TopTop
Begin typing your search above and press return to search.

വി എം സുധീരന്റെ വീടിനു സമീപം മദ്യശാല തുറക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്

വി എം സുധീരന്റെ വീടിനു സമീപം മദ്യശാല തുറക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്

കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്റെ വീടിനു സമീപം കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല വരുന്നു. തിരുവനന്തപുരം ഗൗരീശപട്ടത്ത് സുധീരന്‍ താമസിക്കുന്ന വീടിനു സമീപമായാണു മദ്യവില്‍പ്പനശാലയ്ക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

പേരൂര്‍ക്കടയിലുണ്ടായിരുന്ന മദ്യവില്‍പ്പന കേന്ദ്രമാണ് ഇങ്ങോട്ടു മാറ്റാന്‍ ഉദ്ദേശിക്കുന്നത്. മറ്റുസ്ഥലങ്ങളൊന്നും ലഭ്യമാകാത്തതുകൊണ്ടാണ് ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ബണ്ട് റോഡിനരികിലായി മദ്യവില്‍പന കേന്ദ്രം മാറ്റുന്നതെന്നാണു കണ്‍സ്യൂമര്‍ ഫെഡ് പറയുന്നത്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തു നിന്നും സുധീരന്‍ താമിസിക്കുന്നിടത്തേക്ക് ഏകദേശം 150 മീറ്റര്‍ ദൂരമേയുള്ളൂ. അതേസമയം വില്‍പന കേന്ദ്രം ഇവിടെ സ്ഥാപിക്കണമെങ്കില്‍ എക്‌സൈസ് അനുമതി ആവശ്യമാണ്. കണ്‍സ്യൂമെര്‍ഫെഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.

ക്ഷേത്രപരിസരത്തു നിന്നും നിശ്ചിത അകലത്തിലാണു കേന്ദ്രം ആരംഭിക്കുന്നതെന്നു അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇവിടെയുള്ള ഒരു കോളനിയില്‍ നിന്നും മദ്യവില്‍പന ശാല സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലവുമായി മാനദണ്ഡപ്രകാരമുള്ള അകലമില്ലെന്നാണ് അറിയുന്നത്. അംഗീകൃത കോളനികള്‍ക്ക് അരികില്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ പാടില്ലെന്നാണ്. ഈകാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം വി എം സുധീരന്റെ വീടിനു സമീപം തന്നെ മദ്യവില്‍പ്പനശാല സ്ഥാപിക്കാനുള്ള തീരുമാനം ബോധപൂര്‍വം ആണോയെന്ന സംശയവും ഉയരുന്നുണ്ട്.


Next Story

Related Stories