ന്യൂസ് അപ്ഡേറ്റ്സ്

പ്രസാധകര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ്; കത്രിക വെയ്ക്കലിന്റെ വളഞ്ഞ വഴികള്‍

Avatar

ടീം അഴിമുഖം

ഒരു സ്വതന്ത്ര ജനാധിപത്യ സംവിധാനത്തില്‍ ഇതില്‍ കൂടുതല്‍ അസാധാരണമായത് ഒന്നും നടക്കാനില്ല. പ്രത്യേകിച്ചും ഒരു രാജ്യം എന്ന നിലയ്ക്ക് അതില്‍ നമ്മള്‍ വളരെ ഊറ്റം കൊള്ളുമ്പോള്‍. മുംബൈ നഗരത്തില്‍ സെക്യൂരിറ്റി ജീവനക്കാരായും വീട്ടുജോലികള്‍ക്കായും അപേക്ഷിക്കുന്നവര്‍ക്കും വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്ന കരാര്‍ തൊഴിലുകള്‍ക്കും മറ്റും ജോലി സ്ഥലങ്ങളില്‍ അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ട ആവശ്യം ഉണ്ടാവുമ്പോള്‍ മുംബൈ പോലീസ് അത് നല്‍കുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. എന്നാല്‍ മുംബൈ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഒരു പരിഷ്കരണം വരുത്തി. ഇനി മുതല്‍ മുംബൈ നഗരത്തിലെ പ്രസാധകര്‍ തങ്ങളുടെ ഓരോ പ്രസിദ്ധീകരണത്തിനും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇത്തരമൊരു കണ്ണടച്ചുള്ള പരിഷ്കരണം നടപ്പില്‍ വരാന്‍ കാരണക്കാര്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങളല്ല. മറിച്ച് വഴിവിട്ട ലാഭത്തിന് വേണ്ടി പ്രസിദ്ധീകരിക്കും എന്ന് ഭീഷണിപ്പെടുത്തുന്നവരാണ്. അവരെ നേരിടാനായി ഇന്ത്യന്‍ ഭരണഘടനയില്‍ സെക്ഷന്‍ 383-384 എന്നിവ നിലനില്‍ക്കെ തന്നെ ഇത്തരമൊരു പരിഷ്ക്കരണം സ്ഥിരം പ്രസാധകരെ ബുദ്ധിമുട്ടിലാക്കും എന്നു വേണം കരുതാന്‍. 

പ്രസാധകരെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം നിരുത്സാഹജനകമായ ഒരു നടപടിയാണ്. സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ മുന്‍കാലങ്ങളില്‍ തങ്ങളുടെ പേരില്‍ ഉണ്ടായിട്ടുള്ള എല്ലാ നിയമനടപടികളും രേഖപ്പെടുത്തണം. അത് എന്തെങ്കിലും തരത്തിലുള്ള പിഴ അടച്ചത് ആയാല്‍ പോലും. അതിലും വിചിത്രമായ ഒരു സംഗതി തങ്ങളുടെ മുന്‍കാല രാഷ്ട്രീയ ഇടപെടലുകള്‍ വരെ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ രേഖപ്പെടുത്തണം എന്നതാണ്. പുതിയതായി തുടങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ക്കാണ് ഈ നിയമം ബാധകം ആയി വരിക എങ്കിലും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസിദ്ധീകരണത്തിന്റെ പേര് മാറ്റുകയോ, കമ്പനിയുടെ പേര് മാറ്റുകയോ, തവണ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയോ ചെയ്താല്‍ പോലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പ്രസാധകര്‍ ബാധ്യസ്ഥരാണ്.

ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ ഈ നടപടി വളഞ്ഞ വഴിയിലൂടെയുള്ള സെന്‍സര്‍ഷിപ്പ് ആയിട്ടുകൂടി മാധ്യമ പ്രസാധനത്തിന്റെ ദേശീയതല രേഖാ സൂക്ഷിപ്പുകാരായ ദി റെജിസ്ട്രാര്‍ ഫോര്‍ ന്യൂസ് പേപ്പേര്‍സ് ഓഫ് ഇന്ത്യ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ആര്‍ എന്‍ ഐ നിയമപ്രകാരം പ്രസാധകന്‍ തന്റെ വിലാസവും തന്റെ സ്ഥാപനത്തിന്റെ വിലാസവും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ പ്രസിദ്ധീകരണം നിരോധിക്കപ്പെടുകയാണെങ്കില്‍ കോപ്പികള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയാണ് ഈ നടപടി. പുതിയ തീരുമാനം ഇതിനും അപ്പുറത്തേക്ക് പോകുന്നത് കൊണ്ടാണ് സംശയാസ്പദമാകുന്നത്.  ഈ നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1A) പ്രകാരം ഉള്ള വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്.  അതുകൊണ്ടുതന്നെ ഈ നിയമം പിന്‍വലിക്കണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍