TopTop
Begin typing your search above and press return to search.

കെ സി ജോസഫിന് എതിരെ കോടതിയലക്ഷ്യ നടപടി

കെ സി ജോസഫിന് എതിരെ കോടതിയലക്ഷ്യ നടപടി

അഴിമുഖം പ്രതിനിധി

സാംസ്‌കാരിക മന്ത്രി കെ സി ജോസഫിനെതിരെ കോടതി അലക്ഷ്യ നടപടി ഹൈക്കോടതി സ്വീകരിക്കും. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന് എതിരായ പരാമര്‍ശത്തില്‍ സിപിഐഎം എംഎല്‍എ വി ശിവന്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ക്രിമിനല്‍ കോടതിയലക്ഷ്യമാണ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 16-ന് മന്ത്രി നേരിട്ട് കോടതിയില്‍ ഹാജരാകണം. ജഡ്ജിയെ ചായത്തൊട്ടിയില്‍ വീണ് ഓരിയിടുന്ന കുറുക്കന്‍ എന്ന് ജോസഫ് വിളിച്ചിരുന്നു. ഇതാണ് കേസിന് ആധാരം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജോസഫ് ജഡ്ജിക്കെതിരെ രംഗത്ത് എത്തിയത്. പരാതിയില്‍ എജി നിലപാട് അറിയിച്ചിരുന്നില്ല.


Next Story

Related Stories