TopTop
Begin typing your search above and press return to search.

രാജസ്ഥാനില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി

രാജസ്ഥാനില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി

അഴിമുഖം പ്രതിനിധി

രാജസ്ഥാന്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടി. 24 പഞ്ചായത്ത് സമിതികളില്‍ 13 എണ്ണത്തിലും 6 ജില്ല പരിഷദുകളില്‍ 4 ലും 7 മുന്‍സിപ്പല്‍ സീറ്റുകളില്‍ 2 എണ്ണത്തിലും കോണ്‍ഗ്രസ്സ് വിജയിച്ചു. 7 പഞ്ചായത്ത് സീറ്റുകളില്‍ മാത്രമാണ് ബി ജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 3 സീറ്റില്‍ സ്വതന്ത്രരും ഒരു സീറ്റില്‍ ബി എസ് പിയും വിജയിച്ചു. ജില്ലാ പരിഷദ് സീറ്റുകളില്‍ ഒന്നില്‍ പോലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചില്ല. 2 സീറ്റുകളില്‍ ബി എസ് പിയാണ് വിജയിച്ചത്. കോണ്‍ഗ്രസ്സ് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച് ഉയര്‍ന്നുവരുന്നതിന്‍റെ സൂചനായി ഈ ഫലത്തെ കാണാമെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സച്ചിന്‍ പൈലറ്റ് പറഞ്ഞു.


Next Story

Related Stories