TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായ കോര്‍ട്ടിലെ അഭിനേതാവിന് ഭീഷണി

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായ കോര്‍ട്ടിലെ അഭിനേതാവിന് ഭീഷണി

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ കോര്‍ട്ടിലെ പ്രധാന നടന് ഭീഷണി. അംബേദ്ക്കര്‍ ആശയങ്ങളുടെ പ്രചാരകനായ വിര സാതിധാറാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയത്.

ജെഎന്‍യുവില്‍ ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഒപ്പം വിര നില്‍ക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നു. കൂടാതെ ഇത് സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. തനിക്കെതിരെ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫെബ്രുവരി 19-ന് ശേഷമാണ് തനിക്കെതിരെ മാധ്യമ പ്രചാരണം ആരംഭിച്ചത്. ചില പ്രാദേശിക മാധ്യമങ്ങളും ഇംഗ്ലീഷിലുള്ള ഒരു ദേശീയ ദിനപത്രവും ഭീകരരും മാവോയിസ്റ്റുകളുമായി തനിക്ക് പങ്കുണ്ടെന്ന് പറഞ്ഞ് വാര്‍ത്ത നല്‍കി. ഇപ്പോഴും പ്രചാരണം നടക്കുകയാണെന്നും ഒരു റിപ്പോര്‍ട്ടര്‍ മാത്രമാണ് തന്റെ പ്രതികരണത്തിനായി ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ടിവി ചാനലുകള്‍ പ്രതികരണം എടുത്തുവെങ്കിലും വാര്‍ത്തയില്‍ അത് സംപ്രേക്ഷണം ചെയ്തില്ല.

കോര്‍ട്ട് എന്ന സിനിമ അന്താരാഷ്ട്ര പ്രശസ്തി നേടിയതിനെ തുടര്‍ന്നാണ് അദ്ദേഹം ശ്രദ്ധയില്‍ വരുന്നത്. പൊലീസും ആര്‍ എസ് എസുകാരും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ആര്‍ എസ് എസുമായി ബന്ധമുള്ള ചില വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ വിരയെ കുറിച്ച് ചര്‍ച്ച നടന്നുവെന്നും വിര വലിയ ഭീഷണിയാണെന്ന് അഭിപ്രായം ഉയര്‍ന്നുവെന്നും ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

ഒരു അഭിഭാഷകന്റെ ഓഫീസില്‍ വച്ച് ഒരിക്കല്‍ മാത്രമേ ഉമറിനെ കണ്ടിട്ടുള്ളുവെന്നും അവിടെ വച്ച് ഒരു അഭിഭാഷക സുഹൃത്ത് തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം എടുക്കുകയും ചെയ്തുവെന്നും വിര വിശദീകരിക്കുന്നു.


Next Story

Related Stories