് അപമാനകരം തന്നെയാണ്.


Next Story

Related Stories