TopTop
Begin typing your search above and press return to search.

നടി ആക്രമിക്കപ്പെട്ട കേസ്; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിയുടെ സഹതടവുകാരന്‍

നടി ആക്രമിക്കപ്പെട്ട കേസ്; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിയുടെ സഹതടവുകാരന്‍

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു. പള്‍സര്‍ സുനി പറഞ്ഞതെല്ലാം ശരിയാണെന്നും വിഷ്ണു പറഞ്ഞു. അതേസമയം ദിലീപിന് കത്തെഴുതിയത് തന്നെ ഭീഷണിപ്പെടുത്തിയാണെന്നു സുനിയുടെ മറ്റൊരു സഹതടവുകാരനായ വിപിന്‍ലാല്‍ പറഞ്ഞു. ജയില്‍ അധികൃതരും സുനിയും ചേര്‍ന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും വിപിന്‍ലാല്‍ പറഞ്ഞു.

പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ച നല്‍കിയതിനു വിഷ്ണുവിനെയും ജയിലില്‍ നിന്നു ഫോണ്‍ ഉപയോഗിച്ചതിനു വിപിന്‍ലാലിനെയും മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തന്റെ പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം കോടതി നിരാകരിച്ചു. കസ്റ്റഡിയില്‍വച്ച് സുനിക്ക് പൊലീസിന്റെ മര്‍ദ്ദനം ഏറ്റെന്നു കാണിച്ചാണ് പ്രതിഭാഗം കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ജയിലില്‍ നിന്നും ഫോണ്‍വിളിച്ച കേസില്‍ അഞ്ചുദിവസത്തേക്കാണ് സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.


Next Story

Related Stories