TopTop
Begin typing your search above and press return to search.

ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഐഎം സഖ്യമില്ല

ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഐഎം സഖ്യമില്ല

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുമായി നീക്കുപോക്കുകള്‍ സംസ്ഥാന തലത്തില്‍ തീരുമാനിക്കാന്‍ കേന്ദ്രകമ്മിറ്റി അനുവാദം നല്‍കി. പിബിയിലേതു പോലെ കേന്ദ്രകമ്മിറ്റിയിലും ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ബംഗാള്‍ ഘടകം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള ഘടകമടക്കമുള്ള മറ്റു ഘടകങ്ങള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ വേണ്ടെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.

സഖ്യം കേരളത്തില്‍ നഷ്ടമുണ്ടാക്കുമെന്നും ബംഗാളില്‍ ലാഭമുണ്ടാക്കുമെന്നുമുള്ള വാദങ്ങളായിരുന്നു ഇന്നലെ പിബിയിലും ഇന്ന് കേന്ദ്ര കമ്മിറ്റിയിലും ഏറ്റുമുട്ടിയത്. കേന്ദ്ര കമ്മിറ്റി തീരുമാനിക്കട്ടെ എന്ന നിലപാടാണ് പിബി സ്വീകരിച്ചത്.


Next Story

Related Stories